പൊതുജന പങ്കാളിത്തമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ഇലഞ്ഞിത്തറ മേളം നടക്കും, ഗുരുവായൂരിലും നിയന്ത്രണങ്ങള്‍
തൃശൂര്‍: ആളും ആരവും ഒന്നുമില്ലാതെ ഒരു തൃശൂര്‍ പൂരം കൂടി. പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ കഴിയാത്ത വിധത്തിലാണ് ഇത്തവണ തൃശൂര്‍ പൂരം സംഘടിപ്പിക്കുന്നത്. തിരുവമ്പാടിയും എട്ട് ഘടക ക്ഷേത്രങ്ങളും ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ്. കൊവിഡ് കേസുകള്‍ ദിവസേന കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ആഘോഷം എല്ലാം ഒഴിവാക്കി തൃശൂര്‍ പൂരം ഇങ്ങനെ നടത്തുന്നത്.

അതേസമയം, സര്‍ക്കാര്‍ അനുമതി നല്‍കിയതിനാല്‍ പാറമേക്കാവ് പതിനഞ്ച് ആനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തും. കുടമാറ്റം ഉണ്ടാകില്ലെങ്കിലും പിന്നാലെ എഴുന്നള്ളിപ്പ് നടത്തും. പാറമേക്കാവ് പത്മനാഭന്‍ ഭഗവതിയുടെ തിടമ്പേറ്റും. തിരുവമ്പാടി ചന്ദ്രശേഖരന്‍ മഠത്തില്‍ നിന്നുള്ള വരവിന് തിടമ്പേറ്റും. മഠത്തില്‍ വരവ് പഞ്ചവാദ്യത്തിന് കൊങ്ങാട് മധു പ്രമാമിത്വം വഹിക്കും. പെരുവനം കുട്ടന്‍മാരാരുടെ ഇലഞ്ഞിത്തറ മേളത്തിന് പ്രമാണിത്വം വഹിക്കും.
ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം
അതേസമയം, കൊവിഡ് രൂക്ഷമായതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ആയിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. ക്ഷേത്രത്തില്‍ വിവാഹം നടത്തുന്നതിന് ശനിയാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനുമതിയില്ല. നേരത്തെ പണം അടച്ച് ബുക്ക് ചെയ്ത വിവാഹങ്ങള്‍ക്കുള്ള പണം തിരികെ നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications