തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ബിജെപി നേതാക്കള്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഇരിങ്ങാലക്കുട തളിയകോണത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുകയും ഇതിന്റെ പേരില്‍ പ്രതിഷേധ പ്രകടനം നടത്തി മടങ്ങുകയായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ബിജെപി ഇരിങ്ങാലക്കുട മുനിസിപ്പല്‍ സെക്രട്ടറിയും മുന്‍ നഗരസഭ കൗണ്‍സിലറുമായ ടികെ ഷാജുവിനേയും യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെപി വിഷ്ണുവിനേയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ തളിയക്കോണം കിണര്‍ രിസരത്തുവെച്ചായിരുന്നു സംഭവം.

കാര്യാടന്‍ വീട്ടില്‍ ഗോപിയുടെ മകന്‍ അഖീഷെന്ന പത്തൊമ്പത് വയസ്സുകാരനാണ് മര്‍ദ്ദനമേറ്റത്.എസ്.എഫ്.ഐ. തളിയകോണം ലോക്കല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ അഖീഷ് വഴിയരികില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് നില്‍ക്കുനത്തിനിടയില്‍ ,ടി.കെ. ഷാജുവും വിഷ്ണുവും അമിതവേഗതയില്‍ കാര്‍ ഓടിച്ചെത്തി ഇടിക്കാന്‍ ശ്രമിക്കുകയും,പിന്നീട് കാറില്‍ നിന്നിറങ്ങി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

BJP workers

തടയാനെത്തിയ അഖീഷിന്റെ സുഹൃത്തുക്കളെയും ഇരുവരും ഭീഷണി പെടുത്തി.സംഭവം കണ്ട് വന്ന അഖീഷിന്റെ അമ്മ മിനിക്കും മര്‍ദ്ദനമേറ്റതായി പോലീസ് പറഞ്ഞു. രണ്ടു ദിവസം മുന്‍പ് ഫേസ്ബുക്കില്‍ കണ്ട പോസ്റ്റിന് ഇടതുപക്ഷ സര്‍ക്കാരിനെ അനുകൂലിച്ച് കമന്റ് ചെയ്തതിന് അഖീഷിനെ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി വിഷ്ണു ഭീഷണിപ്പെടുത്തിയതായും പറയുന്നു.തന്റെ വീടിന് സമീപത്ത് കൂടി അമിത വേഗതയില്‍ ബൈക്ക്് ഓടിച്ചുവെന്ന് പറഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് ടി.കെ ഷാജുവും ഏഴോളം പേരടങ്ങുന്ന സംഘവും അഖീഷിനെ മര്‍ദ്ദിച്ചിരുന്നു.

ഈ കേസ് കോടതിയില്‍ വെച്ച് പിന്നീട് ഒത്തുത്തീര്‍പ്പാകുകയായിരുന്നു .സംഭവത്തില്‍ പ്രതിഷേധിച്ച് തളിയ കോണത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.പ്രകടനത്തിന് ശേഷം ബൈക്ക് എടുത്ത് മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സംഘടിച്ചെത്തി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.ഇതിനിടയില്‍ രക്ഷപെട്ട് ഓടിയ ഡി.വൈ.എഫ്.ഐ പള്ളിക്കാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിധീഷ് ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റില്‍ വീണു.

ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ അഖീഷും അമ്മയും നിധിഷും മാപ്രാണം ലാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവ സ്ഥലത്തുവെച്ചുതന്നെ ബി.ജെ.പി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.ഐ. എം.കെ സുരേഷ്‌കുമാര്‍, എസ്.ഐ സി.വി ബിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടപടികള്‍ സ്വീകരിച്ചത്.

Thrissur
English summary
Two BJP workers arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X