വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാറിന്റെ ആയിരം ദിനാഘോഷം: ആയിരത്തോളം വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഇടതുസര്‍ക്കാര്‍ ആധികാരത്തിലേറിയിട്ട് ആയിരം ദിവസം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഫെബ്രുവരി 20 മുതല്‍ 27 വരെ നടക്കുന്ന ആഘോഷവേളയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കാണ് ജില്ലയിലെ ആഘോഷ പരിപാടികളുടെ മേല്‍നോട്ട ചുമതല. എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്ന് ദിവസത്തെ ആഘോഷ പരിപാടികള്‍ ഉണ്ടാകും.

ജില്ലാതലത്തില്‍ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം, വികസന സെമിനാറുകള്‍, സാംസ്‌ക്കാരിക പരിപാടികള്‍,മീഡിയ കോണ്‍ക്ലേവ് എന്നിവയും സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച ആയിരത്തോളം വീടുകളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. ആരോഗ്യവകുപ്പിന് കീഴില്‍ നിര്‍മ്മിച്ച വിവിധ ആരോഗ്യകേന്ദ്രങ്ങള്‍, എക്സൈസ് വകുപ്പിന്റെ ലഹരി മോചന ചികില്‍സാ കേന്ദ്രം, കല്‍പ്പറ്റ അമൃത്, സുഗന്ധഗിരിയിലെ വിവിധ വികസന പദ്ധതികള്‍, വിവിധ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച മൂന്ന് കുടിവെളള പദ്ധതികള്‍ തുടങ്ങിയവ ഉദ്ഘാടനം ചെയ്യും.

housedistribution-

അഞ്ച് കോടി രൂപമുതല്‍ മുടക്കുന്ന കര്‍ലാട് തടാകം പുനരുദ്ധാരണം, കല്‍പ്പറ്റ ടൗണ്‍ഹാള്‍, യുനസ്‌കോയുടെ സഹായത്തില്‍ നടപ്പാക്കുന്ന മാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തിക്കും തുടക്കം കുറിക്കും. പണി പൂര്‍ത്തീകരിച്ച പത്ത് സ്‌കൂള്‍ കെട്ടിടങ്ങളും പൂമല ബി.എഡ് സെന്ററിന്റെ പുതിയ കെട്ടിടവും നാടിന് സമര്‍പ്പിക്കും. പ്രളയാനന്തര പുനരധിവാസ ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവും ശനിയാഴ്ച തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അധ്യക്ഷത വഹിച്ചു.

അമ്പലവയല്‍ സ്വദേശി എം.പി വില്‍സണ്‍ മണ്ണാപറമ്പില്‍ സൗജന്യമായി നല്‍കിയ പതിനഞ്ച് സെന്റ് ഭൂമിയിലാണ് പനമരം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്ക് ഭവനസമുച്ഛയം നിര്‍മ്മിക്കുന്നത്. പത്ത് കുടുംബങ്ങള്‍ക്ക് താമസിക്കാനുളള സൗകര്യമാണ് ഇവിടെ ഒരുക്കുക. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഉടന്‍ തന്നെ നിര്‍മ്മാണം തുടങ്ങാന്‍ കഴിഞ്ഞതും ജില്ലാ ഭരണകൂടത്തിന് നേട്ടമായി. ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്കാണ് നിര്‍മ്മാണ ചുമതല. അര്‍ഹരായ 8079 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പതിനായിരം രൂപയുടെ ധനസാഹായം ജില്ലാഭരണകൂടം ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ തയ്യാറായ 321 പേര്‍ക്കും നാല് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാര്‍,ജില്ലാ പോലീസ് മേധാവി ആര്‍.കറപ്പസാമി, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ്, എ.ഡി.എം കെ അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കലക്ട്രേറ്റില്‍ ചേര്‍ന്ന് യോഗത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സംസാരിക്കുന്നു

Wayanad
English summary
house distribute to people's of wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X