തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത നാശം, പ്രതിസന്ധി മറികടക്കാനുള്ള ശ്രമം തുടരുന്നു!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കനത്ത പ്രളയത്തില്‍ അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയുടെ നട്ടല്ലൊടിഞ്ഞു. എന്നാല്‍ നാശം മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ടൂറിസംവകുപ്പ്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള തുമ്പൂര്‍മുഴി പാര്‍ക്കിന് പ്രളയത്തില്‍ കനത്ത നാശമാണ് ഉണ്ടായത്.

തൊണ്ണൂറു ലക്ഷം രൂപയുടെ നഷ്ടമാണ് പാര്‍ക്കില്‍ മാത്രം സംഭവിച്ചിട്ടുള്ളത്. ചുറ്റുമതിലുകള്‍ പലയിടത്തും തകര്‍ന്നു കിടക്കുകയാണ്. പുഴയോരത്തെ സംരക്ഷണ ഭിത്തികളെല്ലാം ഇടിഞ്ഞ് വീണിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്ക് പൂര്‍ണമായും നശിച്ചു. ടോയ്‌ലറ്റുകളടക്കമുള്ള മറ്റ് സജ്ജീകരണങ്ങളെല്ലാം ഉപയോഗശൂന്യമായി. പ്രളയം വിതച്ച നാശം മറികടക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ടൂറിസംവകുപ്പ്. വകുപ്പിന്റെ കാര്യമായ ഇടപെടലാണ് ഇപ്പോള്‍ ഇവിടെയുള്ളത്. പാര്‍ക്ക് നവീകരിച്ച് എത്രയുംപെട്ടെന്ന് തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്.

thumboormuzhitcr111-1

ടൂറിസം ഗാര്‍ഡന്റെ മൂന്നാംഘട്ട നവീകരണത്തിന് അനുവദിച്ച നാലരക്കോടി രൂപയുപയോഗിച്ച് നവീകരണ പ്രവൃത്തികള്‍ നടത്താനാണ് ഉദ്ദേശ്യം. ഒരാഴ്ചയ്ക്കുള്ളില്‍ പ്രവൃത്തികള്‍ ആരംഭിക്കും. പാര്‍ക്കിങ് ഏരിയയോട് ചേര്‍ന്ന് ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മിക്കുന്നതടക്കമുള്ള നിരവധി നവീകരണ പ്രവൃത്തികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വകുപ്പ് വളരെ വിജയകരമായി സര്‍വീസ് നടത്തിയിരുന്ന മൂന്ന് ജംഗിള്‍ സഫാരി വാഹനങ്ങളും ഒരുമാസമായി നിരത്തിലിറങ്ങിയിട്ടില്ല. തകരാറിലായ ആനമല റോഡ് സഞ്ചാരയോഗ്യമാകുന്ന മുറയ്ക്ക് സര്‍വീസ് പുനരാരംഭിക്കും.

thumboormuzhitcr-

ഇതിനുപുറമെ അതിരപ്പിള്ളി മേഖലയില്‍ നിരവധി വികസന പ്രവൃത്തികള്‍ നടത്താനും പദ്ധതിയുണ്ട്. അതിരപ്പിള്ളിയില്‍ ഫെലിസിറ്റേഷന്‍ സെന്റര്‍, കടമുറികള്‍, വാച്ച്ടവര്‍ എന്നിവയടങ്ങിയ സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. രണ്ടരക്കോടി ചെലവിലാണ് നിര്‍മ്മാണം. ഇതിന്റെ ടെണ്ടര്‍ നടപടികളെല്ലാം അവസാനഘട്ടത്തിലാണ്. കണ്ണംകുഴിയില്‍ അഞ്ചുകോടി രൂപ മുടക്കി നവീകരിക്കുന്ന യാത്രാനിവാസിന്റെ പ്രവൃത്തികളും ഉടന്‍ നടക്കും. മുപ്പത് മുറികളുള്ള ഫോര്‍ സ്റ്റാര്‍ നിലവാരമുള്ള കെട്ടിടമാണ് ഇവിടെ ഒരുങ്ങുന്നത്. ടൂറിസം വകുപ്പിന്റെയും അതിരപ്പിള്ളി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മലക്കപ്പാറയില്‍ സഞ്ചാരികള്‍ക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, ഡോര്‍മിറ്ററി എന്നിവയടങ്ങുന്ന സമുച്ചയമാണ് ഇവിടെ 98ലക്ഷം രൂപമുടക്കി നിര്‍മിക്കുന്നത്. മിതമായ നിരക്കില്‍ താമസ സൗകര്യം ഒരുക്കി കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പ്രളയക്കെടുതികള്‍ മറികടന്ന് ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുകയാണ് ടൂറിസം വകുപ്പ്.

Thrissur
English summary
thrissur local news about athirappally tourism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X