• search

ആറ് മാസം പിന്നിട്ടിട്ടും വന്യമൃഗശല്യം പരിഹരിക്കാന്‍ നടപടിയില്ല; വടക്കനാട് ഗ്രാമ സംരക്ഷണ സമിതി വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  സുല്‍ത്താന്‍ ബത്തേരി: വന്യജീവി സങ്കേതത്തിനു ചുറ്റും കരിങ്കല്‍ മതില്‍ നിര്‍മിച്ച് അതില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കുക, വന്യജീവി ആക്രമണത്താല്‍ മനുഷ്യര്‍ മരിക്കുന്ന സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, ആശ്രിതന് ജോലി നല്‍കുക, വന്യമൃഗശല്യം മൂലമുണ്ടാകുന്ന വളര്‍ത്തുമൃഗ, കൃഷി നാശത്തിന് 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം അനുവദിക്കുക, പ്രശ്നത്തിന് ശാശ്വത പരിഹരം ഉണ്ടാകുന്നതുവരെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വടക്കനാട് ഗ്രാമസംരക്ഷണസമിതി നടത്തിയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ആറ് മാസമായിട്ടും പാലിക്കപ്പെട്ടില്ല.

  'ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!

  ഇതേ തുടര്‍ന്ന് വടക്കനാട് ഗ്രാമ സംരക്ഷണസമിതി വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവിശ്യപെട്ട് വടക്കനാട് ഗ്രാമസംരക്ഷണ സമിതി നടത്തിയ അതിശക്തമായ സമരത്തിന് വന്‍ ജനപിന്തുണയായിരുന്നു ലഭിച്ചത്. വനം മന്ത്രിയടക്കം വിഷയത്തില്‍ ഇടപെടുകയും ശാശ്വത പരിഹാരം കാണുമെന്നു ഉറപ്പു നല്‍കുയും ചെയ്തിരുന്നു. എന്നാല്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ട് ആറു മാസം പിന്നിടുമ്പോഴും പ്രശ്‌നത്തിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ വീണ്ടും സമരം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഗ്രാമസംരക്ഷണ സമിതി നേതാക്കള്‍ പറഞ്ഞു.

  Vadakkanad strike

  2018 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രണ്ടു ഘട്ടമായി ജാതിമത രാഷ്ട്രീയ ഭേദമെന്യ വടക്കനാട്ടെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് നടത്തിയ സമരം വന്യമൃഗശല്യത്തിനെതിരെയുള്ള ജില്ലയിലെ ഏറ്റവും വലുതും, ജനപിന്തുണ കിട്ടിയതുമായ സമരമായിരുന്നു. ആദ്യഘട്ടത്തില്‍ പുരുഷന്മാര്‍ നടത്തിയ സമരം പിന്നീട് സ്ത്രീകള്‍ ഏറ്റെടുത്തു. ദിവസങ്ങളോളം നിരാഹാരസമരം നടത്തിയതിന് ശേഷമായിരുന്നു മന്ത്രിയുള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടത്. മൂന്നു മാസത്തിനുള്ളില്‍ പ്രാഥമിക നടപടികള്‍ പൂര്‍ ത്തി യാക്കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ആറ് മാസം പിന്നിട്ടിട്ടും ഇതുമായി ബന്ധപെട്ടു കാര്യമായ നടപടികളൊന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

  മൂന്നു മാസത്തിനു ശേഷമായുണ്ടായ പ്രളയത്തിന്റെ പേര് പറഞ്ഞു വനം വകുപ്പ് വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഈക്കാര്യം അറിയിച്ചു കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ വനംമന്ത്രി കെ രാജുവിന് നിവേദനം നല്‍കിയതായി സമരസമിതി നേതാക്കളായ ഫാദര്‍ ജോബി മുക്കാട്ടു കാവുങ്കല്‍ ,ബെന്നി കൈനിക്കല്‍,വി കെ കരുണാകരന്‍,കെ ടി കുരിയാക്കോസ് തുടങ്ങിയവര്‍ പറഞ്ഞു. നെല്‍പാടങ്ങള്‍ വിളഞ്ഞു തുടങ്ങിയതോടെ വടക്കനാട്ടെ കൃഷി യിടിങ്ങളിലേക്കു വീണ്ടും കാട്ടാനകള്‍ എത്തി തുടങ്ങിയിട്ടുണ്ട്. നിരവധിപേരുടെ നെല്‍ വയലുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനയിറങ്ങി നശിപ്പിച്ചത്. ഇതോടെ വടക്കനാട് നിവാസികള്‍ക്ക് പ്രക്ഷോഭമല്ലാതെ മറ്റ് വഴികളില്ലാതായിരിക്കുകയാണ്.

  Wayanad

  English summary
  Strike against Government in animal conflict at Vadakkanad

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more