ഓണസദ്യയൊരുക്കാന്‍ കുടുംബശ്രീ: 21 വിഭവങ്ങള്‍ ഉള്‍പ്പെടുത്തും, വില 150 രൂപ
കല്‍പ്പറ്റ: ഓണമായാല്‍ സദ്യ വേണം, അത് നിര്‍ബന്ധമാണ്. മലയാളികള്‍ക്ക് പുതിയ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന വേള കൂടിയാണ് ഓണത്തിന്റെ സമയം. വയനാട്ടുകാര്‍ എന്തായാലും സദ്യക്ക് റെഡിയായി നില്‍ക്കുകയാണ്. ജില്ലയില്‍ ഓണാഘോഷം പൊടി പൊടിക്കുകയാണ്.
വറുത്ത ഉപ്പേരി കച്ചവടമൊക്കെ ഗംഭീരമായി തന്നെ ആരംഭിച്ചിരിക്കുകയാണ്. ഇതോടൊപ്പം ജില്ലയിലെ ഓണസദ്യ ബുക്കിംഗുകളും സജീവമായിരിക്കുകയാണ്. എല്ലാവര്‍ക്കും വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കണമെന്നില്ലല്ലോ. അതുകൊണ്ട് തന്നെ പലര്‍ക്കും സദ്യ വാങ്ങാന്‍ ഏജന്‍സികളെ സമീപിക്കേണ്ടതായി വരും.

വയനാട്ടിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ കുടുംബശ്രീ അടക്കമുള്ളവര്‍ സദ്യയൊരുക്കാനായി രംഗത്തുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡിനെ തുടര്‍ന്നും. അതിന് മുമ്പ് രണ്ട് വര്‍ഷം പ്രളയവുമൊക്കെയായി സമൂഹ ഓണസദ്യകള്‍ കാര്യമായില്ലാതിരുന്നതിന്റെ കേടു തീര്‍ത്താണ് ഇക്കുറി ആഘോഷം.
ഇത്തവണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളില്‍ മറ്റ് സ്ഥാപനങ്ങളുടെ ആഘോഷങ്ങളിലുമെല്ലാം ഓണസദ്യം കെങ്കേമമായിരുന്നു. ഇത്തവണ ഹോട്ടലുകളെല്ലാം സദ്യവട്ടത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തിച്ച് കൊടുക്കുന്ന സദ്യകളും ധാരാളമായിട്ടുണ്ട്.
ഓണസദ്യ തയ്യാറാക്കി നല്‍കുന്ന കുടുംബശ്രീ യൂണിറ്റുകളും ജില്ലയില്‍ സജീവമാണ്. പതിനഞ്ച് കൂട്ടം വിഭവങ്ങളാണ് ഏറ്റവും മിനിമം. ഇത് 22 വിഭവങ്ങള്‍ വരെ നീളും. അവിയല്‍, ഓലന്‍, കാളന്‍, പുളി ഇഞ്ചി, പച്ചടി, കിച്ചടി, എന്നിവയ്‌ക്കൊപ്പം രണ്ട് തരം പായസവും ഉള്ളതാണ് ഇത്തവണ ഓണസദ്യകള്‍.
ഗംഭീര സദ്യ തന്നെയാണ് കുടുംബശ്രീ ഒരുക്കുന്നത്. കുടുംബശ്രീ യുണിറ്റുകള്‍ 21 വിഭവങ്ങളുള്ള സദ്യ എത്തിക്കുന്നതിന് 150 രൂപയാണ് ഈടാക്കുന്നത്. ഹോട്ടലുകളും ഓണത്തോട് അനുബന്ധിച്ച് ഓണസദ്യകള്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം ഹോട്ടലുകളിലെല്ലാം ഇത്തവണ നല്ല ബുക്കിംഗാണ് ഉള്ളത്. പലര്‍ക്കും വീട്ടിലിരുന്ന് സദ്യ ഉഷാറായി കഴിക്കാന്‍ സാധിക്കും. ഹോട്ടലുകളില്‍ വിഭവങ്ങള്‍ കുറഞ്ഞ മിനി സദ്യക്ക് 150 രൂപയും ഓണത്തോട് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിഭവങ്ങളോടെയുള്ള സദ്യക്ക് 350 രൂപയുമാണ് ഈടാക്കുന്നത്. ഓണത്തിനും സദ്യക്കും ഇത്തവണ കളര്‍ അല്‍പ്പം കൂടുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.












Click it and Unblock the Notifications