Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടെ ആത്മഹത്യാ ശ്രമം; മണ്ണെണ്ണയൊഴിച്ച് യുവാവെത്തി

തൃശൂര്‍: നടനും മുന്‍ രാജ്യസഭാ എം പിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യാ ശ്രമം. കൂര്‍ക്കഞ്ചേരിക്ക് സമീപം കോഫി വിത്ത് എസ് ജി എന്ന പരിപാടിക്കിടെ ആയിരുന്നു സംഭവം. തളിക്കുളം സ്വദേശിയും 43 കാരനുമായ സുരേഷ് ആണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

പരിപാടി നടക്കുന്ന കെട്ടിടം ഇയാള്‍ പണിതതാണെന്നും ഇതിനെ സംബന്ധിച്ചുള്ള കടബാധ്യത മൂലമാണ് കെട്ടിടത്തിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നത് എന്നും ഇയാള്‍ പറഞ്ഞതായി കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരേഷ് ഗോപി മടങ്ങിയതിന് പിന്നാലെ വേദിയിലേക്ക് തള്ളിക്കയറാനായിരുന്നു യുവാവിന്റെ ശ്രമം. ഇന്ന് രാവിലെയായിരുന്നു സംഭവം.

suresh gopi

അതേസമയം അന്തരിച്ച മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി കഴിഞ്ഞ ദിവസം അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടന വേദിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രഖ്യാപനം. പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന കൂടുതല്‍ ആളുകളെ പദ്ധതികളില്‍ അംഗങ്ങളാക്കുന്ന ജില്ലകളിലെ സംഘാടകര്‍ക്കായാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു.

വികസിത് ഭാരത് സങ്കല്‍പ് യാത്ര അവസാനിച്ച് ഒരു മാസത്തിനകം മകളുടെ പേരില്‍ അവാര്‍ഡ് നല്‍കും. മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന ജില്ലകള്‍ക്ക് 50000, 30000, 20000 എന്ന ക്രമത്തിലായിരിക്കും അവാര്‍ഡ് തുക നല്‍കുക. ലീഡ് ബാങ്കുകള്‍ക്ക് ആ തുക എങ്ങനെ ചെലവഴിക്കാമെന്ന് തീരുമാനിക്കാം എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും സുരേഷ് ഗോപി ഉന്നയിച്ചു. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം ലജ്ജിച്ച് തല കുനിക്കേണ്ടി വരുമെന്ന് സുരേഷ് ഗേപി പറഞ്ഞു. കേരളത്തിലെ ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ്പ്രവൃത്തി കൊണ്ട് കേന്ദ്രവികസന പദ്ധതികളെ കുറിച്ച് അടിത്തട്ടിലുള്ളവര്‍ക്ക് അറിയാനേ പാടില്ല എന്ന സാഹചര്യമാണ് എന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+