വയനാട്ടില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിന്; അമ്മക്ക് രോഗമില്ല
മാനന്തവാടി: സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതില്‍ 11 മാസം പ്രായമായ കുഞ്ഞും. വയനാട്ടിലെ മാനന്തവാടിയിലാണ് 11 മാസം പ്രായമായ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
നേരത്തെ വയനാട്ടില്‍ കൊറോണ സ്ഥിരീകരിച്ചിരുന്ന ലോറി ഡ്രൈവറുടെ മകളുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ അമ്മയ്ക്ക് രോഗമില്ലെന്ന് പരിശോധന ഫലത്തില്‍ തെളിഞ്ഞു.
നേരത്തെ വയനാട് ജില്ലയില്‍ കൊറോണ വൈറസ് രോഗം പൂര്‍ണ്ണമായും മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കുഞ്ഞിനടക്കം 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയുണ്ടാക്കുകയാണ്.
ഇവരില്‍ എട്ട് പേരുടേയും രോഗത്തിന്റെ ഉറവിടം തമിഴ്നാട്ടിലെ കോയമ്പേട് പച്ചക്കറി ചന്തയാണ്. കോയമ്പേട് പച്ചക്കറിലോഡുമായി പോയി വന്ന ലോറി ഡ്രൈവറടക്കും മറ്റൊരാള്‍ക്കുമായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഇവരുടെ സമ്പര്‍ക്കം വഴി ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവരെല്ലാവരും തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.
വയനാട് ജില്ലയില്‍ 1855 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1839 പേര് വീടുകളിലും 16 പേര് ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് ആറ് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയനാട് ജില്ലയില്‍ ഇന്ന് പുതുതായി ഒരു ഹോട്ട്സ്പോര്‍ട്ട് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ഇതോടെ 34 ഹോട്ട്സ്പോര്‍ട്ടുകളാണുള്ളത്.
വയനാട് കൂടാതെ ഇന്ന് കാസര്‍ഗോഡ് ജില്ലയില്‍ നാല് പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലയില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.
സംസ്ഥാനത്ത് ഇതുവരേയും 489 പേരാണ് കൊറോണ വിമുക്തി നേടിയിരിക്കുന്നത്. വിവിധ ജില്ലകൡലായി 27,986 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര് വീടുകളിലും 441 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 187 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത്
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3842 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3791 സാമ്പിളുകള്‍ നെഗറ്റീവ് ആണ്.
ബിജെപിയിലെ അസംതൃപ്തർ കോൺഗ്രസിലേക്ക്? മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ കോൺഗ്രസ്!! കമൽനാഥിന്റെ നീക്കം
അവര്‍ക്ക് പൂട്ടിടണം, മോദിയെ വിടാതെ കോണ്‍ഗ്രസ്, ആ നിയമം നടപ്പാക്കിയാല്‍.... ടീം സോണിയയുടെ ഇടപെടല്‍!!
ആമസോണിലെ 600 ജീവനക്കാര്‍ക്ക് കൊറോണ, ആറ് പേര് മരണപ്പെട്ടു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്...!!