തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാമ്പ്രയിലെ അനധികൃത മരംമുറി; ആറ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പാമ്പ്രയിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍. വനഭൂമിയാണെന്നു കണ്ടെത്തി സ്വകാര്യവ്യക്തികളില്‍ നിന്നും വനം വകുപ്പ് പിടിച്ചെടുത്ത ഭൂമിയിലെ കൂട്ട മരംമുറിയുമായി ബന്ധപ്പെട്ടാണ് ആറ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.

ചെതലയം ഡെപ്യൂട്ടി റെയ്ഞ്ചര്‍ സലീം, ഡെപ്യൂട്ടി റെയ്ഞ്ചര്‍ എന്‍ ആര്‍ രമേശന്‍ ഇരുളം ഫോറസ്റ്റ് ഓഫീസര്‍ രമേശ് ബാബു, പാമ്പ്ര ബീറ്റ് ഫോറസ്റ്റര്‍മാരാട കെ എം ഷിനോജ്, കെ അനൂപ്കുമാര്‍, കെ വി മനോജ് എന്നിവരെയാണ് ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അമിത് മല്ലിക് സസ്‌പെന്റ് ചെയ്തതായി ഉത്തരവിട്ടത്. വനം വകുപ്പ് രണ്ടു വര്‍ഷം മുന്‍പ് പിടിച്ചെടുത്തു ജണ്ട കെട്ടി തിരിച്ചിട്ടുള്ള 88 ഹെക്ടറോളം വരുന്ന ഭൂമിയിലാണ് അനധികൃത മരംമുറി നടന്നത്.

Forest

സംഭവവുമായി ബന്ധപെട്ട് മൂന്ന് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. എസ്റ്റേറ്റ് മാനേജര്‍ സിജോ മാത്യു. കബീര്‍, മോഹനന്‍ തുടങ്ങിയവരായിരുന്നു അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ ചെതലയം റെയ്ഞ്ചിന്റെ പരിധിയില്‍ പാമ്പ്ര കോഫി പ്ലാന്റേഷന്റെ കൈവശത്തുള്ളതും, അതിനോട് ചേര്‍ന്ന സര്‍ക്കാര്‍ നിക്ഷിപ്ത വനഭൂമിയില്‍ നിന്നും നിയമവിരുദ്ധമായി വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയതായും, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ആന്റ് ഇന്റലിജന്‍സ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും, നോര്‍ത്തേണ്ട റീജിയണല്‍ അഡീഷന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ശുപാര്‍ശ ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോഴത്തെ നടപടി. കുറ്റകൃത്യം നടന്ന വനഭൂമി കോഫീ പ്ലാന്റേഷന്‍ ലിമിറ്റഡ് അനധികൃതമായി കൈവശം വെച്ച് വരുന്നതായി കണ്ടെത്തി കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ് ആക്ട് 1971) പ്രകാരം നിക്ഷിപ്തമാക്കിയ ഇരുളം വില്ലേജില്‍ റി. സര്‍വ്വെ നമ്പര്‍ 185/1ല്‍ ഉള്‍പ്പെട്ട 216 ഏക്കര്‍ സ്ഥലമാണ് ജണ്ട കെട്ടി സംരക്ഷിക്കുന്നതിന് ഹൈക്കോടതി വനംവകുപ്പിന് അനുമതി നല്‍കിയത്. സര്‍ക്കാര്‍ നിക്ഷിപ്തമാക്കിയ വനഭൂമിയില്‍ നിന്നും 160ലധികം മരങ്ങള്‍ മുറിച്ചുനീക്കിയതായും, കൂടാതെ പാമ്പ്ര കോഫി പ്ലാന്റേഷന്റെ കൈവശഭൂമിയില്‍ നിന്നും 177-ലധികം മരങ്ങള്‍ മുറിച്ചതായും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷനില്‍ വിവിധ ഫോറസ്റ്റ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ ഫ്‌ളൈംഗ് സ്‌ക്വാഡ് മാര്‍ച്ച് 18ന് 1/18 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണത്തിനായി ഇരുളം ഫോറസ്റ്റ് സ്റ്റേഷന് കൈമാറിയിരുന്നെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാസമയം ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നതും മൂലമാണ് ഇത്രയധികം വ്യാപകമായ മരം മുറി നടന്നിരിക്കുന്നതെന്ന് വകുപ്പ് മേധാവികളുടെ അന്വേഷണത്തില്‍ തെളിഞ്ഞതായും അമിത് മല്ലിക്കിന്റെ ഉത്തരവില്‍ പറയുന്നു. അനധികൃത മരംമുറിക്ക് സൗത്ത് വയനാട് ഡിവിഷനിലെ ജീവനക്കാര്‍ ഉത്തരവാദികളാണെന്നും വനംവകുപ്പ് കണ്ടെത്തിയിരുന്നു.

Thrissur
English summary
Thrissur Local News about unauthorized wooden cutting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X