വയനാട് ചുരം വഴിയുള്ള സ്വകാര്യ വാഹനയാത്രക്ക് നിരോധനം: കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വ്വീസ് തുടരും
കല്‍പ്പറ്റ: വയനാട് ചുരം വഴിയുള്ള യാത്രക്ക് നിരോധനമേര്‍പ്പെടുത്തി. കനത്തമഴയില്‍ വയനാട് ചുരം റോഡിലെ ചിപ്പിലിത്തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ബസ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും ഗതാഗതതടസമുണ്ടായി ചുരത്തിലെ നിര്‍മ്മാണപ്രവൃത്തിക്ക് തടസമുണ്ടാകുന്നത് കൊണ്ടാണ് പുതിയ തീരുമാനം.
മണ്ണിടിഞ്ഞ ഭാഗത്ത് ദ്രുതഗതിയില്‍ അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും മൂന്ന് മാസമെങ്കിലുമായാലെ പൂര്‍ണമായി ഗതഗാത സജ്ജമാകുകയുള്ളു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അടിയന്തരമായി ചുരത്തിലെ പ്രവൃത്തികള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മണ്ണിടിഞ്ഞ് സൈഡ് ഭിത്തിയടക്കം തകര്‍ന്നതിനാല്‍ അറ്റകുറ്റ പണി പൂര്‍ത്തിയാകാന്‍ ദിവസങ്ങളെടുക്കും. അതേസമയം, കോഴിക്കോട് നിന്നും ചിപ്പിലിത്തോട് വരെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.

വയനാട്ടില്‍ നിന്നും മണ്ണിടിഞ്ഞ സ്ഥലത്തിന് മുമ്പുള്ള ഹോട്ടലിന് സമീപം വരെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഇവിടെനിന്നും കുറച്ച് ദൂരം കാല്‍നടയാത്ര ചെയ്ത് വേണം കോഴിക്കോട്ടേക്കുള്ള വാഹനത്തില്‍ കയറാന്‍. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെയാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ചുരത്തിലെ അറ്റകുറ്റ പണികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനു ശേഷം നിരോധനം നീക്കുമെന്നും കോഴിക്കോട് ജില്ലാകലക്ടര്‍ യുവി ജോസ് വ്യക്തമാക്കി.
എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ റോഡിലെ മണ്ണ് നീക്കം ചെയ്ത് മരങ്ങള്‍ വെട്ടി വീതി കൂട്ടിയ ശേഷം നിയന്ത്രണം നീക്കുമെന്നും സൂചനയുണ്ട്. ജില്ലയില്‍ നിന്നും തിരിച്ചിങ്ങോട്ടുമുള്ള സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്. പാലക്കാട് തൃശൂര്‍ ബസ്സുകള്‍ മേപ്പാടി നാടുകാണി ചുരം വഴിയാണ് താല്‍ക്കാലികമായി സര്‍വ്വീസ് നടത്തുന്നത്. ചുരത്തിലെ ഗതാഗത നിയന്ത്രണം മൂലം ടാക്‌സിജീപ്പുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ നാല് ദിവസങ്ങളില്‍ അടിവാരത്തു നിന്നും ലക്കിടിയിലേക്കു ഒരാള്‍ക്ക് 70 രൂപയെന്ന നിരക്കിലാണ് ലോക്കല്‍ ടാക്സികള്‍ പാരലല്‍ സര്‍വീസ് നടത്തിയത്. ചുരത്തിലെ ഗതാഗതം പൂര്‍ണമായി നിര്‍ത്തിയതോടെ ഇനി ടാക്‌സി ജീപ്പുകള്‍ക്കും സര്‍വ്വീസ് നടത്താനാവില്ല.












Click it and Unblock the Notifications