• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുലിയും കടുവയും ഒറ്റ ദിവസമെത്തി, നീര്‍വാരത്തെത്തിയത് കടുവ, ബീനാച്ചിയില്‍ ആടുകളെ കൊന്നു

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ ഒരു ദിവസം തന്നെ ഇറങ്ങിയത് പുലിയും കടുവയും. മീനങ്ങാടിയിലും, സുല്‍ത്താന്‍ ബത്തേരിയിലും വിവിധ മുനിസിപ്പാലിറ്റികളിലുമാണ് കടുവ നാട്ടുകാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുന്നത്. ഇന്നലെ രാവിലെയോടെയാണ് പനമരത്തെ അഞ്ചാം വാര്‍ഡില്‍ കടുവയും, ഒന്നാം വാര്‍ഡില്‍ പുലിയുമെത്തിയത്. ഇത് രണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്. നീര്‍വാരം കല്ലുവയലിലാണ് കടുവയുടെ കാല്‍പ്പാട് കണ്ടത്.

രാവിലെ ആറ് മണിയോടെ ഇതുവരെ പോയ ഒരു പയ്യനാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം പുല്‍പ്പള്ളി ഫോറസ്റ്റിലെ വനപാലക സംഘമെത്തിയെങ്കില്‍ തിരച്ചില്‍ വെറുതെയായി. കടുവയെ കണ്ടെത്തിയില്ല.

അതേസമയം കഴിഞ്ഞ ദിവസമാണ് ബീനാച്ചിയില്‍ കൂട്ടില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ കടുവ കൊണ്ടുപോയത്. ഒന്നിനെ കൂട്ടില്‍ കൊന്നിട്ട ശേഷം രണ്ടാമത്തെ ആടിനെ കടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. വൈകീട്ട് വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. മാനന്തവാടി റോഡരികില്‍ താമസിക്കുന്ന സ്വകാര്യ വ്യക്തിയുടെ ആടുകളെയാണ് കടുവ കൊണ്ടുപോയത്.

ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്

ബീനാച്ചി എസ്‌റ്റേറ്റിലേക്ക് ആടിനെ കടുവ വലിച്ച് കൊണ്ടുപോയെന്നാണ് കരുതുന്നത്. ആടിനെ വലിച്ചിഴച്ച പാടുകളും കണ്ടെത്തി. കൃഷ്ണഗിരിയിലും മീനങ്ങാടിയിലും വളര്‍ത്ത് മൃഗങ്ങലെ ആക്രമിച്ച കടുവ തന്നെയാകാം ഇതെന്നാണ് നിഗമനം.

80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍

കുണ്ടാല പ്രദേശത്താണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. അത് മാത്രമല്ല നീര്‍വാരത്ത് രാപകല്‍ കാട്ടാനയും കാട്ടുപന്നിയും കുരങ്ങനുമെല്ലാം പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇതിനൊപ്പമാണ് കടുവ കൂടി ത്തെിയിരിക്കുന്നത്. കുണ്ടാലയില്‍ വെള്ളമുണ്ട സെക്ഷനില്‍ നിന്നുള്ള വനപാലകരാണ് പരിശോധന നടത്തിയത്.

സമീപത്ത് കാട്ടുപന്നിയുടെയും മറ്റും അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടില്ല. പുലി കാടുകയറിയിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അതേസമയം നാട്ടുകാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണം ഈ മേഖലയില്‍ ശക്തമാക്കിയിട്ടുണ്ട്. ഈ മേഖലയില്‍ ആദ്യമായിട്ടാണ് കടുവയുടെയും പുലിയുടെയും സാന്നിധ്യം സ്ഥിരീകരിക്കുന്നത്.

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം

അതേസമയം കാല്‍പ്പാടുകള്‍ അങ്ങോട്ടും ഇങ്ങോട്ടും കാണുനനുണ്ട്. കടുവ പാതിരിവനത്തിലേക്ക് തിരികെ പോയിട്ടുണ്ടാവുമെന്നാണ് നിഗമനം. കാട്ടാനശല്യത്തില്‍ നിന്ന് രക്ഷനേടി വരുമ്പോഴാണ് നീര്‍വാരത്ത് കടുവ എത്തിയിരിക്കുന്നത്. രണ്ട് മാസമായി ഇവിടെ കാട്ടാനയുടെ ശല്യം കുറവായിരുന്നു.

പകരം വന്ന ദുരിതമാണ് കാട്ടുപന്നിയും കുരങ്ങുകളും. കര്‍ഷകരായ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ട് വര്‍ഷം മുമ്പ് കടുവ ഇറങ്ങി പ്രദേശത്തെ ആടുകളെയും കടുവകളെയും കൊന്നിരുന്നു. കുണ്ടാലയില്‍ രാത്രി സമയത്ത് പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പുലി ഇരതേടി മറ്റിടങ്ങളിലേക്ക് പോകാമെന്നാണ് നിഗമനം.

Wayanad
English summary
tiger and leopard arrived in a single day, wayanad people loose more domestic animals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X