വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഹാപ്രളയം നല്‍കുന്നത് പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കേരളവും ഒരുങ്ങണമെന്ന ഓര്‍മ്മപ്പെടുത്തല്‍: കുമ്മനം രാജശേഖരന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കേരളവും ഒരുങ്ങണമെന്ന ഓര്‍മ്മപ്പെടുത്തലാണ് മഹാപ്രളയം നല്‍കുന്നതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കല്‍പ്പറ്റ എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ ഭവന പദ്ധതിയുടെയും കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയപുനരധിവാസ പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

<strong>സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷം; കോട്ടയം ജില്ലയിൽ വിപുല പരിപാടികൾ, ദര്‍ശന വിപണന സേവന മേള !!</strong>സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷം; കോട്ടയം ജില്ലയിൽ വിപുല പരിപാടികൾ, ദര്‍ശന വിപണന സേവന മേള !!

ലോകത്ത് പല രാജ്യങ്ങളും അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ ഭൗതികമായും, മാനസികമായും, ശാരീരികമായും ഒരുങ്ങാറുണ്ട്. കേരളീയരും ഈ ശീലം തുടണമെന്നാണ് മഹാപ്രളയം ഓര്‍മ്മപ്പെടുത്തുന്നത്. പ്രളയത്തിന് ശേഷമുള്ള അതിജീവനം പ്രകൃതിയുടെ വീണ്ടെടുക്കല്‍ കൂടിയാവണം. 1924ലിലുണ്ടായ പ്രളയം കേരളം അതിജീവിച്ചിരുന്നു. എന്നാല്‍ അന്നത്തെ ഭൂപ്രകൃതിയില്‍ വ്യത്യാസമുണ്ടായിരുന്നു.

Kummanam Rajasekharan

പ്രളയമെത്തുമ്പോള്‍ ഉള്‍കൊള്ളാനാവുന്ന ഇടങ്ങള്‍ അന്ന് അധികമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പ്രകൃതി ചൂഷണത്തിന്റെ ഭാഗമായി ജലസ്രോതസ്സുകള്‍ ഇല്ലാതായി. ഫ്‌ളഡ് പ്ലെയിന്‍ എന്നറിയപ്പോടുന്ന ഈ ഇടങ്ങളുടെ ശോഷണം 2018ലുണ്ടായ പ്രളയദുരന്തം ഇരട്ടിയാക്കി. വയനാടിന്റെ ഭൂപ്രകൃതി അതീവ പരിസ്ഥിതി പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. വികാസ്പീഡിയ മികച്ച ഓഫ്ലൈന്‍ വോളണ്ടിയര്‍മാരായ തെരഞ്ഞെടുത്ത ജെയിംസ് ഫിലിപ്പ് ആലപ്പാട്ട്(കോട്ടയം), ഇ.ജെ. ജോഫര്‍(തൃശൂര്‍), സി.ഡി. സുനീഷ്(വയനാട്) എന്നിവര്‍ക്കുള്ള അവാര്‍ഡുകളുടെ വിതരണവും യൂണിസെഫും വികാസ്പീഡയയും ചേര്‍ന്ന് നടത്തിയ 'പ്രളയ പുനരധിവാസവും ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും' എന്ന വിഷയത്തിലുള്ള ഏകദിന ശില്‍പശാലയുടെ സമാപനവും ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

Wayanad
English summary
Kummanam Rajasekharan about flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X