Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈരക്കുപ്പയില്‍ യുവാവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി; സംഭവം ഗുണ്ടറ വനത്തില്‍

പുല്‍പ്പള്ളി: ബൈരക്കുപ്പയില്‍ യുവാവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തി. കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ബൈരക്കുപ്പ ഗുണ്ടറയിലെ വനത്തിലാണ് യുവാവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഗുണ്ടറയിലെ വനാതിര്‍ത്തിയില്‍ താമസിക്കുന്ന പുളിഞ്ചോട്ടില്‍ ദേവസ ഗൗഡറുടെ മകന്‍ ചിന്നപ്പ (35)യെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. ജനവാസകേന്ദ്രമായ കബനീതീരത്തിന് സമീപത്താണ് സംഭവം.

പുഴക്കിപ്പുറം കേരളത്തിലെ മരക്കടവ്, കൊളവള്ളി ഭാഗത്ത് ഏതാനം ദിവസങ്ങളായി കടുവയുടെ ശല്യം രൂക്ഷമായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. പ്രഭാതകൃത്യത്തിനായി വനത്തില്‍ പോയ സമയത്താണ് ചിന്നപ്പക്ക് കടുവയുടെ ആക്രമണമേല്‍ക്കേണ്ടി വന്നത്. കടുവയാണ് ചിന്നപ്പയെ ആക്രമിച്ചതെന്ന് വനപാലകരും സ്ഥിരീകരിച്ചിട്ടുണ്ട്. വന്യമൃഗം ആക്രമിക്കുന്നതിനിടെ ചിന്നപ്പയുടെ കരച്ചില്‍ കേട്ട് ഓടിചെന്ന സഹോദരനാണ് കടുവയാണ് ആക്രമിക്കുന്നതെന്ന് ആദ്യം കണ്ടത്. സഹോദരന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കടുവ ചിന്നപ്പയെ കടിച്ചെടുത്ത് മീറ്ററുകളോളം ഓടി. പിന്നീട് സഹോദരന്‍ കല്ലെടുത്തെറിഞ്ഞതിനെ തുടര്‍ന്ന് കടുവ ചിന്നപ്പയെ ഉപേക്ഷിച്ച് ഓടി മറിഞ്ഞത്. ചിന്നപ്പയ്ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

death8-1520141343-1

വയനാട്ടിലും അതിര്‍ത്തിപ്രദേശങ്ങളിലും ഏതാനം ആഴ്ചകളായി കടുവയുടെയും പുലിയുടെയും ശല്യം രൂക്ഷമാണ്. സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴ തേലംപറ്റയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയിട്ട് അധികമായിട്ടില്ല. കല്‍പ്പറ്റ ഗൂഡലായിക്കുന്നില്‍ വനംവകുപ്പൊരുക്കിയ കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. ഇതിന് പിന്നിലെ മേപ്പാടി താഴെ അരപ്പറ്റയില്‍ എസ്റ്റേറ്റില്‍ കെണിയില്‍ കുടുങ്ങിയ പുലിയെയും മയക്കുവെടി വെച്ച് പിടികൂടിയിരുന്നു. വന്യമൃഗങ്ങളെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് വയനാടിന്റെ വനമേഖലകളും അതിര്‍ത്തിഗ്രാമങ്ങളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+