വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തില്‍ സഹായിച്ചവര്‍ക്ക് വയനാടിന്റെ കൈത്താങ്ങ്: ഗജ ദുരിതബാധിതര്‍ക്ക് സഹായവുമായി ജില്ലാഭരണകൂടം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: അതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട വയനാട്ടില്‍ സഹായഹസ്തവുമായെത്തിയത് കേരളത്തിനകത്ത് നിന്നും, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി സന്നദ്ധ സംഘടനകളും, വ്യക്തികളുമായിരുന്നു. ഇതിന് പ്രത്യുപകാരമെന്നോണം അതിരൂക്ഷമായ നാശനഷ്ടങ്ങളുണ്ടാക്കിയ ഗജ ചുഴലിക്കാറ്റില്‍പ്പെട്ട് ദുരിതത്തിലായവര്‍ക്ക് സഹായമെത്തിക്കുകയാണ് വയനാട് ജില്ലാഭരണകൂടം. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അരി, ബിസ്‌ക്കറ്റ്, പരിപ്പ്, വസ്ത്രങ്ങള്‍, ചെരിപ്പ്, നാപ്കിന്‍, സ്റ്റൗ, പുതപ്പ്, താര്‍പോളിന്‍ ഷീറ്റ് തുടങ്ങിയ അവശ്യവസ്തുകളടങ്ങിയ ഒരു ലോഡ് സാധനങ്ങള്‍ ദുരിതബാധിത പ്രദേശമായ തഞ്ചാവൂര്‍ ജില്ലയിലെ പട്ടുക്കോട്ടയിലേക്ക് അയച്ചുകഴിഞ്ഞു.

gajacyclone2-

ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാര്‍ കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. സഹായമെത്തിക്കുന്നതിനായി വയനാട് കലക്‌ട്രേറ്റില്‍ റിലീഫ് മെറ്റീരിയല്‍ കളക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തരംതിരിച്ച് പായ്ക്ക് ചെയ്ത് എണ്ണം തിട്ടപ്പെടുത്തിയാണ് ഭക്ഷണ സാധനങ്ങളടക്കം ഗജ ചുഴലിക്കാറ്റ് ബാധിര്‍ക്കായി എത്തിക്കുന്നത്. വരും ദിവസങ്ങളിലും അവശ്യവസ്തുകള്‍ അയക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സഹായമെത്തിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ജില്ലാഭരണകൂടവുമായി ബന്ധപ്പെടാം. നിരവധി പേരുടെ ജീവഹാനിയടക്കം വ്യാപക നാശനഷ്ടങ്ങളാണ് ഗജ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ വിതച്ചത്.

gajacyclone-

വൈദ്യുതിബന്ധവും, വാര്‍ത്താവിനിമയ സംവിധാനങ്ങളുമെല്ലാം തകര്‍ന്ന് തരിപ്പണമായിരുന്നു. ഈ സാഹചര്യത്തില്‍ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളില്‍ സേവനത്തിനായി വയനാട്ടില്‍ നിന്നും 40 അംഗ സംഘത്തെയും അയച്ചിട്ടുണ്ട്. ഗജ ബാധിത മേഖലകളില്‍ തകര്‍ന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനു തമിഴ്നാട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതനുസരിച്ചായിരുന്നു സംഘം പൂറപ്പെട്ടത്. സുല്‍ത്താന്‍ബത്തേരി അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.കെ. ഷിനു, സര്‍ക്കിള്‍ സബ് എന്‍ജിനീയര്‍ എം.ജെ.ചന്ദ്രദാസ്, സബ് എന്‍ജിനീയര്‍മാരായ എന്‍.പി. റെജി, ജിജിത്ത് കെ. ജോര്‍ജ്, കെ.പി. ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം. ഇവര്‍ യാത്രചെയ്യുന്ന ബസ് കെഎസ്ഇബി കല്‍പ്പറ്റ ഡപ്യൂട്ടി ചീഫ് എന്‍ജീനീയര്‍ ശ്യാമപ്രസാദ് ഫല്‍ഗ് ഓഫ് ചെയ്തു.

Wayanad
English summary
Wayanad district sent 40 member kseb staffs to gaja affected areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X