വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി; ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ നഗരത്തില്‍ മൂന്ന് ദിവസമായി കുടിവെള്ളമില്ല, ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടു. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കല്‍പ്പറ്റയിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച മുതലാണ് കല്‍പ്പറ്റ ടൗണിലും, പരിസരങ്ങളിലും കുടിവെള്ള വിതരണം മുടങ്ങിയത്. കല്‍പ്പറ്റ ബൈപ്പാസില്‍ കാരാപ്പുഴ കുടിവെള്ള പദ്ധതിയുടെ പ്രധാന സര്‍വ്വീസ് പൈപ്പ് തകര്‍ന്നതാണ് കുടിവെള്ള വിതരണം മുടങ്ങാനിടയായത്.

<strong>ശംഖുമുഖം ബീച്ച് കാർണിവലിന് തുടക്കമായി; ഏറ്റവും വലിയ ആകർഷണം, കാർണിവൽ 28 വരെ</strong>ശംഖുമുഖം ബീച്ച് കാർണിവലിന് തുടക്കമായി; ഏറ്റവും വലിയ ആകർഷണം, കാർണിവൽ 28 വരെ

ഇത് നന്നാക്കി എന്ന് കുടിവെള്ളം പുനസ്ഥാപിക്കാനാവുമെന്ന കാര്യത്തില്‍ ഇപ്പോഴും അധികൃതര്‍ മറുപടി നല്‍കുന്നില്ല. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മേപ്പാടി-കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷനില്‍ വന്‍ ജലപ്രവാഹമാണുണ്ടായത്. കുടിവെള്ളം മുടങ്ങി മൂന്ന് ദിവസം പിന്നിടുമ്പോഴും പൈപ്പ് അറ്റകുറ്റപണി നടത്താന്‍ മതിയായ നടപടികള്‍ അധികാരികള്‍ സ്വീകരിച്ചിട്ടില്ലെന്നും പരാതികളുണ്ട്. കുടിവെള്ള വിതരണം മുടങ്ങിയതോടെ ഹോട്ടലുകള്‍ അടക്കമുള്ള കടകളുടെയും, ടൗണിലെ മറ്റു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താറുമാറായിരിക്കയാണ്.

Water

ഹോട്ടലുകളും മറ്റും അടച്ചിട്ടുവെങ്കിലും, മറ്റു വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ വെള്ളമില്ലാത്തതിനാല്‍ ഏറെ ദുരിതം പേറുകയാണ്. പല ഹോട്ടലുകളും മറ്റിടങ്ങളില്‍ നിന്നും ബാരലുകളിലും മറ്റും വെള്ളം വാഹനങ്ങളിലെത്തിച്ചാണ് നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. ഇനിയും കുടിവെള്ളം പുനസ്ഥാപിക്കാനായില്ലെങ്കില്‍ അവശേഷിക്കുന്ന സ്ഥാപനങ്ങളും ഹോട്ടലുകളും കൂടി അടച്ചിടേണ്ടി വരും.

മുനിസിപ്പല്‍ അധികാരികളുടെയും, വാട്ടര്‍ അതോറിറ്റി അധികൃതരുടെയും കുറ്റകരമായ അനാസ്ഥയാണ് മൂന്ന് ദിവസം പിന്നിട്ടിട്ടും കുടിവെള്ള വിതരണം പുന:സ്ഥാപിക്കാന്‍ കഴിയാത്തതെന്നാണ് ഉയരുന്ന ആരോപണം. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കല്‍പ്പറ്റ നഗരം. ഈ സാഹചര്യത്തിലായിരുന്നു കാരാപ്പുഴ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

ഇതോടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായിരുന്നു. എന്നാല്‍ വിവിധയിടങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന പൈപ്പ് പൊട്ടല്‍ മൂലം കുടിവെള്ള വിതരണം മുടങ്ങാറുണ്ട്. എന്നാല്‍ ദ്രുതഗതിയില്‍ അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ടപ്പര്‍ വിമുഖത കാണിക്കുന്നതായാണ് എപ്പോഴും ഉയരുന്ന ആക്ഷേപം.

Wayanad
English summary
No water for three days in Kalpetta city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X