• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിച്ചുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • By Desk

കല്‍പ്പറ്റ: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രക്ക് വയനാട്ടിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും സ്വീകരണം നല്‍കി. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിച്ചുവെന്ന് അദ്ദേഹം മാനന്തവാടിയിലെ സ്വീകരണയോഗത്തില്‍ പറഞ്ഞു. കാര്‍ഷികമേഖലയിലേക്ക് തിരിഞ്ഞുനോക്കാത്ത കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ വേദന മനസിലാക്കിയില്ല.

കേരളത്തിലേക്ക് വന്നാല്‍ കര്‍ഷകരെ സി പി എം ഒന്നടങ്കം വഞ്ചിക്കുകയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ നടത്തിയ സമരങ്ങളുടെ മുന്‍നിരയില്‍ നിന്ന സി പി എം കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനോ പരിഹാരം കാണാനോ ശ്രമിക്കാതെ വഞ്ചിക്കുകയാണെന്നും ഇത് കര്‍ഷകര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ രക്ഷക്ക് വേണ്ടി കേരളത്തിന് പുറത്ത് ശക്തമായി വാദിക്കുന്ന സി പി എം ഇവിടുത്തെ കര്‍ഷകര്‍ക്കായി എന്ത് ചെയ്‌തെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെടുക പോലും ചെയ്യാത്ത സി പി എം കര്‍ഷകകടങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുകയുമാണ്.

കര്‍ഷകര്‍ക്കായി എന്നും പ്രവര്‍ത്തിച്ചുള്ളതാണ് കോണ്‍ഗ്രസിന്റെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍.യു.പി.എ അധികാരത്തില്‍ ഇരുന്നപ്പോള്‍ 72000 കോടിരൂപയുടെ കാര്‍ഷിക കടങ്ങളാണ് എഴുതള്ളിയത്. മോദി കര്‍ഷകര്‍ക്കായി എന്താണ് ചെയ്തിട്ടുള്ളത്. മോദി സര്‍ക്കാരിന് രണ്ടരമാസം മാത്രം ശേഷിക്കെ ഇടക്കാല ബജറ്റില്‍ വാഗ്ദാനപ്പെരുമഴയാണ് നടത്തിയത്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കുമെന്നാണ് പറയുന്നത്. കര്‍ഷക കുടുംബാംഗങ്ങളുടെ നിത്യനിതാന ചെലവുകള്‍ക്ക് പോലും ഈ തുക പര്യാപ്തമല്ല. കര്‍ഷകര്‍ സമരരംഗത്താണ്.

സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കിസാന്‍സഭ കാര്‍ഷിക കടം എഴുതള്ളണമെന്ന് പ്രമേയം പാസാക്കിയിട്ട് കേരളത്തിലെ ഇടതുസര്‍ക്കാര്‍ എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ലെന്ന് മുല്ലപ്പള്ളി ചോദിച്ചു. കേരളത്തിലെ ഭരണം എല്ലാ മേഖലകളിലും പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് വര്‍ഗീയകലാപം നടക്കുന്നത്. പ്രധാനമന്ത്രിയായപ്പോഴും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്.

മതനിരപേക്ഷതക്ക് പേര് കേട്ട രാജ്യത്ത് ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. മോദി അധികാരത്തില്‍ കയറിയയുടന്‍ ഡല്‍ഹിയില്‍ ക്രൈസ്തവദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയതാണ് ന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങള്‍. ഉത്തരേന്ത്യയില്‍ എല്ലാ അര്‍ത്ഥത്തിലും ന്യൂനപക്ഷങ്ങള്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന അവസ്ഥയിലാണ്. ജനങ്ങള്‍ അവിടെ ജീവിക്കുന്നത് അരക്ഷിത ബോധത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ നാലരവര്‍ഷക്കാലത്തെ ഭരണം രാജ്യത്തിന്റെ സാംസ്‌ക്കാരികപൈതൃകവും, മതനിരപേക്ഷ പശ്ചാത്തലവും തച്ചുടച്ചുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എന്‍ കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍, ഷാനിമോള്‍ ഉസ്മാന്‍, സുമ ബാലകൃഷ്ണന്‍, കെ പി അനില്‍കുമാര്‍, കെ സി അബു, എ എ ഷുക്കൂര്‍, സജീവ് ജോസഫ്, അബ്ദുള്‍മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Wayanad

English summary
mullappally ramachandran against state and centre government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more