തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ഥിനിക്കുനേരേ ബസ് കണ്ടക്ടറുടെ അസഭ്യവര്‍ഷം; വിദ്യർത്ഥികൾ ബസ്സ് തടഞ്ഞു, സഘർഷം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കോളജ് വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് കണ്ടക്ടര്‍ അസഭ്യം പറഞ്ഞുവെന്നാരോപിച്ച് പഴഞ്ഞി റൂട്ടില്‍ എം.ഡി. കോളജ് വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ബസ് തടഞ്ഞ വിദ്യാര്‍ഥികളെ ജാക്കി ലിവറെടുത്ത് ഡ്രൈവര്‍ അടിക്കാന്‍ ശ്രമിച്ചു. സംഘര്‍ഷത്തിനിടെ ബസ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റു.

ബസ് വിദ്യാര്‍ഥികള്‍ക്കുനേരേ ഓടിച്ച് കോളജിനു മുമ്പില്‍ റോഡിനു കുറുകെ നിര്‍ത്തിയിട്ട് താക്കോല്‍ വലിച്ചെറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടു. ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പഴഞ്ഞിറൂട്ടില്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇന്നലെ രാവിലെ 11 ന് പഴഞ്ഞി എം.ഡി. കോളജിനു മുമ്പിലാണ് സംഭവം.

Bus

കുന്നംകുളം ഭാഗത്തുനിന്ന് രാവിലെ ഒമ്പതിന് പഴഞ്ഞി - പെങ്ങാമുക്ക് റൂട്ടിലോടുന്ന ആര്യ ബസില്‍ കയറിയ എം.ഡി. കോളജിലെ അവസാന വര്‍ഷ ബി.എ. ഇക്കണോമിക്‌സ് വിദ്യാര്‍ഥിനിയായ സായുജ്യക്കുനേരേയാണ് ബസ് കണ്ടക്ടര്‍ അസഭ്യമായി പെരുമാറിയത്. കോളജ് സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിച്ച സാന്ദ്രയുടെ പുറത്തിട്ടിരുന്ന ബാഗ് തിരക്കിനിടയില്‍ കുടുങ്ങി.

ബാഗ് കൈപിടിച്ച് ഇറങ്ങാന്‍ ആവശ്യപ്പെട്ട കണ്ടക്ടര്‍ ഇത് നിന്റെ അച്ഛന്റെ വണ്ടിയല്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അധിക്ഷേപിച്ചു. മറ്റുള്ളവരുടെ മുമ്പില്‍വച്ച് മരിച്ചുപോയ സ്വന്തം അച്ഛനെവിളിച്ചതില്‍ അപമാനിതയായ പെണ്‍കുട്ടി കരഞ്ഞുകൊണ്ടാണ് ക്ലാസിലെത്തിയത്. സംഭവം മറ്റു വിദ്യാര്‍ഥികളോട് പറഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തിയത്. ബസ് വീണ്ടും രാവിലെ 10.30 ന് കുന്നംകുളത്തുനിന്ന് പെങ്ങാമുക്കിലേക്ക് പോകുന്നതിനിടെ പഴഞ്ഞി കോളജിനു മുമ്പില്‍ വിദ്യാര്‍ഥികള്‍ ബസ്

തടഞ്ഞിട്ടു. കണ്ടക്ടറോട് വിദ്യാര്‍ഥികള്‍ സംഭവം പറഞ്ഞതോടെ കണ്ടക്ടര്‍ ക്ഷമ ചോദിച്ചു. ഇതിനിടെ സംഘര്‍ഷാവസ്ഥ കണ്ട് ബസ് ഡ്രൈവര്‍ ജാക്കി ലിവറെടുത്ത് വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ ശ്രമിച്ചു. ഇതോടെ വിദ്യാര്‍ഥികള്‍ ബസ് വളഞ്ഞു. ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചു. ഇതിനിടെ വിദ്യാര്‍ഥികള്‍ക്ക് അപകടമുണ്ടാക്കുന്നവിധം കോളജ് കവാടത്തിനുനേരേ ഓടിച്ചുകയറ്റിയ ബസ് റോഡിനു കുറുകെ നിര്‍ത്തിയിട്ട ശേഷം താക്കോല്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് ജാക്കി ലിവറുമായി ബസ് ഡ്രൈവറും കണ്ടക്ടറും റോഡിലൂടെ പോര്‍ക്കുളം ഭാഗത്തേക്ക് ഓടിപ്പോയി.പിന്നീട് കോളജ് വിദ്യാര്‍ഥികള്‍ കോളജ് ഗെയ്റ്റ് അകത്തുനിന്ന് പൂട്ടി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

സംഭവമറിഞ്ഞ് കുന്നംകുളത്തുനിന്ന് എസ്.ഐ. യു.കെ. ഷാജഹാന്‍ സ്ഥലത്തെത്തിയശേഷം വിദ്യാര്‍ഥികളും അധ്യാപകനായ ഡോ. ജിജി പോളുമായി സംസാരിച്ചു. റോഡിനു കുറുകെ യാത്രാ തടസം സൃഷ്ടിച്ച് കിടന്നിരുന്ന ബസ് ഉടമയെ വിളിച്ചുവരുത്തിയശേഷം മറ്റൊരു താക്കോല്‍ കൊണ്ടുവന്ന് സ്ഥലത്തുനിന്ന് മാറ്റി പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ റോഡരികിലെ ചായക്കട സമീപത്തുനിന്ന് ജാക്കി ലിവര്‍ കണ്ടെടുത്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ബസ് കണ്ടക്ടര്‍ തിരുവത്ര കളത്തില്‍ മഹേഷ് (24), ഡ്രൈവര്‍ ആദൂര്‍ കല്ലൂര്‍ പറമ്പില്‍ രഭിലേഷ് (27) എന്നിവരെയും കോളജ് വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി അഭിജിത്ത്, റോഷന്‍ എന്നിവരെയും കുന്നംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്നാമത്തെ തവണയാണ് ഈ കണ്ടക്ടര്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഈ കണ്ടക്ടറെ ബസില്‍നിന്ന് ഒഴിവാക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്കു നേരേയുണ്ടായ അധിക്ഷേപത്തിനെതിരേ സംസ്ഥാന വനിതാ കമ്മിഷന് പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഉച്ചമുതല്‍ പഴഞ്ഞി റൂട്ടില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി. സംഭവത്തില്‍പ്പെട്ടവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

അതേസമയം വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പഴഞ്ഞി റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ഇന്ന് സ്വകാര്യബസുകള്‍ സര്‍വീസ് നടത്തും.

ബസ് ജീവനക്കാരെ മര്‍ദിച്ച 25 വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുക്കാമെന്ന പോലീസ് ഉറപ്പിലാണ് പണിമുടക്ക് പിന്‍വലിച്ചത്. ഇന്നലെ വൈകിട്ട് സി.ഐ. കെ.ജി. സുരേഷ്, എസ്.ഐ. യു.കെ. ഷാജഹാന്‍ എന്നിവരുമായി ബസ് ജീവനക്കാരുടെയും ഉടമ സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജീവനക്കാര്‍ക്കുവേണ്ടി ബി.എം.എസ്. ജില്ലാ സെക്രട്ടറി ജയന്‍ കോലരി, ഉടമകള്‍ക്കുവേണ്ടി ടി.എ. ഹരിദാസ്, പി.ബി. സദന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Thrissur
English summary
Thrissur Local News: Student abbused by bus conductor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X