വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്‍മുടി കടുവാ പേടിയില്‍ നിശ്ചലം, ഏത് നിമിഷവും ചാടിവീഴാമെന്ന് നാട്ടുകാര്‍

കടുവാപേടിയില്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് പൊന്‍മുടിക്കാര്‍.എന്ത് ചെയ്യണമെന്ന് വനംവകുപ്പിനും അറിയില്ല. ഇതുവരെ കടുവ പിടിതന്നിട്ടില്ലെന്നത് നാട്ടുകാരുടെ ഭയമായി മാറിയിരിക്കുകയാണ്.

Google Oneindia Malayalam News
tiger

കല്‍പ്പറ്റ: വയനാട്ടിലെ പൊന്‍മുടിക്കോട്ടയില്‍ കടുവയെ പേടിച്ച് പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍. ഏകദേശം നിശ്ചലമായ അവസ്ഥയിലാണ് ഇവിടം. വളര്‍ത്തുമൃഗങ്ങളെ പിടികൂടി പ്രദേശത്താകെ ഭീതി പടര്‍ത്തിയ കടുവ ഏത് നിമിഷവും മനുഷ്യരെയും ലക്ഷ്യമിടാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രണ്ട് മാസം തിരച്ചില്‍ നടത്തിയിട്ടും ഇതുവരെ കടുവയെ പിടിക്കാനായിട്ടില്ല. ഇത് ഓരോ സ്ഥലത്തേക്കും മാറി പോകുന്നതാണ് പിടിക്കുന്നതിന് പ്രധാന തടസ്സമായി വനംവകുപ്പ് പറയുന്നത്.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍

ഇക്കാര്യം നാട്ടുകാരും സമ്മതിക്കുന്നുണ്ട്. പക്ഷേ ഇതിനെ പിടിച്ചേ പറ്റൂ എന്ന വാശിയില്‍ നില്‍ക്കുകയാണ് നാട്ടുകാര്‍. ഇത് വനംവകുപ്പിന് സമ്മര്‍ദം നല്‍കുന്നതാണ്.

അതേസമയം നാട്ടുകാര്‍ ഒടുവില്‍ സമരം തുടങ്ങിയിരിക്കുകയാണ്. കടുവയെ പിടിക്കുന്നതില്‍ വനംവകുപ്പ് അനാസ്ഥ കാണിച്ചുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം നാട്ടുകാര്‍ ചര്‍ച്ച നടത്തിയിരുന്നു.

എവിടെ വേണമെങ്കിലും ട്രിപ്പടിച്ചോ; ഇവിടെ മാത്രം വേണ്ട, ഒരിക്കലും പോകാന്‍ ആഗ്രഹിക്കാത്ത സ്ഥലങ്ങള്‍

എന്നാല്‍ ഇതില്‍ തീരുമാനങ്ങള്‍ ഉണ്ടായില്ല. വനംവകുപ്പിന്റെ നിര്‍ദേശങ്ങളിലൊന്നും നാട്ടുകാര്‍ സംതൃപ്തരല്ല. ഏത് നിമിഷവും ചാടിവീഴാവുന്ന കടുവയെ പേടിച്ച് എത്ര കാലം ജീവിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. പ്രത്യക്ഷ സമരത്തിലൂടെ മാത്രമേ വനംവകുപ്പിന്റെ മനസ്സ് മാറ്റിയെടുക്കാനാവൂ എന്നാണ് ഇവര്‍ പറയുന്നത്.

ലോക്ഡൗണിന് സമാനമായ അവസ്ഥയിലാണ് പൊന്മുടിക്കോട്ട പ്രദേശമുള്ളത്. നാട്ടുകാര്‍ ആകെ അടച്ചുപൂട്ടി ഇരിക്കേണ്ട അവസ്ഥയാണ്. കടുവ മൃഗങ്ങളെ കിട്ടാതാവുമ്പോള്‍ മനുഷ്യരെയും ആക്രമിക്കുമെന്ന ഭയമാണ് ഇവര്‍ക്കുള്ളത്.

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

നേരത്തെ കര്‍ഷകനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത് ഇവിടെയും ഭീതി പരത്തുന്നുണ്ട്. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ഇതിനോടകം കടുവയുടെ ആക്രമണമുണ്ടായി.

സ്വകാര്യ വ്യക്തിയുടെ സിസിടിവി ക്യാമറയിലും, വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലും കടുവയുടെ ദൃശ്യങ്ങള്‍ പലതവണ പതിഞ്ഞിട്ടുണ്ട്. മാനന്തവാടിയിലെ കടുവ ആക്രമണത്തെ തുടര്‍ന്നാണ് വനംവകുപ്പ് തിരക്കിട്ട് ഇവിടെയും കൂട് സ്ഥാപിച്ചത്.

വനംവകുപ്പില്‍ നിന്ന് ആശ്വാസകരമായ കാര്യമൊന്നും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. ആകെ പറയുന്ന കാര്യം തിരച്ചില്‍ ശക്തമാക്കാം എന്ന് മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം വനവുമായി യാതൊരു ബന്ധവുമില്ലാത്ത ഇല്ലാത്ത സ്ഥലമാണ് പൊന്മുടിക്കോട്ട. ഇവിടെ നൂറുകണക്കിന് കുടുംബങ്ങളുണ്ട്.

വിനോദ സഞ്ചാരികള്‍ അടക്കം ഇതിലെ കടന്നുപോകുന്നതാണ്. കടുവയെ കൂടുവെച്ച് പിടിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടാവുമെന്ന മുന്നറിയിപ്പും നാട്ടുകാര്‍ നല്‍കുന്നു.

Wayanad
English summary
ponmudi now stand still because of tiger scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X