പുലിപ്പേടി ഒഴിയാതെ കല്‍പ്പറ്റ; തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല: കെണിയൊരുക്കി വനംവകുപ്പ്
കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയും പുലിപ്പേടിയില്‍. കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം ദൂരം വരുന്ന ഗൂഡലായിക്കുന്നിലാണ് കഴിഞ്ഞ ഒരു മാസമായി പുള്ളിപ്പുലി ഭീതിപരത്തുന്നത്. സ്വകാര്യവ്യക്തിയുടെ കാടുപിടിച്ചുകിടുന്ന സ്ഥലത്താണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഗൂഡലായിക്കുന്ന്, കല്‍പ്പറ്റ എസ് കെ എം ജെ സ്കൂളിന്റെ പുറകുവശം, ബൈപ്പാസ് തുടങ്ങിയ സ്ഥലങ്ങളില്‍ നാട്ടുകാര്‍ പുലിയെ കണ്ടിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പുലിയെ കണ്ടെത്താനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘമാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഡിസംബര്‍ 27ന് രാത്രിയില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു.

പൂര്‍ണവളര്‍ച്ചയെത്തിയ പുള്ളിപ്പുലിയാണ് ചിത്രത്തില്‍ പതിഞ്ഞത്. പുലി ഏതാനം വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നു. രണ്ട് പശു, ആടുകള്‍, നിരവധി വളര്‍ത്തുമൃഗങ്ങള്‍ എന്നിവ പുലിയുടെ ആക്രമണത്തിനിരയായി. വനാതിര്‍ത്തിഗ്രാമങ്ങളില്‍ പുലിയുടെയും കടുവയുടെയും ശല്യം പതിവാണെങ്കിലും ജനവാസകേന്ദ്രങ്ങള്‍ക്ക് സമീപം പുലിസാന്നിധ്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ കല്‍പ്പറ്റ ഗൂഡലായിക്കുന്നിലെ സ്വകാര്യവ്യക്തിയുടെ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. ഇതിനോട് ചേര്‍ന്ന് വനപ്രദേശവുമുണ്ട്. പുലിയെ കണ്ടതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ആളുകള്‍ ഭയാശങ്കയിലാണ്.
സ്കൂള്‍, മദ്രസ വിദ്യാര്‍ത്ഥികളെ പഠനത്തിനയക്കാനും നാട്ടുകാര്‍ ഭയപ്പെടുകയാണ്. രാത്രികാലങ്ങളില്‍ ഈ പ്രദേശത്ത് കൂടി സഞ്ചരിക്കാനും ജനങ്ങള്‍ക്ക് ഭീതിയാണ്. പത്ത് പേരടങ്ങുന്ന നാല് സംഘങ്ങളായി തിരഞ്ഞായിരുന്നു പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. എന്നാല്‍ കാല്‍പ്പാടുകളും മറ്റും കണ്ടെത്തിയതല്ലാതെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. നിലവില്‍ കണ്ട സ്ഥലത്ത് ഇപ്പോള്‍ പുലിയുടെ സാന്നിധ്യമില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. പുലിയെ കണ്ടാല്‍ ഉടന്‍ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചതായും ഇതിനായി കെണിയൊരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും വനംവകുപ്പ് വ്യക്തമാക്കി. അതേസമയം, പുലിയെ പിടികൂടാന്‍ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കികഴിഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications