വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ് വണ്‍ വിദ്യാര്‍ഥി അനഘാദാസിന്റെ കൊലപാതകം: പ്രതി അബ്ദുറഹ്മാന് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും; സംഭവം നടന്നത് 2014ല്‍ ഗുണ്ടല്‍പേട്ടിലെ കക്കല്‍തൊണ്ടിയില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഏറെ വിവാദമായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ പ്രതിക്ക് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. കര്‍ണാടക കോടതിയാണ് ശിക്ഷ വിധിച്ചത്. പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്ന പുല്‍പ്പള്ളി ആടിക്കൊല്ലി അമ്പത്താറ് മൂലേതറയില്‍ ദാസന്റെ മകള്‍ അനഘാദാസി(17)നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി പുല്‍പ്പള്ളി മാരപ്പന്‍മൂല പുലിക്കപറമ്പില്‍ അബ്ദുള്‍ റഹ്മാന്(27) തടവും പിഴയും ശിക്ഷവിധിച്ചത്.

<strong>വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ: കടക്കെണിയിലായ കര്‍ഷകനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി</strong>വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ: കടക്കെണിയിലായ കര്‍ഷകനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

2014 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ അനഘ രാവിലെ 7.30തോടെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുണ്ടല്‍പേട്ടിന് സമീപത്തെ മദൂരിനടുത്ത് കക്കല്‍ തൊണ്ടി ചിറയില്‍ ഉച്ചയോടെ അനഘയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അനഘയുടെ ജന്മദിനവും വാലന്റെയിന്‍ ദിനവും ആഘോഷിക്കാനായെന്ന വ്യാജേനെയാണ് അബ്ദുള്‍ റഹ്മാന്‍ പെണ്‍കുട്ടിയെ പറഞ്ഞുമയക്കി ബൈക്കില്‍ ഗുണ്ടല്‍പേട്ടിലെ കക്കല്‍തൊണ്ടിയിലെത്തിയത്.

Abdul Rahman

കക്കല്‍തൊണ്ടിയിലെ ബേരമ്പാടി തടാകത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിനി നീന്തലറിയാതെ മരിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കുളിക്കാനുപയോഗിക്കാത്ത ചെളിനിറഞ്ഞ ഈ തടാകത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന പരിസരവാസികള്‍ സംശയം ഉന്നയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തടാകത്തിലിറങ്ങിയ അനഘയെ അബ്ദുള്‍റഹ്മാന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇതിനെ എതിര്‍ത്ത് അനഘ തിരികെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് ശബ്ദമുണ്ടാക്കുകയുമായിരുന്നു.

തുടര്‍ന്ന് പ്രതി അനഘയെ തടാകത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അനഘയെ കൊലപ്പെടുത്തി മൃതദേഹം തടാകത്തില്‍ ഉപേക്ഷിച്ച ശേഷം അബ്ദുള്‍റഹ്മാന്‍ കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്നവരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാരെത്തി ഗുണ്ടല്‍പേട്ട പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് അബ്ദുറഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്നത്.

ഗുണ്ടല്‍പേട്ട പൊലീസ് തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കേസുകളാണ് അബ്ദുറഹിമാനെതിരെ ചുമത്തിയത്. കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുമ്പ് ഒരു വിവാഹവീട്ടില്‍ വെച്ച് പരിചയപ്പെട്ട അനഘയുമായി പ്രതിയായ അബ്ദുള്‍റഹ്മാന്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെടുകയും വലയിലാക്കുകയുമായിരുന്നു. ഏതാനം സിനിമകളില്‍ അപ്രധാനമായ വേഷത്തില്‍ മുഖം കാണിച്ചിട്ടുള്ള അബ്ദുള്‍ റഹ്മാന്‍ സിനിമാ നടന്നെ പേരിലായിരുന്നു വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും വശത്താക്കിയിരുന്നത്.

മലയാളത്തിലെ പ്രമുഖതാരങ്ങളോടൊത്തുള്ള ഫോട്ടോകളും മറ്റും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചും ഇയാള്‍ സ്ത്രീകളെ വശത്താക്കിയിരുന്നു. ഇടതുയുവജന സംഘടനാ നേതാവായ പ്രതിക്കെതിരെ പുല്‍പ്പള്ളി സ്റ്റേഷനിലും വിവിധ കേസുകളുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിരവധി സമരങ്ങളും, ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. ചാമ്രാജ്‌നഗര്‍ എസ് പി രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസാണ് കൊലപാതക കേസ് അന്വേഷിച്ചത്.

Wayanad
English summary
verdict of Anagha das murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X