തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കും: മുഖ്യമന്ത്രി, പ്രസ്താവന പാസിംഗ് ഔട്ട് പരേഡില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പോലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ വനിതാ ബറ്റാലിയന്‍ പ്രഥമ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 25 ശതമാനം ഉറപ്പാക്കുന്നതിന് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സമത്വത്തിന് സര്‍ക്കാര്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളെക്കുറിച്ച് ആളുകള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്.

കേരളത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പോലീസിനൊപ്പം നിര്‍ഭയ വളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കും. അവിടെ സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കാന്‍ വനിതാ പോലീസിനെ നിയോഗിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സ്ത്രീപക്ഷ കാഴ്ചപ്പാടു വേണം. സര്‍ക്കാര്‍ എല്ലാ വകുപ്പുകളിലും സ്ത്രീകള്‍ക്ക് തുല്യഅവസരം നല്‍കും. ഇതിലൂടെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിലകൊള്ളുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

policeforce-

അര്‍ഹതയുള്ളവരെ പോലീസില്‍ നിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തിയാണ് വനിതകളെ നിയമിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഇതു നടത്തേണ്ടി വരും. അങ്ങനെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവസരം നല്‍കും. ചില സാഹചര്യങ്ങളില്‍ പൊതുവായി തന്നെ വനിതാനിയമനം നടത്തും. കഴക്കൂട്ടത്ത് പത്തേക്കറില്‍ വനിതാ ബറ്റാലിയന്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഏതു സാഹചര്യങ്ങളെയും നേരിടാനുള്ള പരിശീലനം സിദ്ധിച്ച സേനാംഗങ്ങള്‍ വകുപ്പിന്റെ എക്കാലത്തെയും മാതൃകയാണ്. സ്ഥാനമാനങ്ങളേക്കാള്‍ വലുത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ്. ഈ വകുപ്പിലും ഇത്തരത്തിലുള്ള സമീപനം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പോലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി. സന്ധ്യ എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍, മേഖല ഐ.ജി. എം.ആര്‍. അജിത്കുമാര്‍, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ്.പി. എം.കെ. പുഷ്‌കരന്‍, സബ് കലക്ടര്‍ ഡോ. രേണുരാജ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ചീഫ് മിനിസ്‌റ്റേഴ്‌സ് ട്രോഫി ഫോര്‍ ബെസ്റ്റ് കേഡറ്റ് കെ.പി. അജിതയ്ക്കും ബെസ്റ്റ് കമാന്‍ഡോ ദയ പാര്‍വതിക്കും പരേഡ് കമാന്‍ഡര്‍ എസ്. അന്‍സിക്കും ബെസ് ഔട്ട്‌ഡോര്‍ പി.ടി. പ്രിറ്റി മോള്‍ക്കും ബെസ്റ്റ് ഇന്‍ഡോര്‍ ജോസ്‌ന ജോയിക്കും ബെസ്റ്റ് ഷൂട്ടര്‍ പി. ആര്‍. നിമിഷക്കും സമ്മാനിച്ചു. തുടര്‍ന്ന് വനിതാ കമാന്‍ഡോകളുടെ വിവിധ ഡെമോണ്‍സ്‌ട്രേഷനും കളരിയഭ്യാസവും നടന്നു. 578 വനിതാ പോലീസ് സേനാംഗങ്ങളില്‍ 44 പേരാണ് കമാന്‍ഡോ പരിശീലനം നേടിയത്. ഇ-ലേണിങ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂര്‍ത്തിയാക്കിയ ആദ്യത്തെ ബാച്ചാണിത്.

Thrissur
English summary
Thrissur Local News about woman participation in police force.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X