വാകേരിയെ വിറപ്പിച്ച് കടുവ, പന്നിയെ പിടികൂടുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍, കൂട് സ്ഥാപിച്ച് വനംവകുപ്പ്
കല്‍പ്പറ്റ: വയനാട്ടിലെ വാകേരി മൂടക്കൊല്ലിയില്‍ ജനങ്ങളെ വിറപ്പിച്ച് കടുവ. പന്നിഫാമില്‍ മൂന്നാം തവണയും കടുവയെത്തി. ഇവിടെയുള്ള ഒരു പന്നിയെ കൂടി കടുവ കൊന്നു തിന്നു. നേരത്തെ പതിനെട്ടോളം പന്നികളെ കടുവ കൊന്നിരുന്നു. പ്രദേശത്ത് വനംവകുപ്പ് രണ്ട് കൂടുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ രണ്ട് കൂട്ടിലും കടുവ വീണില്ല.
കടുവ പന്നികളെ പിടിക്കാനായി ഫാമിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ വനംവകുപ്പിന്റെയും സ്വകാര്യ വ്യക്തികളുടെയും ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം പുറത്തുവിട്ടിട്ടുണ്ട്. പന്നിക്കുഞ്ഞിനെ കടിച്ചെടുത്ത് പുറത്തേക്ക് പോവുന്ന കടുവയെ ആണ് വീഡിയോയില്‍ കാണാനാവുക വനത്തിനുള്ളിലെത്തിയാണ് ഇതിനെ ഭക്ഷിച്ചത്.

അതേസമയം കുടുവ കയറിയ ഫാമിന്റെ മുകള്‍ ഭാഗം കമ്പി വല ഉപയോഗിച്ച് മറിച്ചിരിക്കുകയാണ്. കൂട്ടില്‍ കെട്ടിയിട്ടിരിക്കുന്ന ഇരയെ പിടിക്കാനായി ഇവ എത്തുമെന്നാണ് കരുതുന്നത്. അതേസമയം മയക്കുവെടി വെക്കണമെന്ന ആവശ്യവും ഇതുവരെ വനംവകുപ്പ് അന്വേഷിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ 5 കന്നുകാലികളെയാണ് കടുവ പിടികൂടിയത്.
കടുവ ഇവിടെ സ്ഥിരമായി എത്താറുണ്ടായിരുന്നെങ്കില്‍ കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തയ്യാറല്ലായിരുന്നു. വനംവകുപ്പിനെതിരെ കടുത്ത ജനരോഷവും നിലനില്‍ക്കുന്നുണ്ടായിരുന്നു. അതേസമയം കടുവ ഏത് നിമിഷവും മനുഷ്യക്കാരെ ആക്രമിക്കാമെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം ജനരോഷത്തെ തുടര്‍ന്ന് വനംവകുപ്പ് ഇവിടെ ക്യാമറ സ്ഥാപിക്കാന്‍ തയ്യാറായിരിക്കുകയാണ്. ക്യാമറയില്‍ കടുവ പതിയണമെന്ന വാശിയും വനംവകുപ്പ് ഉപേക്ഷിച്ചു. മൂടക്കൊല്ലിയിലും നേരത്തെ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇതിനിടെ ഒരു ബൈക്ക് യാത്രികന് നേരെയും കടുവ പാഞ്ഞടുത്തു. ഭാഗ്യം കൊണ്ടാണ് ഇയാള്‍ രക്ഷപ്പെട്ടത്. കടുവ തന്നെ മുന്നൂറ് മീറ്ററോളം പിന്തുടര്‍ന്നുവെന്ന് ഇയാള്‍ പറഞ്ഞു.












Click it and Unblock the Notifications