തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാതയില്‍  കവര്‍ച്ച; സംഘത്തിലെ  പ്രധാനി അറസ്റ്റില്‍, രണ്ടു പേർ ഒളിവിൽ!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് ദേശീയപാതയില്‍ കാര്‍ യാത്രക്കാരായ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈലും കവര്‍ന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. വെളിയങ്കോട് കിഴക്കേതില്‍ ഷമീറി (ബല്ലാരി 30) നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറിച്ച മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒരെണ്ണം കണ്ടെടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടുപേരെ കുറിച്ച് അന്വേഷണം നടക്കുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

<strong>ശിവസേനയുമായുള്ള സഖ്യമാണ് ബിജെപിയുടെ ആഗ്രഹമെന്ന് പങ്കജ മുണ്ടെ; മഹാരാഷ്ട്രയിൽ സഖ്യ ചർച്ചകൾ തുടരും!!</strong>ശിവസേനയുമായുള്ള സഖ്യമാണ് ബിജെപിയുടെ ആഗ്രഹമെന്ന് പങ്കജ മുണ്ടെ; മഹാരാഷ്ട്രയിൽ സഖ്യ ചർച്ചകൾ തുടരും!!

23 നു പുലര്‍ച്ചെ അണ്ടത്തോട് ദേശീയപാതയോരത്ത് കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശികളായ ഷര്‍ജാസ്, സല്‍സാദ്, സുല്‍ഫിക്കര്‍ എന്നിവരെ ഭീഷണിപ്പെടുത്തി 5500 രൂപയും അരലക്ഷം വിലമതിക്കുന്ന മൂന്നു മൊബൈല്‍ ഫോണുകളും ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുക്കുകയായിരുന്നു. നാട്ടികയിലെ ഒരു സ്ഥാപനത്തില്‍ ഇന്റര്‍വ്യുവില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഉറക്കം വന്നപ്പോള്‍ കാറിന്റെ വാതിലുകള്‍ തുറന്നിട്ട് മൂവര്‍ സംഘം കിടക്കുന്നതിനിടെയാണ് ആയുധങ്ങളുമായി പ്രതികള്‍ എത്തിയത്.

Shameer

ഇവര്‍ എത്തിയ ബൈക്കിന്റെ നമ്പര്‍ കാര്‍ യാത്രികരില്‍ ഒരാള്‍ ഓര്‍മിച്ചുവച്ചത് അന്വേഷണത്തിനു സഹായകമായി. സംഭവത്തിനുശേഷം കോടഞ്ചേരിയിലെ സര്‍ക്കസ് കമ്പനിയില്‍ മരണക്കിണറില്‍ ബൈക്ക് ഓടിക്കാനായി ഷമീര്‍ പോയി. ഇവിടെ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. കെ. പ്രദീപ്കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ പി.എ. അബ്ദുറഹിമാന്‍, വിനോദ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് സാഹസികമായി പിടിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നിലമ്പൂര്‍, അടിമാലി, പൊന്നാനി, പെരുമ്പടപ്പ്, വടക്കേക്കാട് സ്‌റ്റേഷനുകളില്‍ കേസുണ്ട്.
Thrissur
English summary
Youth arrested by police for theft case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X