• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഗുരുവായൂരും തൃശ്ശൂരും കൈവിടും? 9 സീറ്റിൽ അട്ടിമറി?മുട്ടിടിച്ച് എൽഡിഎഫ്..5 സീറ്റ് പിടിക്കാൻ യുഡിഎഫ്

തൃശ്ശൂർ; 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മിന്നും വിജയം നേടിയ ജില്ലകളിൽ ഒന്നാണ് തൃശ്ശൂർ.ആകെയുള്ള 13 സീറ്റിൽ 12 ഉം നേടിയായിരുന്നു ഇടതുമുന്നണി ജില്ലയിൽ വെന്നിക്കൊടി പാറിച്ചത്. ഇത്തവണയും വിജയം ആവർത്തിക്കുമെന്ന് എൽഡിഎഫ് അവകാശപ്പെടു്ന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും അട്ടിമറി ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് നേതൃത്വം.സർവ്വേ ഫലങ്ങൾക്ക് പിന്നാലെ മുന്നണികൾ നടത്തിയ കണക്കെടുപ്പിലാണ് അട്ടിമറി സാധ്യതകൾ പ്രവചിക്കപ്പെടുന്നത്.വിശദാംശങ്ങളിലേക്ക്

കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

cmsvideo
  Election 2021- BJPയില്ലാത്ത തലശ്ശേരിയിൽ മത്സരം എങ്ങോട്ട്? | Oneindia Malayalam
   ഇടതുമുന്നണിക്ക് ആശങ്ക

  ഇടതുമുന്നണിക്ക് ആശങ്ക

  വിഎസ് സുനിൽ കുമാറിലൂടെ 2016 ൽ എൽഡിഎഫ് പിടിച്ചെടുത്ത മണ്ഡലമാണ് തൃശ്ശൂർ . കോൺഗ്രസിന്റെ കുത്തക സീറ്റിൽ 6987 സീറ്റുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുനിൽ കുമാറിന്റെ വിജയം. ഇത്തവണ സിപിഐ മൂന്ന് ടേം നിബന്ധന നടപ്പാക്കിയതോടെ വിഎസ് സുനിൽ കുമാറിന് പകരം ഇടതുമുന്നണിക്ക് വേണ്ടി പി ബാലചന്ദ്രനാണ് ഇറങ്ങുന്നത്. യുഡിഎഫിനായി പദ്മജ വേണുഗോപാൽ തന്നെ ഇക്കുറിയും മത്സരിക്കും.

   ബിജെപി പ്രതീക്ഷ ഇങ്ങനെ

  ബിജെപി പ്രതീക്ഷ ഇങ്ങനെ

  ബിജെപിക്ക് വേണ്ടി നടനും എംപിയുമായ സുരേഷ് ഗോപി കൂടി മത്സരരംഗത്തെത്തിയതോടെ ഇടത് -വത് മുന്നണികൾ ആശങ്കയിലാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ് ഗോപിയിലൂടെ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. അതേസമയം ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ കണക്കുകളാണ് എൽഡിഎഫിന്റെ ആശങ്ക ഇരട്ടിപ്പിക്കുന്നത്.

   ചേലക്കരയിൽ അട്ടിമറിയോ?

  ചേലക്കരയിൽ അട്ടിമറിയോ?

  തൃശ്ശൂരിലെ ഇടതുകോട്ടകളിൽ ഒന്നായ ചേലക്കരയിൽ ഇത്തവണ അട്ടിമറി ഉണ്ടാകുമോയെന്ന ആശങ്ക ശക്തമാണ്. 1996 ൽ കോൺഗ്രസിൽ നിന്നും ചേലക്കര പിടിച്ചെടുത്ത കെ രാധാകൃഷ്ണനെയാണ് സിപിഎം മത്സരിപ്പിക്കുന്നത്. രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവം വോട്ടായി മാറുമെന്ന് സിപിഎം അവകാശപ്പെടുമ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ സിസി ശ്രീകുമാറിന്റെ വ്യക്തി മികവും ലോക്സഭ കണക്കിലെ യുഡിഎഫ് മുന്നേറ്റവുമാണ് ഇടതുമുന്നണിയെ ആശങ്കപ്പെടുത്തുന്നത്.

   വ്യക്തി പ്രഭാവം

  വ്യക്തി പ്രഭാവം

  എസി മൊയ്തീന്റെ കുന്നംകുളത്ത് എതിർസ്ഥാനാർത്ഥിയെ കുറച്ച് കാണരുതെന്ന മുന്നറിയിപ്പ് നേതൃത്വം നൽകുന്നു. സംഘാടന മികവും ജനങ്ങളുമായുള്ള ജയശങ്കറിന്റെ ബന്ധവും വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് ക്യാമ്പിലുള്ളത്. ജില്ലയിൽ ഇക്കുറി ഏറെ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഗുരുവായൂർ. അബ്ദുൾഖാദറിലൂടെ ചുവപ്പ് കോട്ടയായി മാറിയ ഗുരുവായൂരിൽ ഇടതുമുന്നണിക്ക് വേണ്ടി ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എൻകെ അക്ബറാണ് മത്സരിക്കുന്നത്.

  ബിജെപി വോട്ട് എങ്ങോട്ട്

  ബിജെപി വോട്ട് എങ്ങോട്ട്

  ലീഗിലെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ കെഎൻഎ ഖാദർ ആണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. നാമനിർദ്ദേശ പത്രിക തള്ളിയതോടെ ബിജെപിക്ക് മണ്ഡലത്തിൽ സ്ഥാനാർത്ഥികളില്ല. ഈ വോട്ടുകൾ ആർക്ക് പോകുമെന്നത് ഏറെ നിർണായകമാണ്. കോൺഗ്രസിന് ഏറെ സ്വാധീനമുണ്ടായിരുന്ന ഒല്ലൂരിൽ കഴിഞ്ഞ തവണ സിപിഐ നടത്തിയതിന് സമാനമായ അട്ടിമറി ഉണ്ടാവുമോയെന്നാണ് യുഡിഎഫ് ക്യാമ്പുകൾ ഉറ്റുനോക്കുന്നത്.

   പ്രവചനാതീതം

  പ്രവചനാതീതം

  എൽഡിഎഫിന് വേണ്ടി ചീഫ് വിപ്പ് കെ രാജൻ തന്നെയാണ് മത്സരിക്കുന്നത്. യുഡിഎഫിനായി കെപിസിസി സെക്രട്ടറി ജോസ് വള്ളൂരും മത്സരിക്കുന്നു. ബിജെപി സ്ഥാനാർത്ഥിയായി ബി ഗോപാലകൃഷ്ണനാണ് ഇവിടെ നിന്ന് ജനവിധി തേടുന്നത്. ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയ ഇരിങ്ങാലക്കുടയിൽ ഇത്തവണ മത്സരം പ്രവചനാതീതമാണെന്നാണ് ഗ്രൗണ്ട് റിപ്പോർട്ട്.

   വടക്കാഞ്ചേരിയിൽ ത്രികോണ പോരാട്ടം

  വടക്കാഞ്ചേരിയിൽ ത്രികോണ പോരാട്ടം

  എൽഡിഎഫിനായി കേരള വർമ കോളേജ് പ്രിൻസിപ്പലും കോർപറേഷൻ മേയറുമായ ആർ ബിന്ദുവാണ് മത്സരിക്കുന്നത്. യുഡിഎഫിനായി തോമസ് ഉണ്ണിയാടനും. 2016 ൽ കൈവിട്ട മണ്ഡലം ഇത്തവണ തിരിച്ച് പിടിക്കാമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. അതേസമയം ജേക്കബ് തോമസ് മത്സരിക്കാനെത്തിയതോടെ മണ്ഡലത്തിൽ മത്സരം കടുത്തിരിക്കുകയാണെന്നാണ് ഇടത്-വലത് മുന്നണികളുടെ വിലയിരുത്തൽ.

   ശോഭാ സുബിൻ പിടിക്കുമോ?

  ശോഭാ സുബിൻ പിടിക്കുമോ?

  ടിഎൻ പ്രതാപൻ വിജയിച്ചിരുന്ന കയ്പമംഗലം നിലനിർത്താൻ ഇത്തവണയും ഇടി ടൈസണെ തന്നെയാണ് ഇടതമുന്നണി മത്സരിപ്പിക്കുന്നത്. അതേസമയം യുവ നേതാവായ ശോഭാ സുബിനിലൂടെ മണ്ഡലം നിലനിർത്താമെന്ന കണക്ക് കൂട്ടൽ യുഡിഎഫ് ക്യാമ്പിലുണ്ട്. ചെങ്കോട്ടയായ ചാലക്കുടി ഇത്തവണ ജോസ് കെ മാണിയുടെ കേരള കോൺഗ്രസിനാണ്. മുൻ കോൺഗ്രസ് നേതാവ് ഡെന്നീസ് ആന്റണിയാണ് ഇടത് സ്ഥാനാർത്ഥി.യുഡിഎഫിനായി മുൻ ജില്ലാ പഞ്ചായത്ത് അംഗം സനീഷ് ജോസഫും മത്സരിക്കുന്നു.

   വടക്കാഞ്ചേരി പിടിക്കാനുറച്ച് എൽഡിഎഫ്

  വടക്കാഞ്ചേരി പിടിക്കാനുറച്ച് എൽഡിഎഫ്

  അതേസമയം 2016 ൽ കൈവിട്ട വടക്കാഞ്ചേരി മണ്ഡലം ഇത്തവണ എന്തുവിലകൊടുത്തും തിരിച്ച് പിടിക്കാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ തവണ 43 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അനിൽ അക്കരയുടെ വിജയം. ഇത്തവണയും അദ്ദേഹം തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫിനായി യുവ നേതാവ് സേവ്യർ ചിറ്റിലപ്പിള്ളിയാണ് മത്സരിക്കുന്നത്.

   തദ്ദേശ കണക്കുകൾ

  തദ്ദേശ കണക്കുകൾ

  തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നുണ്ട്.വടക്കാഞ്ചേരി നഗരസഭ ഉൾപ്പെടെ എൽഡിഎഫ് നിലനിർത്തിയിരുന്നു. 41 ൽ 24 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. യുഡിഎഫിന് 17സീറ്റും ബിജെപിക്ക് ഒരു സീറ്റുകളുമാണ് ലഭിച്ചത്.

  തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം

  Thrissur

  English summary
  tight fight in 9 seats in thrissur district
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X