തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ നഗരത്തിലെ എടിഎം കവര്‍ച്ചാശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കിഴക്കുംപാട്ടുകരയില്‍ കനറാബാങ്ക് എടിഎം കൗണ്ടര്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ഫ്രൂട്‌സ് കച്ചവടം നടത്തിയിരുന്ന കാസര്‍ഗോഡ് സ്വദേശി മെഹ്‌റൂഫ് (34), കോട്ടയം സ്വദേശി സതീഷ് (32) എന്നിവരാണു പിടിയലായത്. കഴിഞ്ഞ ദിവസമാണു ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കയറി കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ഏറെനേരം പരിശ്രമിച്ചെങ്കിലും മെഷീന്‍ തുറക്കാനാകാതെ പദ്ധതി ഉപേക്ഷിച്ചു. മെഹ്‌റൂഫിനെതിരേ ലാപ്‌ടോപ് മോഷണത്തിനു രണ്ടുകേസുകളുണ്ട്.

<strong>തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം</strong>തനുശ്രീ ദത്ത സ്വവർഗാനുരാഗിയെന്ന് രാഖി സാവന്ത്; തന്നെ പീഡിപ്പിച്ചിട്ടുണ്ട്, തെളിവുണ്ടെന്നും താരം

മെഹ്ബൂബിന്റെ ചിത്രവും പ്രതികള്‍ ഫോണില്‍ സംസാരിക്കുന്നതും കാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൈബര്‍ വിഭാഗം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണ്ണുത്തിയില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ഇരുവരും പിടിയിലായത്. കാസര്‍ഗോഡ് സ്വദേശി മെഹ്‌റൂഫാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു. ഫ്രൂട്‌സ് കച്ചവടത്തിനായി മെഹ്‌റൂഫ് സഹോദര ഭാര്യയുടെ സ്വര്‍ണം പണയം വെച്ചിരുന്നു. ഇതെടുത്തു കൊടുക്കാന്‍ വീട്ടുകാരുടെ ഭാഗത്തു നിന്നും കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. ഇതാണ് കവര്‍ച്ച നടത്താന്‍ കാരണമെന്നു മെഹ്‌റൂഫ് മൊഴി നല്‍കിയയെന്ന് പോലീസ് വ്യക്തമാക്കി.

arrest

യൂട്യൂബില്‍ സെര്‍ച്ച് ചെയ്ത് എ.ടി.എം. തുറക്കുന്ന രീതി മനസിലാക്കിയാണ് കവര്‍ച്ചയ്‌ക്കെത്തിയത്. ഒട്ടേറെ ദൃശ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഇരുവരും പരിശോധിച്ചു. റോബിന്‍ഹുഡ് സിനിമകളും ഹരമായിരുന്നു. സമീപകാലത്തു നടന്ന എ.ടി.എം. മോഷണരീതികളും ശ്രദ്ധയോടെ നിരീക്ഷിച്ചു. തുടര്‍ന്നാണ് കവര്‍ച്ചയ്ക്കു ശ്രമിച്ചത്. മുഖംമൂടിയണിഞ്ഞാണ് മോഷണത്തിനു തുനിഞ്ഞതെങ്കിലും പോലീസ് കൃത്യമായി പിന്തുടര്‍ന്നു.

ചൊവ്വാഴ്ച്ച രാത്രി ഒന്നരയോടെ നഗരത്തിലെ മറ്റൊരു എ.ടി.എമ്മില്‍ മോഷണത്തിനായി ഇവര്‍ കയറിയിരുന്നു. എന്നാല്‍, എ.ടി.എമ്മിന് മുന്നിലെ സെക്യൂരിറ്റിക്കാരന്‍ ടോര്‍ച്ചടിച്ചു നോക്കിയതോടെ പിന്‍വാങ്ങി. പിന്നീട് രണ്ടു മണിയോടെയാണ് കനറാ ബാങ്ക് എ.ടി.എമ്മില്‍ എത്തിയത്. ഇവിടെ സെക്യൂരിറ്റിയുണ്ടായിരുന്നില്ല. മെഹ്‌റൂഫ് കമ്പിപ്പാരയുമായി കൗണ്ടറിന്റെ ഉള്ളില്‍ കടന്നപ്പോള്‍ സതീഷ് ബൈക്കില്‍ പുറത്തു കാത്തുനിന്നു. 15 മിനുട്ടോളം ശ്രമിച്ചിട്ടും മെഷീനിന്റെ ട്രേ തുറക്കാന്‍ കഴിഞ്ഞില്ല. പുറത്തെ ആവരണം പൊളിച്ചുവെങ്കിലും ഉള്ളിലെ ലോഹക്കൂട്ടു പൊളിക്കാന്‍ കഴിയാതിരുന്നതാണ് മോഷണം പാളാന്‍ കാരണം.

ഇതിനിടയില്‍ പോലീസ് ജീപ്പ് വരുന്നത് കണ്ട് ഇരുവരും കൗണ്ടറിനു പുറത്ത് ഒളിച്ചു. പോലീസ് വാഹനം പോയതോടെ വീണ്ടും ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എ.സി.പി. വി കെ രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ സമര്‍ഥമായ അന്വേഷണത്തിലാണ് ഇന്നലെ ഉച്ചക്ക് മെഹ്‌റൂഫിനെയും സതീഷിനെയും പിടികൂടിയത്. ഒരാഴ്ച മുമ്പാണ് ചാലക്കുടിയില്‍ ദേശീയപാതയിലുള്ള എ.ടി.എമ്മില്‍നിന്നു പത്തുലക്ഷം രൂപ കവര്‍ന്നത്. സംഭവത്തില്‍ ആരെയും പിടികൂടാനായിട്ടില്ല. തൃശൂര്‍ ജില്ലയിലെ നാട്ടികയടക്കമുള്ള സ്ഥലങ്ങളിലും എ.ടി.എം കവര്‍ച്ചാ ശ്രമം നടന്നിരുന്നു. ഇതിനിടയിലാണ് നഗരത്തിലും കവര്‍ച്ചാ ശ്രമമുണ്ടായത്. സംഭവം നടന്ന് 36 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനായത് പോലീസിനു ആശ്വാസമായി. കവര്‍ച്ചയ്ക്കു പുറകില്‍ പ്രഫഷണല്‍ സംഘമല്ലെന്ന് പോലീസിനു ആദ്യംതന്നെ സൂചന ലഭിച്ചിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സമീപകാലത്ത് എ.ടി.എം. കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ടവരെയും ചോദ്യംചെയ്തിരുന്നു.

തെളിവെടുപ്പ് നടത്തി

കിഴക്കുംപാട്ടുകരയിലെ കനറാ ബാങ്ക് എ.ടി.എം. കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എ.ടി.എം. കൗണ്ടറിന്റെ പാനല്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര സമീപത്തെ റോഡിലെ കാനയില്‍നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. പ്രതികള്‍ മോഷണശ്രമത്തിന് ഉപയോഗിച്ച കയ്യുറ പ്രതികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാളത്തോടിലെ വാടക വീട്ടില്‍നിന്നും അന്വേഷണസംഘം കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ 36 മണിക്കൂറിനുള്ളില്‍ പിടിയിലായത്. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പഴം വില്‍പ്പന കടയിലെ ജീവനക്കാരാണ് പ്രതികള്‍.

Thrissur
English summary
Two persons were arrested by police in ATM theft case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X