വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോരാട്ട ഭൂമിയായി വയനാട്; മൂന്ന് മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് മത്സരം

മൂന്ന് മണ്ഡലങ്ങളിലും ഇടത് വലത് മുന്നണികൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ബിജെപി സാനിധ്യവും നിർണായകമാണ്

Google Oneindia Malayalam News

കേരളത്തിൽ ഏറ്റവും കുറവ് നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലകളിൽ ഒന്നാണ് വയനാട്. മൂന്ന് മണ്ഡലങ്ങളടങ്ങുന്ന വയനാട് രാഷ്ട്രിയ ചരിത്രവും സ്വഭവാവും എന്നാൽ അങ്ങനെ ചെറുതായി കാണാനും സാധിക്കില്ല. വാശിയേറിയ പോരാട്ടമാണ് മലയോര ജില്ലയിൽ എല്ലാ തവണയും നടക്കാറുള്ളത്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. മൂന്ന് മണ്ഡലങ്ങളിലും ഇടത് വലത് മുന്നണികൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ബിജെപി സാനിധ്യവും നിർണായകമാണ്. അതുകൊണ്ട് തന്നെ ഇരുമുന്നണികൾക്കും ഉറപ്പെന്ന് പറയാൻ സാധിക്കുന്ന ഒരു സീറ്റ് പോലും ജില്ലയിലില്ല.

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

നിർണായകമാകുന്ന അടിയൊഴുക്കുകൾ

നിർണായകമാകുന്ന അടിയൊഴുക്കുകൾ

ശക്തമായ അടിയൊഴുക്കുകളാണ് വയനാടിന്റെ വരുംകാല രാഷ്ട്രീയത്തെ ഇത്തവണ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലൂടെ സ്വാധീനിക്കാൻ പോകുന്നത്. ജാതി, മത, സാമൂദായിക വോട്ടുകൾക്കൊപ്പം തന്നെ മുന്നണികൾക്കുള്ളിലെ വിള്ളലുകളും ഈ അടിയൊഴുക്കിന് കാരണമാകും. ചാനൽ സർവേകൾ ഇരു മുന്നണികൾക്കും അനുകൂലമാകുന്ന തരത്തിലുള്ള വ്യത്യസ്ത ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വോട്ടെണ്ണൽ വരെ കാത്തിരുന്നാൽ മാത്രമേ മണ്ഡലത്തിന്റെ പൊതു വികാരം കൃത്യമായി മനസിലാക്കാൻ സാധിക്കൂ.

മുന്നിൽ എൽഡിഎഫ്

മുന്നിൽ എൽഡിഎഫ്

2-1ന് ഇടതുപക്ഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ ആധിപത്യം ഉറപ്പിച്ചത്. കൽപറ്റയിലും മാനനന്തവാടിയിലും ചെങ്കൊടി പാറിക്കാൻ സാധിച്ചപ്പോൾ സുൽത്താൻ ബത്തേരി യുഡിഎഫിനൊപ്പം നിന്നു. ഇത്തവണയും ജില്ലയിൽ ആധിപത്യം നേടാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നതെങ്കിലും പ്രചരണത്തിന്റെ അവസാന ലാപ്പിലെ യുഡിഎഫ് മുന്നേറ്റം എൽഡിഎഫിന്റെ ഉറപ്പിന് മങ്ങലേൽപ്പിക്കുന്നതാണ്.

സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരിയിൽ ഇത്തവണയും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഐ.സി ബാലകൃഷ്ണൻ ഹാട്രിക് വിജയം തേടിയിറങ്ങുമ്പോൾ മുൻ കെപിസിസി സെക്രട്ടറിയെയായാണ് ഇടതുപക്ഷം ഇവിടെ എതിർ സ്ഥാനാർഥിയാക്കുന്നത്. കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തിനൊപ്പം ചേർന്ന എം.എസ് വിശ്വനാഥന് ബാലകൃഷ്ണന്റെ കോട്ട പൊളിക്കാനാകുമോയെന്ന് കാത്തിരുന്നു കാണാം. ആദിവാസി ഭൂസമരങ്ങളിലൂടെ മുഖ്യധാരയിലേക്ക് എത്തിയ സി.കെ ജാനുവാണ് ഇവിടെ എൻഡിഎ സ്ഥാനാർഥിയായി ജനവിധി തേടുന്നത്.

കൽപറ്റ

കൽപറ്റ

കൽപറ്റയാണ് വയനാട്ടിലെ ഗ്ലാമർ പോരാട്ടത്തിന് വേദിയാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായിരുന്ന ജനതാദൾ ഇത്തവണ ഇടതിനൊപ്പമാണ്. എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയംസ് കുമാർ ഇടത് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ടി സിദ്ധിഖ് എന്ന ശക്തനായ എതിരാളിയെയാണ് കോൺഗ്രസും കളത്തിലിറക്കിയിരിക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ സിദ്ധിഖ് മണ്ഡലം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ്.

മാനന്തവാടി

മാനന്തവാടി

സംവരണ മണ്ഡലമായ മാനന്തവാടിയിൽ 2016ലെ പോരാട്ടം ആവർത്തിക്കും. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.കെ ജയലക്ഷ്മി മണ്ഡലം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനന്തവാടിയിൽ എത്തുന്നത്. കഴിഞ്ഞ തവണ 1307 വോട്ടുകൾക്കായിരുന്നു ഒ.ആർ കേളു മാനന്തവാടിയിൽ നിന്ന് നിയമസഭയിലെത്തിയത്. ഇത്തവണയും കേളു തന്നെ ഇടത് സ്ഥാനാർഥിയാകുമ്പോൾ കോൺഗ്രസിന് എന്തുകൊണ്ടും കണക്ക് തീർക്കാനുള്ള അവസരം കൂടിയാണിത്.

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

Wayanad
English summary
Kerala Assembly Election 2021 Sulthan bathery kalpetta mananthavady constituencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X