കൊവിഡിനെ ഇതുവരെ അടുപ്പിക്കാത്ത കേരളത്തിലെ ഒരു ഗ്രാമം; ഇവരുടെ ജീവിതരീതികള്‍ ഏവരെയും അത്ഭുതപ്പെടുത്തും
കോഴിക്കോട്: 'കൊറോണ വൈറസിന്റെ വരവിന് മുമ്പ് തന്നെ ഞങ്ങള്‍ പതിറ്റാണ്ടുകളായി ആഴ്ചയില്‍ 24 മണിക്കൂറും ക്വാറന്റീനിലാണ്', വയനാട്ടിലെ പരപ്പനപ്പാറ സ്വദേശി രഘു ചിരിച്ചുകൊണ്ടു പറഞ്ഞു. പറഞ്ഞുവരുന്നത് കൊറോണ വൈറസിന് ഇതുവരെ പിടികൊടുക്കാത്ത കേരളത്തിലെ ഒരു ഗ്രാമത്തെ കുറിച്ചാണ്.

വയനാട് ജില്ലയിലെ ഏറ്റവും ഒറ്റപ്പെട്ടതും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതുമായ ആദിവാസി വാസസ്ഥലത്ത് താമസിക്കുന്ന 60 ചോളനായകരില്‍ ഒരാളാണ് 29 കാരനായ രഘു. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടപ്പോഴും തങ്ങളുടെ ഗ്രാമത്തില്‍ ഒരാള്‍ക്ക് പോലും കൊവിഡ് പോസിറ്റീവായില്ലെന്ന് രഘു പറയുന്നു.
വയനാട്ടിലെ മൂപ്പൈനാട് പഞ്ചായത്തിലെ പരപ്പനപ്പാറയാണ് ഈ അപൂര്‍വ ഗ്രാമം. പ്രാകൃത ഗോത്ര വിഭാഗത്തിലെ ചോളനായകന്മാരില്‍ പെടുന്ന ഇവര്‍ മുഖ്യധാരയില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്ന് പ്രകൃതിയോട് തികച്ചും യോജിച്ച് വനത്തിനുള്ളില്‍ വസിക്കുകയും ചെയ്യുകയാണ്. തങ്ങളുടെ ഇടയില്‍ നിന്ന് ഇതുവരെ ആരും ഒരു രോഗത്തിന് ചികിത്സിക്കാന്‍ ആശുപത്രിയില്‍ പോയതായി ഓര്‍ക്കുന്നില്ലെന്ന് രഘു പറയുന്നു. ഫ്‌ളൂ അടക്കമുള്ള രോഗങ്ങള്‍ക്ക് കൂടി ഞങ്ങള്‍ കാട്ടില്‍ നിന്ന് ലഭിക്കുന്ന ഔഷധ മരുന്നാണ് ഉപയോഗിക്കുന്നതെന്ന് രഘു പറയുന്നു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ രാജേഷ് കഴിഞ്ഞ വര്‍ഷം പരപ്പന്‍പാറ സന്ദര്‍ശിച്ച അനുഭവം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിവരിച്ചു. ഒരു ചോളനായക കുട്ടിയുടെ നെറ്റിയില്‍ തിണര്‍പ്പ് ഞാന്‍ ശ്രദ്ധിച്ചിരുന്നു, ഞാന്‍ അന്ന് അവരുടെ ഗോത്ര തലവന്‍മാരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, അവര്‍ക്ക് അവരുടെതായ മരുന്ന് ഉണ്ടെന്നായിരുന്നു.
ചോളനായകന്മാര്‍ കാട്ടില്‍ നിന്ന് പുറത്തുവരാന്‍ ആഗ്രഹിക്കുന്നില്ല, അവരുടെ ജീവിതത്തിലേക്ക് ആരെയും നുഴഞ്ഞുകയറാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും സംയോജിത ഗോത്ര വികസന പദ്ധതി ജില്ലാ ഓഫീസര്‍ എ സി ചെറിയാനും ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അവര്‍ സംതൃപ്തവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നു. പ്രസവങ്ങള്‍ പോലും അവരുടെ ഗ്രാമങ്ങളില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിളകള്‍, പച്ചക്കറി കൃഷി, ചാലിയാര്‍ നദിയിലെ മത്സ്യം എന്നിവയാണ് ഇവരുടെ പ്രധാന ഭക്ഷണം. ശേഖരിച്ച തേന്‍ വില്‍ക്കാനും സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ എടുക്കാനും അവര്‍ ഒരു മാസത്തിലൊരിക്കല്‍ കാട്ടില്‍ നിന്ന് കടച്ചിക്കുന്നിലേക്ക്‌ലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, രണ്ടാം തരംഗത്തില്‍ 4,318 പോസിറ്റീവ് കേസുകളാണ് വയനാട്ടിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 1575 പേര്‍ക്ക് ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.
ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ












Click it and Unblock the Notifications