വയനാട്: മണ്ണിടിഞ്ഞ് പരിക്കേറ്റ കുഞ്ഞാമിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി, മരണം പെരുന്നാള്‍ ദിനത്തില്‍
പൊഴുതന: കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലെ ആദ്യമരണം പൊഴുതന ആറാംമൈലിലെ കുഞ്ഞാമിയുടേത്. പൊഴുതന ആറാം മൈലില്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണു പരിക്കേറ്റ അച്ചൂര്‍ വീട്ടില്‍ കുഞ്ഞാമി (70)പെരുന്നാള്‍ ദിനത്തില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കനത്തമഴയെ തുടര്‍ന്ന് വീടിന് പുറകിലെ മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്.
അടുക്കളയിലുണ്ടായിരുന്ന കുഞ്ഞാമിയുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞാമിയെയും മരുമകള്‍ ഫാത്തിമയെയും (35) കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അരക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞാമിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതിനാല്‍ ഓപ്പറേഷന്‍ നടത്താനുള്ള ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. 15ന് രാത്രി എട്ടുമണിടോയെയാണ് കുഞ്ഞാമി മരണത്തിന് കീഴടങ്ങിയത്.

ഇന്നലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ആറാംമൈല്‍ വലിയപാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കുഞ്ഞാമിയെ കബറടക്കി. പരേതനായ അച്ചൂര്‍ ഉസ്സന്‍കുട്ടിയുടെ ഭാര്യയാണ്. മക്കള്‍: പരേതനായ റാഫി, ജമീല, അലീമ, നസീമ, മൗജൂന. മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാര്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍എ, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍, കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ, വയനാട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ പയന്തോത്ത് മൂസ ഹാജി, എ.പി ഹമീദ് തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു. ജിദ്ദ കെ.എം.സി.സി.യും പൊഴുതന പഞ്ചായത്ത് മുസ്‌ലിം ലീഗും സംയുക്തമായി നിര്‍മ്മിച്ചു നല്‍കിയ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കുഞ്ഞാമിയുടെ മകന്‍ റാഫി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ വെച്ച് മരണപ്പെടുകയായിരുന്നു. മരണവിവരമറിഞ്ഞ് പ്രദേശവാസികളും ജനപ്രതിനിധികളുമടക്കം വന്‍ജനാവലിയാണ് കുഞ്ഞാമിയുടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.












Click it and Unblock the Notifications