പടച്ചട്ടയണിഞ്ഞ് പെണ്ണുങ്ങളെ എത്തിക്കാന്‍ കോടതി പറഞ്ഞോ? ചോദ്യങ്ങളുമായി സുരേഷ് ഗോപി
തൃശൂര്‍: ശബരിമല വിഷയത്തില്‍ തന്റെ വിശ്വാസ പ്രമാണങ്ങളെ തൊട്ടു കളിച്ച സര്‍ക്കാരിനെ തച്ചുടയ്ക്കണമെന്ന് സുരേഷ് ഗോപി. ചോദ്യങ്ങളുമായി വന്ന റിപ്പോര്‍ട്ടര്‍ ടിവി ഉടമ നികേഷ് കുമാറിനെതിരെ മാസ് ഡയലോഗ് അടിക്കുകയായിരുന്നു സുരേഷ് ഗോപി. നികേഷ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം പൊട്ടിത്തെറിച്ചും തീപ്പാറുന്ന ഡയലോഗുകളുമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പുന്നപ്ര വയലാര്‍ സ്മാരക വഞ്ചനയുടെ രാഷ്ട്രീയ പ്രതീകമാണെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

അവരെ തച്ചുടയ്ക്കണം
ശബരിമല വൈകാരിക വിഷയമാണെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ കുറിച്ചായിരുന്നു നികേഷ് ചോദിച്ചത്. എന്റെ വിശ്വാസ പ്രമാണങ്ങളെ തകര്‍ക്കാന്‍ വരുന്നവരെ തച്ചുടയ്ക്കണമെന്നാണ് തന്റെ വികാരം. അതുകൊണ്ട് ശബരിമല തനിക്കും വിശ്വാസികള്‍ക്കും വൈകാരിക വിഷയം തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വളരെ ക്ഷുഭിതനായിട്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തന്നെ ചോദ്യങ്ങളില്‍ വീഴ്ത്താനാണ് നികേഷ് ശ്രമിക്കുന്നതെന്ന് അദ്ദേഹം മറുപടിയില്‍ പറയുകയും ചെയ്തു.

ആരാണ് വിശ്വാസത്തെ തച്ചുടയ്ക്കുന്നത്?
സുരേഷ് ഗോപിയുടെ വിശ്വാസത്തെ ആരാണ് തച്ചുടയ്ക്കുന്നതെന്ന ചോദ്യത്തിന് അതിലേറെ ചൂടായിട്ടായിരുന്നു മറുപടി. സുപ്രീം കോടതി കൊണ്ടുവന്നത് എല്ലാം നിങ്ങള്‍ അങ്ങ് അനുസരിച്ചോ എന്നായിരുന്നു നികേഷിന് നല്‍കിയ മറുപടി. നാല് ഫ്‌ളാറ്റുകള്‍ പൊളിച്ചു. ബാക്കി ആരാണ് പൊലിച്ചത്. സിനിമയിലെ പോലെ ഡോണ്ട് ട്രൈ റ്റു പ്ലേ ഫൂള്‍ വിത്ത് മീ നികേഷ് എന്ന മാസ് ഡയലോഗ് പിന്നാലെ. നിങ്ങള്‍ ഉടനെ സുപ്രീം കോടതിയുടെ തലയിലാണോ ഇത് കെട്ടിവെക്കുന്നത്. സുപ്രീം കോടതി ഈ പറഞ്ഞോ ഇവരെയൊക്കെ അങ്ങ് വലിച്ച് കേറ്റാന്‍. പ്ലീസ്, യു ആര്‍ ഡ്രാഗിങ്ങ് മീടു റോങ് ട്രാക്ക് എന്ന് നികേഷിന് മുന്നറിയിപ്പും.

കോടതി പറഞ്ഞോ?
സുപ്രീം കോടതി പറഞ്ഞിട്ടല്ലേ സര്‍ക്കാര്‍ നടപ്പാക്കിയതെന്നായിരുന്നു അടുത്ത ചോദ്യം. സുപ്രീം കോടതി പറഞ്ഞോ, ഈ പെണ്ണുങ്ങളെ ഒക്കെ കൊണ്ടുചെന്ന് പോലീസ് പട്ടച്ചട്ടയണിഞ്ഞ് കേറ്റാന്‍. ഈ പോലീസുകാരന്‍ വാങ്ങുന്ന ശമ്പളം, ആ കാക്കിയുടെ ബലമെന്ന് പറയുന്നത് ഞാന്‍ കൊടുക്കുന്ന ചുങ്കപ്പണമാണെന്ന് സുരേഷ് ഗോപിയുടെ മറുപടി. അതുകൊണ്ടല്ലേ അത് പോലീസിനെ വെച്ച് നടപ്പാക്കിയതെന്നായി നികേഷ്. അപ്പോള്‍ തന്റെ അവകാശങ്ങളോ എന്ന് ചോദ്യം ഇങ്ങോട്ട്. അതിന് സമരം ചെയ്യാമല്ലോ എന്ന് നികേഷ് മറുപടി നല്‍കി.

പുന്നപ്രയില്‍ കയറിയതോ?
നികേഷിന്റെ മറുപടിയുമായി സുരേഷ് ഗോപി നേരെ പോയത് പുന്നപ്രയിലേക്ക്. നിങ്ങള്‍ക്ക് പുന്നപ്രയില് കയറിയപ്പോള്‍ എന്താണ് നശിച്ചുപോയതെന്നായിരുന്നു സുരേഷ് ഗോപി ചോദിച്ചത്. എന്താണ് അവിടെ തുലഞ്ഞ് പോയത്. എന്തിനാണ് അത് പൂട്ടിയിട്ടത്. പുന്നപ്ര ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടിയാണെന്ന് നികേഷ് പറഞ്ഞു. ചുമ്മാതിരിക്ക് സാര്‍, ഒരു വഞ്ചന കഥയുടെ ചുരുളുകള്‍ പൂഴ്ത്തി വെച്ചിരിക്കുന്ന ഒരു പാര്‍ട്ടി പ്രോപ്പര്‍ട്ടി എന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കുമെന്ന് സുരേഷ് ഗോപിയുടെ ഗംഭീര മറുപടി പിന്നാലെ വന്നു.

തൃശൂര്‍ എടുക്കും
മുമ്പ് പറഞ്ഞത് പോലെ തൃശൂര്‍ ഇങ്ങെടുക്കുമെന്ന് പറയുന്നില്ല. ജനങ്ങള്‍ ഇത്തവണ തൃശൂര്‍ ഇങ്ങുതരുമെന്ന് സുരേഷ് ഗോപി പറയുന്നു. സുപ്രീം കോടതി വിധിയുടെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണ്. തൃശൂരിന് വിനോദ സഞ്ചാര സാധ്യതകളുണ്ട്. ജയിച്ചാല്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ ബിജെപിക്ക് തന്നാല്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു. വളരെ കുറച്ച് ദിവസം മാത്രമാണ് പ്രചാരണത്തിനുള്ളത്. ഓട്ടപ്രദക്ഷീണം മാത്രമാണ് നിലവില്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു

വിജയസാധ്യത ശക്തം
തൃശൂര്‍ ബിജെപിയുടെ എ പ്ലസ് മണ്ഡലമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിചാരിച്ചത്ര നേട്ടമുണ്ടാക്കിയില്ലെങ്കിലും സുരേഷ് ഗോപി വന്നതോടെ തൃശൂര്‍ ഇത്തവണ നേടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. താരതമ്യേന കടുത്ത എതിരാളികള്‍ അല്ല ഇത്തവണയുള്ളത്. കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാലിനെ മറികടക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചേക്കും. സുനില്‍ കുമാര്‍ ഇല്ലാത്തതും വലിയ പ്രതീക്ഷയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു എന്‍ഡിഎ. ശബരിമല നേട്ടമാകാനാണ് സാധ്യത.
Recommended Video

ജനദ്രോഹമുണ്ടായിട്ടുണ്ടെന്ന് നടന്‍
അഞ്ച് വര്‍ഷം നീണ്ട ഭരണകാലത്ത് ദ്രോഹം സംഭവിച്ചിട്ടുണ്ടെങ്കില്‍ ജനങ്ങളെ ബിജെപിക്ക് അവസരം നല്‍കണമെന്ന് സുരേഷ് ഗോപി പറയുന്നു. അങ്ങനെ ദ്രോഹം നടന്നിട്ടുണ്ടെന്ന് താന്‍ ഉറപ്പ് പറയുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം കന്യാസ്ത്രീകള്‍ക്കെന്നല്ല ആര്‍ക്കെതിരെയുമുള്ള അതിക്രമങ്ങളെ ബിജെപി അനുകൂലിക്കുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സുരേഷ് ഗോപിക്കായി കേന്ദ്രത്തിന്റെ സര്‍വ സന്നാഹങ്ങളും തൃശൂരില്‍ ബിജെപി ഇറക്കിയിട്ടുണ്ട്.












Click it and Unblock the Notifications