Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥികളുടെ ആത്മഹത്യ: അന്വേഷണചുമതല ഡിവൈഎസ്പിക്ക്, വില്ലനായത് സോഷ്യല്‍മീഡിയ തന്നെ!

കല്‍പ്പറ്റ: അടുത്തിടെ വയനാട്ടിലെ സഹപാഠികളായ രണ്ടു വിദ്യാര്‍ഥികള്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സൈബര്‍ കുറ്റാന്വേഷണ വിദഗ്ധനായ വിനോദ് ഭട്ടതിരിപ്പാടിന്റെ സഹായത്തോടെ കല്‍പ്പറ്റ ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാമിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഡി ജി പിയുടെ ഉത്തരവ് പ്രകാരമാണ് കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയിരിക്കുന്നത്.

 വില്ലനായത് സോഷ്യല്‍ മീഡിയ

വില്ലനായത് സോഷ്യല്‍ മീഡിയ

വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കാരണം സോഷ്യല്‍മീഡിയയാണെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ കൂടുതല്‍ പേരെ മരണത്തില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി കൗണ്‍സിലിംഗ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊലീസ് നടത്തിയ പ്രാഥമികമായ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരിച്ച വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കളടക്കമുള്ള കൂടുതല്‍ പേര്‍ സോഷ്യല്‍മീഡിയയുടെ വലയത്തില്‍പ്പെട്ടതായി സംശയമുണര്‍ന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായി മരിച്ച വിദ്യാര്‍ത്ഥികളുടെ സുഹൃത്തുക്കളായ 12 പേരെയും അവരുടെ രക്ഷിതാക്കളെയും ഞായറാഴ്ച പൊലീസ് കൗണ്‍സിലിംഗ് നടത്തി.

 ഒരു മാസത്തിനുള്ളില്‍ രണ്ട് ആത്മഹത്യ

ഒരു മാസത്തിനുള്ളില്‍ രണ്ട് ആത്മഹത്യ

വയനാട്ടിലെ കമ്പളക്കാട്, കണിയാമ്പറ്റ സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഒരുമാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത്. രണ്ടുപേരും ഉച്ചത്തില്‍ പാട്ടുവെച്ചാണ് തൂങ്ങി മരിച്ചത്. ഒരു വിദ്യാര്‍ഥി മരിക്കുന്നതിനു മുമ്പ് സുഹൃത്തുക്കള്‍ക്ക് ട്രീറ്റും നല്‍കി. ആത്മഹത്യക്കു മുമ്പ് രണ്ട് പേരും മരണത്തെക്കുറിച്ചുള്ള സൂചനകളും പ്രണയം പോലെ മരണചിന്ത തലക്ക് പിടിച്ചതിന്റെ സൂചനകളും സഹപാഠികളുമായി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പിന്തുടര്‍ന്നിരുന്ന ഒരു ഗ്രൂപ്പ് ഏകാന്തത, വിഷാദം, മരണം, ഭീകരത തുടങ്ങിയ വിഷയങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്. മരണത്തെ പ്രണയിച്ചു തുടങ്ങിയെന്നാണ് വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്.

 വാട്സ്ആപ്പും ഫേസ്ബുക്കും

വാട്സ്ആപ്പും ഫേസ്ബുക്കും


വിദ്യാര്‍ത്ഥികളെ മരണത്തിലേക്ക് നയിക്കുന്നത് ബ്ലൂവെയില്‍ പോലുള്ളൊരു ഗെയിമല്ല. മറിച്ച് ഫെയ്‌സ് ബുക്ക്, വാട്‌സ്ആപ്പ് ഗ്രൂപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ ഉപ യോഗിച്ചും യൂട്യൂബിലെ വീഡിയോയും ചിത്രങ്ങളും ഗാനങ്ങളും ആസ്വദിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും സാത്താനെ ആരാധിച്ചും മരണത്തിലേക്കെത്തുന്നതാണ് രീതി. ഇത്തരക്കാര്‍ക്കായി പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രവണ തയുള്ളവരെ കണ്ടെത്തി നിരീക്ഷിച്ച ശേഷം മാത്രമാണ് വാട്‌സ് ഗ്രൂപ്പില്‍ ചേര്‍ക്കുന്നതെന്നും സൂചനയുണ്ട്.

 ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ്..

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ്..

ഇവരുടെ മറ്റൊരു സുഹൃത്ത് രണ്ടാമത്തെയാളുടെ മരണം കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തെ സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തിരുന്നു. രാത്രി 11ഓടെയായിരുന്നു ഈ കുട്ടിയുടെ പോസ്റ്റ്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് രാവിലെ കുട്ടിയെയും കൂട്ടി രക്ഷിതാക്കള്‍ കമ്പളക്കാട് പൊലീസ് സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനില്‍ വച്ച് പൊലീസ് കുട്ടിയെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് മനസിലാക്കുകയും േബാധവല്‍ക്കരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മനസ് മാറുകയായിരുന്നു. ഇപ്പോഴും രക്ഷിതാക്കളുടെ കടുത്ത നിയന്ത്രണത്തിലാണ് ഈ കുട്ടി കഴിഞ്ഞുവരുന്നത്. തന്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളുടെ മരണത്തിലുണ്ടായ ആഘാതമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞത്.

 ഒടുവില്‍ അഭയം ആത്മഹത്യ!

ഒടുവില്‍ അഭയം ആത്മഹത്യ!


എന്തിരുന്നാലും ബ്ലൂവെയില്‍ ഗെയിമിന് ശേഷം വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിയിടുന്ന രീതിയില്‍ സോഷ്യല്‍മീഡിയയിലെ ചില ഗ്രൂപ്പുകള്‍ മാറിയ സാഹചര്യം പൊലീസ് വളരെ ഗൗരവമായാണ് കാണുന്നത്. പാട്ട് കേള്‍ക്കല്‍, അല്‍പം ലഹരി ഉപയോഗം, ഒരുമിച്ചുള്ള ബൈക്ക് യാത്ര, ഗെയിം, യൂട്യൂബ് വീഡിയോ എന്നിവയില്‍ അടിമപ്പെട്ട്, മരണത്തിന് തീരെ വില കല്‍പ്പിക്കാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന രീതിയിലേക്ക് മാറുന്നതാണ് ഇത്തരം പ്രവണതകളുടെ പ്രശ്‌നം. സാത്താന്‍ ആരാധന പോലുള്ള കാര്യങ്ങളും ഇതിന് പിന്നിലുണ്ടോയെന്നും അന്വേഷണത്തില്‍ മാത്രമെ വ്യക്തമാകൂ. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തിങ്കളാഴ്ചക്ക് ശേഷമെ പറയാന്‍ സാധിക്കൂവെന്ന് ഡി.വൈ. എസ്. പി. പ്രിന്‍സ് അബ്രാഹം പറഞ്ഞു. അതേസമയം, സൈബര്‍ തെളിവുകളായതിനാല്‍ പോലീസിന് അന്വേഷണം എളുപ്പമാണ്. കൊച്ചിയിലും കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ എല്ലാ ജില്ലയിലെയും പോലീസിന് ഇക്കാര്യത്തില്‍ നിരീക്ഷ ണവും അന്വേഷണവും നടത്താന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+