• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നടുക്കുന്ന ഓര്‍മ്മകളുമായി മഴക്കെടുതി: മഴ കുറഞ്ഞതോടെ രോഗവ്യാപനത്തിനെതിരെ ജാഗ്രതാ നിര്‍ദേശം

 • By desk
cmsvideo
  രോഗവ്യാപനത്തിനെതിരെ ജാഗ്രതാ നിര്‍ദേശം | Oneindia Malayalam

  കല്‍പ്പറ്റ: വയനാടിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ രൂക്ഷമായ മഴക്കെടുതിയുണ്ടായുണ്ടാകുന്നത്. അമ്പതോളം സ്ഥലത്താണ് ഉരുള്‍പ്പൊട്ടിയത്. ടൗണുകളിലടക്കം വെള്ളപ്പൊക്കമുണ്ടായി. കൂടാതെ നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. രണ്ട് ദിവസമായി മഴ കുറഞ്ഞെങ്കിലും ഇനി ഭയം പകര്‍ച്ചവ്യാധിയേയാണ്. ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

  ജില്ലയില്‍ എലിപ്പനി പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കെടുതിയില്‍ ചളിവെള്ളത്തില്‍ ഇറങ്ങിയവര്‍, രക്ഷാപ്ര വര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍, ക്യാംപില്‍ കഴിഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്. വെള്ളപ്പൊക്ക കെടുതി മാറുമ്പോള്‍ രോഗങ്ങള്‍ പടരാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതലും ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആദ്യം പ്രതീക്ഷിക്കുന്ന ഏറ്റവും അപകടകാരിയായ രോഗം എലിപ്പനിയാണ്. ഇതു പ്രതിരോധിക്കാന്‍ എല്ലാവരും പ്രതിരോധ ഗുളികകള്‍ നിര്‍ബന്ധമായും കഴിക്കണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇന്നലെ കലക്‌ട്രേറ്റില്‍ നടന്ന യോഗത്തിലും ഇത് തന്നെയായിരുന്നു പ്രധാനവിഷയം.

  വെള്ളപ്പൊക്കക്കെടുതി ഒഴിയുമ്പോള്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്നും ആരോഗ്യ ശുചിത്വ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ജില്ല തയ്യാറാകണമെന്നും ജില്ലയുടെ ചുമതലയുളള തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പകര്‍ച്ചവാധികള്‍ പിടിപെടാതിരിക്കാന്‍ പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാന്‍ മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യം കൂടി ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. തൃപ്തികരമായ രീതിയിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയ സാഹചര്യത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലെയും വീടുകളുടെയും ശുചീകരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി തുടങ്ങി.

  ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്. ശുചീകരണ പ്രവര്‍ത്തനത്തിന് താല്‍പര്യമുളള സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ അറിയിച്ചു. ശൂചീകരണ പ്രവര്‍ത്തനത്തിന് സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിപ്പിക്കുന്നതിന് ജില്ലാ ഹരിതകേരളമിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ പരിശീലനവും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ കോളേജ്, ഹയര്‍ സെക്കന്ററി സ്‌കൂള്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍മാര്‍, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരുടെ സംയുക്തയോഗവും നടന്നു.

  Wayanad

  English summary
  wayanad local news about alert on epidemics outbreak.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more