• search
For wayanad Updates
Allow Notification  

  മാനന്തവാടി ശ്രീ കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം: സ്വര്‍ണാഭരണവും പണവും നഷ്ടമായി; സി സി ടി വി ഹാര്‍ഡ് ഡിസ്‌കും കൊണ്ടുപോയി

  • By Desk

  മാനന്തവാടി: മാനന്തവാടി നഗരമധ്യത്തിലുള്ള പ്രസിദ്ധ ക്ഷേത്രമായ എരുമത്തെരുവിലെ ശ്രീകാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്ത് വിഗ്രഹത്തില്‍ ചാര്‍ത്തിയ ഒന്നര പവന്‍ സ്വര്‍ണാഭരണവും ഭണ്ഡാരത്തിലെ പണവുമാണ് മോഷ്ടിച്ചത്. സിസിടിവി യുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷ്ടാക്കള്‍ അപഹരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.

  കെഎം ഷാജിക്കെതിരായ വിമര്‍ശനം സാമാന്യയുക്തിക്ക് നിരക്കുന്നതല്ല, കെഎം ഷാജിയുടെ തോല്‍വിക്കായി ചിലര്‍ ഇറക്കിയതാണ് ലഘുലേഖ: മുസ്ലിം ലീഗ്

  ക്ഷേത്രത്തില്‍ തേങ്ങ ഉടക്കാന്‍ വെച്ചിരുന്ന കത്തി ഉപയോഗിച്ച് തിടപ്പള്ളിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് തിടപ്പളളിയില്‍ സൂക്ഷിച്ചിരുന്ന ശ്രീകോവിലുകളുടെയും ഭണ്ഡാരത്തിന്റെയും പൂട്ട് തുറന്നാണ് മോഷ്ടാക്കള്‍ സ്വര്‍ണവും പണവും മോഷ്ടിച്ചത്. ഓഫീസ് തുറന്ന് അകത്തുകടന്നാണ് സി.സി.ടി.വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്ക് എടുത്തത്.

  Kanji Kamakshiyamman Temple

  കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ട് മണി വരെ ക്ഷേത്രം വാച്ചുമാനായ നാരായണന്‍ അമ്പലത്തിനകത്ത് തന്നെ ഉണ്ടായിരുന്നു. പിന്നീട് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം ഓഫീസിന്റെ താഴത്തെ നിലയില്‍ ഉറങ്ങാന്‍ പോകുകയായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ നിന്നും ആരോ ചുമക്കുന്ന ശബ്ദം കേട്ട് എത്തി നോക്കിയപ്പോള്‍ മൂന്ന് പേര്‍ ഓടുന്നതായി കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

  തിടപ്പള്ളിയുടെ പൂട്ട് പൊളിച്ച് കൈക്കലാക്കിയ താക്കോല്‍ ഉപയോഗിച്ച് മോഷ്ടാക്കള്‍ ശ്രീ കാഞ്ചികമാക്ഷിയമ്മ ശീകോവിലും, മാരിയമ്മന്‍ കോവിലും തുറക്കുകയായിരുന്നു. മാരിയമ്മ കോവിലിന്റെ വാതില്‍ പൂട്ടില്‍ താക്കോല്‍ ഉപേക്ഷിച്ചാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. കൗണ്ടറിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഓഫീസിന്റെ പൂട്ടും പൊളിച്ചിട്ടുണ്ട്. ശ്രീകാഞ്ചി കാമാക്ഷിയമ്മ , മാരിയമ്മ, ഗണപതി, മുരുകന്‍, ശ്രീരാമസ്വാമി, ഹനുമാന്‍ എന്നീ പ്രതിഷ്ഠകള്‍ക്ക് സമീപം സ്ഥാപിച്ച ആറ് ഭണ്ഡാരങ്ങളുടെയും പൂട്ട് പൊളിച്ച് വിശ്വാസികള്‍ നിക്ഷേപിച്ച പണവും അപഹരിച്ചിട്ടുണ്ട്.

  വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ നവരാത്രി ആഘോഷം നടക്കുന്ന ക്ഷേത്രമാണിത്. അതുകൊണ്ട് തന്നെ നവരാത്രി കഴിഞ്ഞ ശേഷം കഴിഞ്ഞ 20 ദിവസമായി ഭണ്ഡാരം തുറക്കാത്തതിനാല്‍ മോഷണം പോയത് വന്‍തുകയായിരിക്കുമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ക്ഷേത്രത്തിന്റെ ഗെയിറ്റുകള്‍ പതിവായി പൂട്ടാറുണ്ട്. അതുകൊണ്ട് തന്നെ ഗെയിറ്റ് ചാടി കടന്നാണ് മോഷ്ടാക്കള്‍ ക്ഷേത്രത്തിന് അകത്ത് കയറിയത്.

  മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ട്ടര്‍ പി.കെ.മണി സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കല്‍പ്പറ്റ എ.ആര്‍.ക്യാമ്പിലെ പൊലീസ് നായ സ്ഥലത്തെത്തി. വാക്കത്തിയുടെ മണം പിടിച്ച് ഓടിയ നായ ക്ഷേത്രത്തില്‍ നിന്നും 200 മീറ്റര്‍ മാറി കെ.എസ്.ആര്‍.ടി.സി. ഗ്യാരേജിന് സമീപത്തെ വാടക ക്വാട്ടേഴ്‌സ് വരെ എത്തി നില്‍ക്കുകയും ചെയ്തു. സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി.കള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

  കൂടുതൽ വയനാട് വാർത്തകൾView All

  Wayanad

  English summary
  Theft in Kanji kamakshi amman temple at Wayanad

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more