സോയില്‍ പൈപ്പിങ്ങ് പ്രതിഭാസം വെട്ടുകാട്, പുത്തന്‍കാട് പ്രദേശങ്ങള്‍ എംഎല്‍എയും കലക്ടറും സന്ദര്‍ശിച്ചു
തൃശൂര്‍: മല വിണ്ടുകീറിയ ഒല്ലൂര്‍ മണ്ഡലത്തിലെ വെട്ടുകാട്, പുത്തന്‍കാട് പ്രദേശത്ത കെ രാജന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍ ടിവി അനുപമയും ഇവിടെയെത്തി. പുത്തന്‍കാട് ചിറ്റാട്ടുകുന്നില്‍ സോയില്‍ പൈപ്പിങ്ങ് പ്രതിഭാസംമൂലം വിണ്ടുകീറിയ സ്ഥലങ്ങളിലാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്.
ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
പുത്തൂര്‍-പുത്തന്‍കാട്-എട്ടാംകല്ല് റോഡ് അടിയന്തര പ്രാധാന്യത്തോടെ നന്നാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് പുത്തന്‍കാട്-എട്ടാംകല്ല് ഇടതുകര കനാല്‍ ബണ്ട് തകര്‍ന്ന് കല്ലും മണ്ണും വെള്ളവും റോഡിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയിരുന്നു. മറ്റുരണ്ട് വീടുകള്‍ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിരുന്നു.
പുത്തന്‍കാട് എട്ടാംകല്ല് റോഡ് പൂര്‍ണമായി തകര്‍ന്ന് കിടക്കുകയാണ്. ഇതുമൂലം 13 ദിവസമായി ഇതുവഴിയുള്ള സ്വകാര്യ ബസുകളടക്കമുള്ള വാഹന സര്‍വീസ് നടത്താത്തതിനാല്‍ റോഡിന്റെ ദുരിതം നേരിട്ട് കാണാന്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് അഞ്ചുമണിയോടെ കലക്ടര്‍ ടി.വി. അനുപമ സ്ഥലത്തെത്തിയത്. സെസ് വിശദമായ ശാസ്ത്രപഠനം നടത്തുമെന്ന് എം.എല്‍.എ പറഞ്ഞു.
പ്രദേശത്ത് താമസിക്കുന്നവരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും റോഡിലൂടെയുള്ള വാഹനഗതാഗതസാധ്യതയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചീനിയറോട് അടിയന്തിരമായി സ്ഥലം സന്ദര്‍ശിക്കാനും ആവശ്യപ്പെട്ടു. റോഡിന്റെ ഒരു ഭാഗത്തെ മണ്ണ് ഉടന്‍ നീക്കംചെയ്യാനും നിര്‍ദേശം നല്‍കി. പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണന്‍, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, മറ്റ് രാഷ്ട്രീയകക്ഷി ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
കൂടുതൽ തൃശൂർ വാർത്തകൾView All
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.