വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്‍പ്പറ്റയില്‍ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചേക്കും...

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ കഴിഞ്ഞ ദിവസം വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കല്‍പ്പറ്റ എച്ച്. ഡി.എഫ്.സി. ജീവനക്കാരനും മേപ്പാടി നെല്ലിമുണ്ട സ്വദേശിയുമായ ശ്രീജേഷാണ് വ്യാഴാഴ്ച രാത്രി 10.40ന് വാഹനമിടിച്ച് മരിച്ചത്. വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് കിടന്ന ശ്രീജേഷിനെ ആശുപത്രിയിലെത്തിക്കാതെ ഇടിച്ച ക്വാളിസ് ജീപ്പുമായി സംഘം രക്ഷപ്പെടുകയായിരുന്നു.

<strong>ഒഡീഷയില്‍നിന്ന് കുട്ടിക്കടത്ത്... കന്യാസ്ത്രി മഠങ്ങളഇലേക്ക് കൊണ്ടുവന്ന പത്ത് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി, പെണ്‍കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജം, സ്‌നേഹിത കേന്ദ്രത്തിലേക്കും മഹിള മന്ദിരത്തിലേക്കും മാറ്റി!</strong>ഒഡീഷയില്‍നിന്ന് കുട്ടിക്കടത്ത്... കന്യാസ്ത്രി മഠങ്ങളഇലേക്ക് കൊണ്ടുവന്ന പത്ത് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി, പെണ്‍കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജം, സ്‌നേഹിത കേന്ദ്രത്തിലേക്കും മഹിള മന്ദിരത്തിലേക്കും മാറ്റി!

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ശ്രീജേഷ് മരിച്ചതോടെ ജീപ്പോടിച്ച മേപ്പാടി സ്വദേശി ചിറക്കല്‍ ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ പി സി 304 വകുപ്പ് പ്രകാരം കേസെടുത്ത ഷിബു ഇപ്പോള്‍ റിമാന്റിലാണ്. ഷിബുവിനെ കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി വാഹനത്തിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. അപകടം നടക്കുന്ന സ്ഥലത്തിന് സമീപത്തുള്ള ഒരു ബാറില്‍ നിന്നും മരിച്ച ശ്രീജേഷും, വാഹനത്തിലുണ്ടായിരുന്നവരും മദ്യപിച്ചിരുന്നുവെന്നും, അതിനിടയില്‍ വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്.

Sreejesh

പിന്നീട് അവിടെ നിന്നും താമസസ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് ശ്രീജേഷിനെ വാഹനമിടിക്കുന്നത്. ശ്രീജേഷ് നിലത്തുവീണതറിഞ്ഞിട്ടും വാഹനത്തിലുണ്ടായിരുന്നവര്‍ നിര്‍ത്താതെ പോകുകയുമായിരുന്നു. ഇവര്‍ തമ്മില്‍ മുന്‍ വൈരാ ഗ്യമെന്തെങ്കിലും ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി അന്വേഷിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്.

അതേസമയം, ഷിബുവായിരുന്നില്ല ആ സമയം വാഹനം ഓടിച്ചിരുന്നതെന്നും വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മദ്യപിച്ചിരുന്നതിനാല്‍ ഒരാളെ ഹാജരാക്കുകയായിരുന്നുവെന്നുമാണ് പ്രദേശവാസികള്‍ മുന്നോട്ടുവെക്കുന്ന സംശയം. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരണമെങ്കില്‍ കല്‍പ്പറ്റ നഗരസഭാ ഓഫീസിന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിക്കേണ്ടി വരും. ധാരാളം സുഹൃത്തുക്കളുണ്ടായിരുന്ന ശ്രീജേഷിന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ പ്രദേശം. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവച്ചതെന്നറിയണമെങ്കില്‍ പൊലീസ് എല്ലാക്കാര്യങ്ങളും വ്യക്തമായി അന്വേഷിക്കേണ്ടി വരും.

Wayanad
English summary
Mysterious death of young man in Kalpetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X