വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ദൈവപ്പുര വിട്ട് ചോലനായ്ക്കരിറങ്ങുന്നു: പരപ്പന്‍പാറ കോളനി പുനരധിവാസം ഉടന്‍!

  • By Desk
Google Oneindia Malayalam News

വടുവന്‍ചാല്‍: കാലങ്ങളായി താമസിച്ചുവന്നിരുന്ന വനവും, വനത്തിനകത്തെ ദൈവപ്പുരം വിട്ട് പുറത്തേക്ക് വരാന്‍ അവരൊരുക്കമായിരുന്നില്ല. പ്രകൃതിദുരന്തങ്ങള്‍ അവരെ തേടിയെത്തിയപ്പോഴും ദൈവത്തെ വിട്ടുവരാന്‍ തയ്യാറാവാതെ അവര്‍ പരപ്പന്‍പാറയെന്ന വനഭൂമിയില്‍ തന്നെ നിന്നു. എന്നാല്‍ ഒരു പതിറ്റാണ്ടിന് ശേഷം അവര്‍ ആ മണ്ണ് വിടുകയാണ്.

ദുരിതങ്ങളും വന്യമൃഗശല്യവും കൊണ്ട് പൊറുതിമുട്ടിയതോടെ പുതിയ തലമുറയിലെ ആളുകളാണ് വനമുപേക്ഷിച്ച് പുറത്തെത്തണമെന്ന് വാശിപിടിച്ചത്. ഇതോടെ തലമുതിര്‍ന്നവരും സമ്മതിക്കുകയായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന വിഭാഗം കൂടിയാണ് വയനാട്ടില്‍ ചോലനായ്ക്ക വിഭാഗം. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ചാലിയാറിന്റെ തീരത്ത് നിബിഡവനത്തിനകത്തുള്ള പരപ്പന്‍പാറ പ്രദേശക്ക് താമസിക്കുന്ന 12 ചോലനായ്ക്ക കുടുംബങ്ങളെയാണ് ഇപ്പോള്‍ അതേ വാര്‍ഡിലെ തന്നെ വട്ടത്തൂര്‍ പ്രദേശത്തേക്ക് മാറ്റിപാര്‍പ്പിക്കുന്നത്.

parappan-para

ഇടക്ക് മാത്രം പുറത്തെത്തുന്ന ചോലനായ്ക്കര്‍ പിന്നീട് എത്രയോ ദിവസത്തേക്കുള്ള സാധനങ്ങളുമായാണ് തിരികെ കുടിലുകളിലെത്താറുള്ളത്. വോട്ടെടുപ്പിന് സ്ഥിരമായി എത്താറുള്ള ചോലനായ്ക്ക വിഭാഗത്തെ കുറിച്ച് പലപ്പോഴായി വാര്‍ത്തകളും വന്നിരുന്നു. 2009ല്‍ മൂപ്പൈനാട് പ്രദേശത്തുണ്ടായ വലിയ ഉരുള്‍ പൊട്ടലില്‍ പരപ്പന്‍പാറ കോളനിയിലും അപകടം സംഭവിച്ചിരുന്നു. അന്നുമുതലാണ് പരപ്പന്‍ പാറ കോളനിക്കാരുടെ പുനരധിവാസം ചര്‍ച്ചയാവുന്നത്. ഗ്രാമപഞ്ചായത്തും വനംവകുപ്പും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല.

ജില്ലാ ജഡ്ജ് വിജയകുമാര്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത അദാലത്തില്‍ എല്ലാ കുടുംബത്തിനും ഓരോ ഏക്കര്‍ വീതം ഭൂമിയും വീടും കുടിവെള്ള സൗകര്യവും ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള സൗകര്യവും വട്ടത്തുവയലില്‍ ഒരുക്കുന്നതിന് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് ഊരുകൂട്ടത്തിന്റെ അംഗീകാരം കൂടി വാങ്ങാനും നിശ്ചയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോളനിനിവാസികളുടെ ദുരിതാശ്വാസക്യാംപ് പ്രവര്‍ത്തിക്കുന്ന കാടാശ്ശേരി ഓള്‍ട്ടര്‍നേറ്റ് സ്‌കൂളില്‍ ചേര്‍ന്ന ഊരുക്കൂട്ടത്തിലാണ് വടത്തുവയലിലേക്ക് മാറാനുള്ള അന്തിമതീരുമാനമായത്.

ഊരുക്കൂട്ടത്തില്‍ പരപ്പന്‍പാറ കോളനിയിലെ രണ്ട് കുടുംബങ്ങളൊഴിച്ച് മുഴുവന്‍ പേരും പങ്കെടുത്തു. ഊരുമൂപ്പന്‍ ചെറിയ വെളുത്തയുടെ അഭാവത്തില്‍ കോളനിയിലെ ഏക സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബാബു അദ്ധ്യക്ഷനായിരുന്നു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ യമുന യോഗം ഉദ്ഘാടനം ചെയ്തു. പുനരധിവാസ പ്രവര്‍ത്തനങ്ങളും മറ്റിതര ഭാവി പ്രവര്‍ത്തനങ്ങളും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യ്ഖാന്‍ തലക്കല്‍ വിശദീകരിച്ചു. ഫോറസ്റ്റര്‍ അഷ്‌റഫ്, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ഊരിലെ അംഗങ്ങളായ ചെമ്പന്‍, സോമന്‍, ചെറിയ സുരേഷ്, വാര്‍ഡു മെമ്പര്‍ പി.ഹരിഹരന്‍, ട്രൈബല്‍ പ്രൊമോര്‍ട്ടര്‍ ശ്യാമള എന്നിവര്‍ സംസാരിച്ചു.

പരപ്പന്‍പാറ കോളനിനിവാസികള്‍ക്കൊപ്പം പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും

Wayanad
English summary
wayanad local news about cholanaikars residential area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X