Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയിച്ചാല്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവും, രാഹുല്‍ വന്യജീവി വിഷയം പോലും ഉന്നയിച്ചിട്ടില്ല: ആനി രാജ

കല്‍പ്പറ്റ: വയനാട്ടില്‍ ജനങ്ങളുടെ പിന്തുണ തനിക്കൊപ്പമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജ. പ്രചാരണം മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിച്ചിരുന്നു. അന്ന് മുതല്‍ ജനങ്ങള്‍ തനിക്ക് നല്‍കുന്ന പിന്തുണ വലുതാണ്. ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആളുകളെ ഇതുവരെ പോയി കണ്ടിരുന്നു. പലതും ഇടതുപക്ഷ മേഖലയായിരുന്നില്ല. അവിടെയൊക്കെ വലിയ പ്രതീക്ഷയിലാണ് ജനങ്ങള്‍ സംസാരിച്ചതെന്നും ആനിരാജ വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

ജനങ്ങളില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. നിങ്ങള്‍ ഉണ്ടാവുമോ ഇവിടെ എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നെ വിജയിപ്പിച്ചാല്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും. അതാണ് എന്റെ ഉറപ്പ്. രാവും പകലും അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും ആനി രാജ പറഞ്ഞു.

annie-raja-about-rahul-gandhi

ഈ രാജ്യത്ത് ഫാസിസ്റ്റ് ശക്തികള്‍ വളര്‍ന്ന് വരികയാണ്. അതിനെ എതിര്‍ക്കുന്നതിന്റെ യുഎപിഎ അടക്കമുള്ളവ നേരിടുന്നുണ്ട്. അതുപോലെ ഹിന്ദുവായാലും, മുസ്ലീമായാലും, ക്രിസ്ത്യാനിയായാലും അവര്‍ക്ക് മതസ്വതന്ത്ര്യം ഈ നാട്ടിലുണ്ടാവണം. നമ്മുടെ രാജ്യം അത്തരമൊരു മതേതര രാജ്യമാണ്. അതിന് മുന്നില്‍ ആര്‍എസ്എസ് ഇപ്പോള്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നത്.

ഫാസിസത്തിനെതിരായ പോരാട്ടത്തെ മൃദു ഹിന്ദുത്വം കൊണ്ടോ മൃദു ഫാസിസം കൊണ്ടോ അതിനെ പരാജയപ്പെടുത്താനാവില്ല. അതിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന്റെ പ്രതിനിധിയാണ് ഞാന്‍ എന്ന് കൂടി ജനങ്ങളോട് ഞാന്‍ പറയുകയാണെനനും ആനി രാജ വ്യക്തമാക്കി.

ഒരു ജനപ്രതിനിധിയെന്നാല്‍ അവര്‍ തിരഞ്ഞെടുക്കുന്നയാള്‍ അവരോടൊപ്പം ഉണ്ടാവുക എന്നതാണ്. അവര്‍ ആഗ്രഹിക്കുന്ന സമയത്ത് അദ്ദേഹം മണ്ഡലത്തിലുണ്ടാവണമെന്നും രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ മറുപടി നല്‍കി. വയനാട്ടിലെ വന്യജീവി ശല്യം പരിഹരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

എന്നാല്‍ ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ ഇന്നുള്ള നിയമത്തില്‍ മാറ്റം വരണം. ആ നിയമഭേദഗതി നിയമസഭയില്‍ അല്ല പാര്‍ലമെന്റിലാണ് വരേണ്ടത്. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുക പോലും ചെയ്യാത്തയാളാണ് ഇപ്പോഴത്തെ എംപി എന്നാണ് ജനങ്ങള്‍ എന്നോട് പറഞ്ഞത്. അക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കും. മന്ത്രിമാരെ അടക്കം ബോധ്യപ്പെടുത്തും. അതിനെല്ലാം തയ്യാറാണെന്നും ആനി രാജ പറഞ്ഞു.

രാത്രികാല നിരോധനം, ബദല്‍ യാത്ര പ്രശ്‌നം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ വയനാട്ടിലുണ്ട്. ഈ മണ്ഡലത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഗൗരവത്തിലെടുത്ത് അതെല്ലാം പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്താനുണ്ട്. സിദ്ധാര്‍ത്ഥിന്റെ മരണം അപലപനീയമാണ്. അത്തരം കാര്യങ്ങളൊന്നും അവിടെ നടക്കാന്‍ പാടില്ലായിരുന്നു. അതിനെ പിന്തുണയ്ക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

പൗരത്വ നിയമം പോലുള്ള ദേശീയ വിഷയങ്ങള്‍ ഉന്നയിക്കാതെ സംസ്ഥാന വിഷയങ്ങളാണോ അവര്‍ ഉന്നയിക്കുന്നത്. അത് അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് കാണിക്കുന്നത്. കെ സുരേന്ദ്രന്‍ അവരുടെ രാഷ്ട്രീയത്തെ കുറിച്ചാണ് പറയേണ്ടത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായി ചരിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രേഖപ്പെടുത്താന്‍ പോവുകയാണ്. ഇലക്ട്രല്‍ ബോണ്ടില്‍ അഴിമതി നടന്നിട്ടുണ്ട്. സുരേന്ദ്രന്‍ സംസാരിക്കേണ്ടത് മണിപ്പൂരിനെ കുറിച്ചും, അമിത് ഷായുടെ പോലീസിനെ കുറിച്ചുമാണ്. ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ ഡബിള്‍ ഡെയ്ഞ്ചറാണെന്നും ആനി രാജ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+