• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് അടച്ചിടല്‍ കാലം കഴിഞ്ഞു; സഞ്ചാരികളെ വീണ്ടും വരവേറ്റ് കൊല്ലങ്കോട് കൊട്ടാരം

തൃശൂര്‍: അടച്ചിടലിന് ശേഷം സഞ്ചാരികളെ വീണ്ടും വരവേല്‍ക്കുകയാണ് ചെമ്പുക്കാവിലെ കൊല്ലങ്കോട് കൊട്ടാരം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അടച്ചതിന് ശേഷം നവംബര്‍ മൂന്നിന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ച നഗരമധ്യത്തിലുള്ള ഈ കൊട്ടാരം ഇപ്പോള്‍ ന്യൂ ജെന്‍ ഫോട്ടോ ഷൂട്ടുകളുടെ മികച്ച ലൊക്കേഷനാണ്. മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പും പഴമയും ഒത്തുചേരുന്നതിനാല്‍ സേവ് ദ ഡേറ്റ്, പോസ്റ്റ് ദ ഡേറ്റ് വീഡിയോഗ്രാഫര്മാരുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു.

ഷൂട്ടിംഗിന് പ്രവേശന ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്നതും ഗുണകരമാണ്. അടച്ചിടലിന്റെ ബോറടിയില്‍ നിന്ന് കുട്ടികളും പുറത്തിറങ്ങി തുടങ്ങിയതിനാല്‍ കൊട്ടാര വളപ്പിലെ ചില്‍ഡ്രന്‍സ് പാര്‍ക്കും സജീവമാണ്. ചരിത്രാന്വേഷികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ചിത്രരചന പഠിക്കുന്നവര്‍ക്കും ഒരുപോലെ സന്ദര്‍ശിക്കാവുന്ന കൊട്ടാരത്തില്‍ പുരാതനമായ ചിത്രകലാ മ്യൂസിയം, ഫോക് ലോര്‍ ഗ്യാലറി എന്നിവയുണ്ട്. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് 5 രൂപയുമാണ് ഫീസ്.

സംസ്ഥാന പുരാവസ്തുവകുപ്പ് പരിപാലിക്കുന്ന കൊല്ലങ്കോട് കൊട്ടാരത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൊല്ലംങ്കോട് രാജവംശത്തിലെ അവസാനത്തെ രാജാവായ വാസുദേവരാജതന്റെ മകള്‍ക്കുവേണ്ടി 1904ല്‍ പണികഴിപ്പിച്ചതാണ് കൊല്ലംങ്കോട് ഹൗസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം.1975-ല്‍ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു.

ചുവര്‍ ചിത്രകലാ മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൊല്ലംങ്കോട് ഹൗസില്‍ ആദ്യകാലത്ത് സജ്ജീകരിച്ച മ്യൂസിയത്തില്‍ കൊച്ചി പുരാവസ്തുവകുപ്പ് പര്യവേക്ഷണങ്ങളിലൂടെയും ഖനനങ്ങളിലൂടെയും കണ്ടെത്തിയ പുരാവശിഷ്ടങ്ങളായിരുന്നു പ്രദര്‍ശന വസ്തുക്കളായി ഉണ്ടായിരുന്നത്. വകുപ്പിന്റെ കീഴിലുള്ള മ്യൂസിയങ്ങളില്‍ ഏറ്റവും കൂടുതല്‍ പുരാവസ്തു ശേഖരം ഉണ്ടായിരുന്നതും ഇവിടെയായിരുന്നു. 2005 ല്‍ പുരാവസ്തു മ്യൂസിയം ശക്തന്‍തമ്പുരാന്‍ കൊട്ടാരത്തിലേക്ക് മാറ്റിസ്ഥാപിച്ചു.

ഇതോടെ കൊല്ലംങ്കോട് ഹൗസ് ചുമര്‍ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മ്യൂസിയവും പഠനകേന്ദ്രവുമായി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുരാവസ്തു വകുപ്പിന് കീഴിലുള്ള മ്യൂറല്‍ ആര്‍ട്‌സ് സെന്റര്‍ ഇവിടേക്ക് മാറ്റുകയായിരുന്നു. മട്ടാഞ്ചേരി കൊട്ടാരം, വടക്കുന്നാഥ ക്ഷേത്രം, ചെമ്മന്തിട്ട, പുതുക്കാട് പള്ളി, കാഞ്ഞൂര്‍ പള്ളി എന്നിങ്ങനെ കേരളത്തി ലെ ആരാധനാലായങ്ങളെയും കൊട്ടാരക്കെട്ടുകളെയും വര്‍ണാഭമാക്കുന്ന ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നിവിടങ്ങളിലെ ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍ ആണ് ഇവിടെയുള്ളത്. കൂടാതെ കൊല്ലംങ്കോട് രാജകുടുംബം സര്‍ക്കാരിന് കൈമാറിയ വാസുദേവ രാജയുടെ സ്വകാര്യ ശേഖരത്തില്‍ ഉള്ള വിവിധ വസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.

2012 മുതല്‍ അടഞ്ഞു കിടന്നിരുന്ന മ്യൂസിയം 2018 ജൂണ്‍ 28 നാണ് പുനരുദ്ധാരണത്തിന് ശേഷം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. 1,56,30,000 രൂപ പുന:രുദ്ധാരണത്തിനായി നല്‍കുകയും 1,36,52024 രൂപ ചെലവഴിക്കുകയും ചെയ്തു.

cmsvideo
  പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam
  Thrissur

  English summary
  Thrissur: closure period is over; Kollangode Palace welcomes tourists again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X