Get Updates
Get notified of breaking news, exclusive insights, and must-see stories!

താമരശ്ശേരി-വയനാട് ചുരത്തില്‍ തുരങ്കപാത വരുന്നു; കൊങ്കണ്‍ അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി

പയ്യന്നൂര്‍: താമരശ്ശേരി-വയനാട് ചുരത്തില്‍ തുരങ്കപാതയുള്‍പ്പെടെ സമാന്തര പാത നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് കൊങ്കണ്‍ റെയില്‍വേ അധികൃതരുമായി കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ വച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം അറിയിച്ചു. മയ്യില്‍, ചെങ്ങളായി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മിച്ച ചെക്കിക്കടവ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ താമരശ്ശേരി ചുരത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്ന പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്. 35 കിലോമീറ്റര്‍ വരുന്ന ചുരം റോഡില്‍ അഞ്ചര കിലോമീറ്ററോളം തുരങ്കം നിര്‍മിക്കും. സമാന്തര പാത വരുന്നതോടെ ഉരുള്‍പൊട്ടല്‍ പോലുള്ള പ്രശ്‌നങ്ങളില്ലാതെ സുഗമമായ യാത്ര സാധ്യമാവുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചുരംറോഡിന്റെ ഭാഗങ്ങള്‍ മൂന്ന് മാസം കൊണ്ട് പുനര്‍നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

Wayanad map

സംസ്ഥാനത്ത് നിര്‍മിക്കുന്ന തീരദേശ പാതയില്‍ ആവശ്യത്തിന് വീതിയില്ലാത്ത സ്ഥലങ്ങളില്‍ എലിവേറ്റഡ് ഹൈവേകളും ഫ്‌ളൈഓവറുകളും നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയതായും ഇത് അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 600 കിലോമീറ്ററോളം വരുന്ന ദീരദേശ പാതയില്‍ 60 കിലോമീറ്റര്‍ മാത്രമാണ് ആവശ്യമായ സ്ഥലം ലഭ്യമായിരിക്കുന്നത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചുനീക്കി വേണം ആവശ്യമായ സ്ഥലം ഏറ്റെടുക്കാന്‍. ഇതൊഴിവാക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജെയിംസ് മാത്യു എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ സി.കെ.പി പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ലത, ടി വസന്തകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി ബാലന്‍, കെ.കെ രത്‌നകുമാരി, ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജിഷാകുമാരി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി സ്വാഗതവും അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ദേവേശന്‍ സി നന്ദിയും പറഞ്ഞു.

19.8 കോടി രൂപ ചെലവില്‍ നിര്‍മിച്ച ചെക്കിക്കടവ് പാലത്തിന് 25. 32 മീറ്റര്‍ വീതമുള്ള എട്ട് സ്പാനുകള്‍ ഉള്‍പ്പെടെ 203 മീറ്റര്‍ നീളമുണ്ട്. ഇരുവശവും 1.5 മീറ്റര്‍ വീതിയുള നടപ്പാതയോടെ നിര്‍മിച്ച റോഡിന്റെ രണ്ട് ഭാഗങ്ങളിലായി ഒരു കിലോമീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകളും പുതുതായി നിര്‍മിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ പാലം യാഥാര്‍ത്ഥ്യമായതോടെ കുറുമാത്തൂര്‍, കൊയ്യം ഭാഗങ്ങളിലുള്ളവര്‍ക്ക് മയ്യില്‍ വഴി കണ്ണൂര്‍ നഗരത്തിലേക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുമുള്ള യാത്ര എളുപ്പമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+