തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ വ്യാജരേഖകള്‍ ചമച്ച് പുറമ്പോക്കു ഭൂമി വില്‍പ്പന: വ്യാജ മുദ്രക്കടലാസില്‍ എഴുതി വില്‍പന!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട്‌ കടലോരത്ത്‌ പുറമ്പോക്ക്‌ ഭൂമി വ്യാജരേഖകള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്നതായി പരാതി. എടക്കഴിയൂര്‍, പുന്നയൂര്‍ വില്ലേജുകളിലെ കടലോരമാണ്‌ കരാര്‍ തയാറാക്കി വന്‍ തുക വാങ്ങി വില്‍പ്പന നടത്തുന്നത്‌. വസ്‌തു വില്‍പ്പന രജിസ്‌ട്രേഷന്‌ തയാറാക്കുന്ന ആധാരത്തിലെതുപോലെയാണ്‌ അമ്പതും നൂറും രൂപയുടെ മുദ്രക്കടലാസില്‍ എഴുതി സര്‍ക്കാര്‍ ഭുമി കൈമാറ്റം ചെയ്യുന്നത്‌.


ഭൂമിയുടെ ഉടമസ്‌ഥാവകാശം വ്യക്‌തമായി അറിയാതെ ഭൂമി വാങ്ങുന്നവര്‍ തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന്‌ അറിയുന്നില്ല . രണ്ടുവില്ലേജുകളിലുമായി കടലോരത്തെ ഏക്കര്‍ കണക്കിനു ഭൂമി ക്രയവിക്രയം നടത്തുന്നതായി റവന്യൂ അധികൃതര്‍ക്ക്‌ അറിയാമെങ്കിലും കൃത്യമായ തെളിവുകളോടെ പരാതി ലഭിച്ചതോടെയാണ്‌ തീരദേശം വില്‍പ്പന നടത്തുന്ന ഭൂമാഫിയയെ കുറിച്ചുള്ള വിവരം പുറത്തായത്‌.

25-thrissur


പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക്‌ റവന്യൂ അധികൃതര്‍ നല്‍കുന്ന കൈവശാവകാശ രേഖ കാണിച്ചാണ്‌ തട്ടിപ്പ്‌ അരങ്ങേറുന്നത്‌ . കണക്‌ഷന്‍ നേടുന്നതിനും റേഷന്‍കാര്‍ഡിലും വോട്ടര്‍പ്പട്ടികയിലും പേര്‌ ചേര്‍ക്കുന്നതിന്‌ തഹസില്‍ദാര്‍ ഒപ്പിട്ടു നല്‍കുന്ന സാക്ഷ്യപത്രം മാത്രമാണിത്‌. 1992 ജനുവരി ഒന്നിനുമുമ്പ്‌ കൈവശമുണ്ടായിരുന്നുവെന്ന്‌ ഈ സാക്ഷ്യപത്രത്തില്‍ പറയുന്നുണ്ട്‌. കൈവശക്കാരന്‌ ഉടമസ്‌ഥാവകാശത്തിനോ പട്ടയം ലഭിക്കുന്നതിനോ ഈ രേഖ ഉറപ്പായി കാണാനാകില്ലെന്ന്‌ ഈ രേഖയില്‍ തന്നെ വ്യക്‌തമാക്കുന്നുണ്ട്‌.

ഇത്‌ മറച്ചുവച്ച്‌ പട്ടയം കിട്ടുന്ന മുറയ്‌ക്ക്‌ കൈവശാവകാശം സംബന്ധിച്ച രേഖകള്‍ കൈമാറാമെന്നും കരാറില്‍ ചേര്‍ക്കുന്നു. ഇതോടൊപ്പം ചുറ്റുമുള്ള പുറമ്പോക്കുഭൂമിയും തങ്ങളൂടെതെന്നു പറഞ്ഞും വില്‍പ്പന നടത്തുന്നുണ്ട്‌ . സി.പി.എം. എടക്കഴിയൂര്‍ ബീച്ച്‌ ബ്രാഞ്ച്‌ സെക്രട്ടറി ബി.എച്ച്‌. മുസ്‌താഖാണ്‌ ഭൂമി തട്ടിപ്പ്‌ സംബന്ധിച്ച്‌ പോലീസിനും റവന്യൂ അധികൃതര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്‌. എടക്കഴിയൂര്‍ സിങ്കപ്പൂര്‍ പാലസിനു പടിഞ്ഞാറ്‌ മത്സ്യഭവന്‍ സ്‌ഥിതിചെയ്യുന്ന എടക്കഴിയൂര്‍ ബീച്ചില്‍ സര്‍ക്കാര്‍ വക പുറമ്പോക്കുഭൂമി കൈയേറി കൊപ്പര അബ്‌ദുള്ള മകന്‍ മുസ്‌തഫ എന്നയാള്‍ മാനത്തുപറില്‍ ബിലാല്‍ ഭാര്യ ഹാരിഷയ്‌ക്ക്‌ പത്തുസെന്റ്‌ ഭൂമി കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റി 45,000 രൂപയ്‌ക്ക്‌ വില്‍പ്പന നടത്തിയെന്ന്‌ പരാതിയില്‍ പറയുന്നു.

ഹസന്‍പുരയ്‌ക്കല്‍ ഫാത്തിമ എന്നയാള്‍ പീടിയേക്കല്‍ അനസ്‌ അബ്‌ദുള്‍ലത്തീഫിന്‌ പതിനേഴെമുക്കാല്‍ സെന്റ്‌ സ്‌ഥലം വില്‍പ്പന നടത്തിയെന്ന്‌ തെളിയിക്കുന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്‌. പതിമൂന്ന്‌ ലക്ഷത്തിനാണ്‌ ഈ കച്ചവടം നടന്നിട്ടുള്ളത്‌ . കൈവശാവകാശമുള്ള അഞ്ചരസെന്റും സമീപത്ത്‌ പുറമ്പോക്കായി കിടക്കുന്ന പന്ത്രണ്ടേക്കാല്‍ സെന്റും ഭൂമിയാണ്‌ കൈമാറുന്നതെന്ന്‌ വില്‍ക്കുന്നവരും വാങ്ങുന്നവരും തയാറാക്കിയ രേഖയില്‍ വ്യക്‌തമായി കാണിച്ചിട്ടുണ്ട്‌. ഇതില്‍ ഒരുസ്‌ഥലത്ത്‌ വീടുപണി ആരംഭിച്ചിട്ടുണ്ട്‌. സര്‍ക്കാര്‍ഭൂമി വ്യാജ രേഖയുണ്ടാക്കി വില്‍പ്പന നടത്തുന്ന വിവരം പുറത്തുവന്നതോടെ പോലീസും റവന്യൂ അധികൃതരും അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.

Thrissur
English summary
Thrissur local news land sale with illegal documents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X