തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടമറ്റത്ത്‌ കത്തനാര്‍' വീണ്ടും വരുന്നു: അത്യാധുനിക രംഗ സജ്‌ജീകരണങ്ങളോടെ!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കലാനിലയത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ്‌ നാടകമായ കടമറ്റത്ത്‌ കത്തനാര്‍ വീണ്ടും അരങ്ങിലെത്തുന്നു. 51 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കലാനിലയം കൃഷ്‌ണന്‍ നായര്‍ സംവിധാനം ചെയ്‌ത്‌്‌ അവതരിപ്പിച്ച നാടകത്തിന്‌ മകന്‍ അനന്തപത്മനാഭനാണ്‌ പുനര്‍ജനിയേകുന്നത്‌. കാലഘട്ടത്തിന്‌ അനുസൃതമായ മാറ്റങ്ങള്‍ വരുത്തിയും അത്യാധുനിക രംഗ സജ്‌ജീകരണങ്ങളോടെയുമാണ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കടമറ്റത്ത്‌ കത്തനാരുടെ പുത്തന്‍ ആവിഷ്‌കാരം. 1965ല്‍ തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനിയിലാണ്‌ കടമറ്റത്ത്‌ കത്തനാര്‍ ആദ്യമായി അവതരിപ്പിച്ചത്‌. നാടക ചരിത്രത്തില്‍ ഇടംപിടിച്ച

കടമറ്റത്ത്‌ കത്തനാര്‍ 47 വര്‍ഷം തുടര്‍ച്ചയായി വേദികളിലെത്തി. ഇന്ത്യന്‍ നാടകവേദിയില്‍ തന്നെ ഇത്‌ ആദ്യ സംഭവമാണ്‌. കടമറ്റത്ത്‌ കത്തനാരുടെ പുനരവതരണവും ആദ്യമായി അരങ്ങേറുന്നത്‌ തൃശൂരില്‍ തന്നെ. തൃശൂര്‍ സ്വദേശിയും സിനിമാനടനുമായ സി.ഐ. പോളാണ്‌ കത്തനാരായി അഭിനയിച്ചത്‌.

kadamattathkathanar-

ഇന്ത്യന്‍ നാടകവേദിയിലെ ഷോമാനായ കലാനിലയം കൃഷ്‌ണന്‍നായര്‍ സംവിധാനം ചെയ്‌ത ഈ അത്ഭുത മാന്ത്രിക നാടകം ഇന്നും പ്രേക്ഷക മനസുകളില്‍ മായാതെ നില്‍ക്കുന്നു. ജഗതി എന്‍.കെ. ആചാരി രചനാമികവും രംഗസംവിധാനത്തിലെ മാന്ത്രികവെട്ടവും

വേറിട്ട ആസ്വാദനം സൃഷ്‌ടിച്ച നാടകമായിരുന്നു കടമറ്റത്ത്‌ കത്തനാര്‍. അരനൂറ്റാണ്ടിനു മുന്‍പ്‌ വേദി കീഴടക്കിയ ഈ നാടകം പുതുതലമുറയ്‌ക്ക്‌ സിനിമയും സീരിയലുമെടുക്കാന്‍ പ്രചോദനമായി. ഇവയെ എല്ലാം നിഷ്‌പ്രഭമാക്കി സിനിമയില്‍ പോലും കാണാത്ത രീതിയിലുള്ള മായക്കാഴ്‌ചകളൊരുക്കിയാണ്‌ വീണ്ടും കടമറ്റത്ത്‌ കത്തനാര്‍ നാടകം രംഗത്തെത്തുന്നത്‌. കടമറ്റം പള്ളി, പനയന്നാര്‍ക്കാവ്‌, കുഞ്ചമണ്‍മഠം ഘോരവനങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയുടെ രംഗസംവിധാനവും കാഴ്‌ചകളും പ്രേക്ഷകരെ അത്ഭുതപ്പെടുത്തും.

150 ല്‍ പരം കലാകാരന്‍മാരും കലാകാരികളുമാണ്‌ നാടകത്തില്‍ അണിനിരക്കുന്നത്‌. ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. സെറ്റുവര്‍ക്കുകള്‍ ആറുമാസമായി തൃശൂരില്‍ പുരോഗമിക്കുകയാണ്‌. പുതിയ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നതിനായി ഹോട്ടല്‍ എലൈറ്റ്‌ ഇന്റര്‍നാഷണലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത, തിരക്കഥാകൃത്ത്‌ ജോണ്‍പോള്‍,

സംവിധായകന്‍മാരായ കമല്‍, ബാബുനാരായണന്‍, വ്യവസായി ടി.എ. സുന്ദര്‍മേനോന്‍, നാടകകൃത്ത്‌ സി.എല്‍. ജോസ്‌, സംഗീത സംവിധായകന്‍ വിദ്യാധരന്‍, അഡ്വ. എ.യു. രഘുരാമ പണിക്കര്‍, മുന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റസിഡന്‍ഷ്യല്‍ എന്‍. മാധവന്‍കുട്ടി, സംസ്‌ഥാന വ്യാപാരി വ്യവസായി സമിതി ട്രഷറര്‍ ബിന്നി ഇമ്മട്ടി, ബലറാം കൃഷ്‌ണ ഹോംസ്‌, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ ജി. രാമന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലാനിലയത്തിന്റെ പ്രവേശന ഗോപുരമാതൃക അനാച്‌ഛാദനം സംവിധായകന്‍ കമല്‍ നിര്‍വഹിച്ചു. നാടകത്തിന്റെ സ്‌ക്രിപ്‌റ്റ്‌ പ്രകാശനം സംവിധായകന്‍ ജോണ്‍പോള്‍ അനന്തപത്മനാഭന്‌ നല്‍കി നിര്‍വഹിച്ചു.

Thrissur
English summary
thrissur local news kadamattathu kathanar again for screening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X