വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയോജനസൗഹൃദ ഇലക്ട്രിക് ഓട്ടോറിക്ഷ സര്‍വീസ് തുടങ്ങി; നൂല്‍പ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിന് മറ്റൊരു പൊന്‍തൂവല്‍ക്കൂടി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രം എന്ന പദവി സ്വന്തമാക്കിയ നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ മറ്റൊരു സൗകര്യം കൂടി. വയോജന സൗഹൃദ ഇലക്ട്രിക് ഓട്ടോറിക്ഷാ സര്‍വ്വീസാണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തത്. ഗുണനിലവാരമുള്ള ആതുരാലയങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേഷനില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് നൂല്‍പ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം രാജ്യത്ത് ഒന്നാമതെത്തിയത്.

<strong>ബിജെപിക്കെതിരെ ബദൽ സമരവുമായി സർക്കാർ, വനിത മതിൽ... സംഘാടകനായി വെള്ളാപ്പള്ളി!!</strong>ബിജെപിക്കെതിരെ ബദൽ സമരവുമായി സർക്കാർ, വനിത മതിൽ... സംഘാടകനായി വെള്ളാപ്പള്ളി!!

ആശുപത്രിയില്‍ ടെലിമെഡിസിന്‍, ഇ-ഫാര്‍മസി, ഡിജിറ്റല്‍ ടോക്കണ്‍ കൗണ്ടര്‍, പാര്‍ക്ക് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായ ഉയര്‍ത്തിയ നൂല്‍പ്പുഴ ആശുപത്രിക്ക് മറ്റൊരു നേട്ടം കൂടിയായി മാറുകയാണ് ഈ ഇലക്ട്രിക് ഓട്ടോറിക്ഷ. രണ്ട് ലക്ഷം രൂപയാണ് ഈ ഓട്ടോറിക്ഷക്കായി ചിലവായത്.

Electronic auto

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്കെത്തുന്ന വയോജനങ്ങളെയും ഭിന്ന ശേഷി ക്കാരെയും ചികില്‍സയ്ക്കു ശേഷം അടുത്ത ബസ് സ്റ്റോപ്പ് വരെ ഈ ഓട്ടോറിക്ഷയില്‍ സൗജന്യമായി എത്തിച്ചുകൊടുക്കുമെന്നതാണ് പ്രത്യേകത. ഭാവിയില്‍ ഇതിന്റെ സേവനം അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വ്യാപിപ്പിക്കും. എല്‍ ഇ ഡി ലിഥിയം ബാറ്ററി ഉപയോഗിച്ചാണ് ഓട്ടോറിക്ഷ പ്രവര്‍ത്തിക്കുന്നത്. രണ്ടു മണിക്കൂര്‍ ചാര്‍ജ്ജ് ചെയ്താല്‍ 85 കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ കഴിയും.

ഇലക്ട്രിക് സംവിധാനത്തിലാണ് വാഹനം ഓടുകയെന്നതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണ്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന സന്നദ്ധ-യുവജനസംഘടനകളുടെ സഹായത്തോടെയാവും ഓട്ടോറിക്ഷാ സര്‍വീസ് നടത്തുക. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ സി.ഫൈസല്‍, ബാലന്‍, വാര്‍ഡ്അഗം ദീപ ഷാജി, പദ്ധതി ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഷിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Wayanad
English summary
Electric auto service in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X