വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്‍ഡിഎഫിന്റെ കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ മറുതന്ത്രം; 20ന് പുല്‍പ്പള്ളിയില്‍ നടക്കുന്ന കര്‍ഷകസംഗമത്തില്‍ പ്രിയങ്കാഗാന്ധിയെത്തും, ഇരുപതിനായിരം കര്‍ഷകരെ അണിനിരത്താന്‍ നീക്കം

  • By Desk
Google Oneindia Malayalam News

Priyanka Gandhi
കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ പ്രതിരോധത്തിലായ ഇടതുമുന്നണി പുറത്തെടുത്ത തന്ത്രമായിരുന്നു കര്‍ഷകരെ കോണ്‍ഗ്രസിനെതിരെ തിരിക്കുകയെന്നത്. ആസിയാന്‍കരാറടക്കമുള്ള വിഷയങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് പത്ത് ചോദ്യങ്ങള്‍ തയ്യാറാക്കിയായിരുന്നു പിന്നീട് പ്രചരണം. ഇതിന്റെ ഭാഗമായി പത്ത് ചോദ്യങ്ങളുമായി ഒരു ലക്ഷം പ്രവര്‍ത്തകര് വീട് കയറി ലഘുലേഖകള്‍ വിതരണം ചെയ്തുകഴിഞ്ഞു.

<strong>വടകരയും കണ്ണൂരും യുഡിഎഫിന്, എല്‍ഡിഎഫിന്റെ വിജയം കാസര്‍കോട്, ഏഷ്യാനെറ്റ് സര്‍വേ ഇങ്ങനെ</strong>വടകരയും കണ്ണൂരും യുഡിഎഫിന്, എല്‍ഡിഎഫിന്റെ വിജയം കാസര്‍കോട്, ഏഷ്യാനെറ്റ് സര്‍വേ ഇങ്ങനെ

ഇതിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ മറുതന്ത്രം ഒരുക്കിയിരിക്കുകയാണ് കോണ്‍ഗ്രസും യു ഡി എഫും. കാര്‍ഷികമേഖലയായ പുല്‍പ്പള്ളിയില്‍ പ്രിയങ്കാഗാന്ധിയെ ഇറക്കി തിരിച്ചടി കൊടുക്കാനാണ് നീക്കം. ഏപ്രില്‍ 20ന് പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര ഗ്രൗണ്ടില്‍ പ്രിയങ്ക കര്‍ഷകരുമായി സംവദിക്കും. 20,000 കര്‍ഷകരെ അണിനിരത്തുമെന്ന് കിസാന്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍ വ്യക്തമാക്കി കഴിഞ്ഞു.

കിസാന്‍ കോണ്‍ഗ്രസിന് പുറമെ, സ്വതന്ത്രകര്‍ഷക സംഘടനകളെയും സംഗമത്തില്‍ അണിനിരത്തും. സി പി എം പുല്‍പ്പള്ളിയില്‍ തന്നെ കര്‍ഷക പാര്‍ലമെന്റും, കിസാന്‍ മാര്‍ച്ചും നടത്തിയിരുന്നു. വന്‍ ജനപങ്കാളിത്തമൊന്നുമുണ്ടായില്ലെങ്കിലും വിഷയം ചര്‍ച്ചയാക്കാന്‍ എല്‍ ഡി എഫിന് സാധിച്ചു. കാര്‍ഷികമേഖലയില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ കടമെഴുതിത്തള്ളല്‍ അടക്കമുള്ള കാര്യങ്ങള്‍ പൊതുവേദികള്‍ സംസാരിച്ചുകൊണ്ടാണ് യു ഡി എഫ് ഇതിനെ പ്രതിരോധിച്ചത്.

അടുത്തിടെ അധികാരത്തിലെത്തിയ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് കാര്‍ഷികവായ്പ എഴുതിത്തള്ളിയിരുന്നു. ഇതും ആയുധമാക്കുകയാണ് യു ഡി എഫ്. എല്‍ ഡി എഫിന്റെ പ്രമുഖ നേതാക്കളെല്ലാം ഇതിനകം തന്നെ ജില്ലയില്‍ പര്യടനം നടത്തികഴിഞ്ഞു. ഇനി അവശേഷിക്കുന്നത് സീതാറാം യെച്ചൂരിയുടെയും, ബൃന്ദാകാരാട്ടിന്റെയും സന്ദര്‍ശനങ്ങള്‍ മാത്രമാണ്. എന്നാല്‍ വരുന്ന ദിവസങ്ങളില്‍ കോണ്‍ഗ്രസ് ദേശീയനേതാക്കള്‍ കൂട്ടത്തോടെ ജില്ലയില്‍ പര്യടനം നടത്താനിരിക്കുകയാണ്.

വിഷുദിനത്തില്‍ ഖുശ്ബുവാണ് പര്യടനം നടത്തുന്നതെങ്കില്‍ 17ന് രാഹുല്‍ഗാന്ധി മാനന്തവാടിയിലും, സുല്‍ത്താന്‍ബത്തേരിയില്‍ നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും. 18ന് നവജ്യോത് സിംഗ് സിദ്ദുവാണ് മണ്ഡലത്തില്‍ പര്യടനം നടത്താനെത്തുന്നത്. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ വരവ്. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവരും പ്രചരണം തീരും മുമ്പ് ജില്ലയിലെത്തുന്നുണ്ട്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അമിത്ഷാ 18ന് ജില്ലയിലെത്തുമെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോഴും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
Priyanka Gandhi will reach again in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X