അതിരപ്പിള്ളിയില്‍ ഡാം വേണമെന്ന നിലപാടില്‍ മാറ്റമില്ല: മന്ത്രി മണി, വിവാദങ്ങളില്‍ താല്‍പ്പര്യമില്ല!
തൃശൂര്‍: ആര് എന്തൊക്കെ പറഞ്ഞാലും അതിരപ്പിളളിയില്‍ ഡാം വേണമെന്ന് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ആദ്യം മുന്നണിയില്‍ സമവായമുണ്ടാക്കേണ്ടതുണ്ടെന്നും കൂടുതല്‍ വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പണം കടമെടുത്തിട്ടാണെങ്കിലും പെരിങ്ങല്‍കുത്ത് ഡാമിന്റെ കേടുപാടുകള്‍ ഉടന്‍ തീര്‍ക്കും. ഡാമുകള്‍ തുറക്കാഞ്ഞതല്ല മഴയുടെ അളവ് കൂടിയതാണ് പ്രളയത്തിന് വഴിവെച്ചത്. ഇതു മറച്ചുവെച്ചാണ് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നത്. 1924 നെക്കാള്‍ പതിന്മടങ്ങ് വലിയ പ്രളയമാണ് കേരളത്തിലുണ്ടായിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പെരിഞ്ഞല്‍കുത്ത് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. തുടര്‍ന്ന് ഷോളയാര്‍ വനപ്രദേശത്തെ കാടര്‍ ആദിവാസി കോളനിയില്‍ മന്ത്രി സന്ദര്‍ശനം നടത്തി.