വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് ഭരണം: സി കെ ബാലകൃഷ്ണന്‍ പ്രസിഡന്റ്, നടന്നത് പൊലീസ് പോരാട്ടം

  • By Desk
Google Oneindia Malayalam News

മുട്ടില്‍: വയനാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നായ മുട്ടില്‍ ഗ്രാമപഞ്ചായത്ത് എല്‍ ഡി എഫില്‍ നിന്നും യു ഡി എഫ് പിടിച്ചെടുത്തു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി കെ ബാലകൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പതിനെതിരെ 10 വോട്ടുകള്‍ക്കാണ് സി കെ ബാലകൃഷ്ണന്‍ സി പി എമ്മിലെ ഭരതനെതോല്‍പ്പിച്ചത്.

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റ ഒമ്പതാം വാര്‍ഡിലെ മെമ്പറായിരുന്നു ബാലകൃഷ്ണന്‍. കേന്ദ്ര രഹസ്യാന്വേഷണ വകുപ്പില്‍ വയനാട് ജില്ലയുടെ ചുമതലയിലായിരിക്കെ ഡി വെ എസ് പി റാങ്കില്‍ റിട്ടയര്‍ ചെയ്തയാളാണ് ബാലകൃഷ്ണന്‍. രണ്ടരവര്‍ഷക്കാലം എല്‍ ഡി എഫ് ഭരിച്ചിരുന്ന മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റായിരുന്ന എ എം നജീം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമാവുന്നത്. സ്വസ്ഥമായ ഭരണം നടത്താന്‍ അനുവദിക്കാത്ത സി പി എം നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു നജീമിന്റെ രാജി.

muttilgramapanchayat

19 വാര്‍ഡുകളുള്ള മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഒമ്പത് അംഗങ്ങള്‍ വീതമാണുണ്ടായിരുന്നത്. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച നജീമിനെ പ്രസിഡന്റാക്കിയതോടെയായിരുന്നു എല്‍ ഡി എഫ് അധികാരത്തിലെത്തിയത്. സി പി എമ്മുമായി തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസില്‍ നജീം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണം യു ഡി എഫ് പിടിച്ചെടുക്കുന്നത്. നജീം രാജിവെച്ചതിന് പിന്നാലെ യു ഡി എഫ് അവിശ്വാസപ്രമേയത്തിലൂടെ വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യനെ പുറത്താക്കിയിരുന്നു. ഒമ്പതിനെതിരെ പത്ത് വോട്ടുകള്‍ക്കായിരുന്നു അവിശ്വാസം പാസായത്.

സി കെ ബാലകൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ യു ഡി എഫിന്റെ നേതൃത്വത്തില്‍ മുട്ടില്‍ ടൗണില്‍ നടന്ന അനുമോദനയോഗം നടത്തി. കെ പി സി സി അംഗവും മുന്‍ എം എല്‍ എയുമായ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. എന്‍ കെ റഷീദ്, വി എം മജീദ്, ടി ജെ ജോയി, ബിനുതോമസ്, നജീബ് കരണി, എം ഒ ദേവസ്യ, ഉഷാതമ്പി, മിനി വാഴവറ്റ, സലാം നീലിക്കണ്ടി, പി സി അയ്യപ്പന്‍, കെ പത്മനാഭന്‍, സുന്ദര്‍രാജ് എടപ്പെട്ടി, എന്‍ ബി ഫൈസല്‍, മോഹനന്‍, ചന്ദ്രികാകൃഷ്ണന്‍, സീമ ജയരാജന്‍, ആയിഷാബി, നദീറ, ബബിത രാജീവന്‍, ലത്തീഫ്, മുസ്തഫ, അഷ്‌റഫ് കുട്ടമംഗലം, കുഞ്ഞമ്മദ് പുതുക്കണ്ടി എന്നിവര്‍ സംസാരിച്ചു.

അതേസമയം, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് പൊലീസുകാര്‍ തമ്മിലുള്ള പോരാട്ടം കൂടിയായി. കേന്ദ്രരഹസ്യാന്വേഷണ വകുപ്പില്‍ വയനാട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന ഡി വൈ എസ് പി റാങ്കില്‍ റിട്ടയര്‍ ചെയ്തയാളാണ് പി കെ ബാലകൃഷ്ണന്‍. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റ ഒമ്പതാം വാര്‍ഡില്‍ നിന്നുമായിരുന്നു അദ്ദേഹം മത്സരിച്ചുവിജയിച്ചത്. പി കെ ബാലകൃഷ്ണനെതിരെ സി പി എം കളത്തിലിറക്കിയത് വയനാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിടച്ചുള്ള ഭരതനെയായിരുന്നു. ഭരതന്‍ എസ് ഐയായി വിരമിച്ചയാളാണ്. ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡിലെ പ്രതിനിധിയാണ് ഭരതന്‍. പൊലീസുകാര്‍ തമ്മിലുള്ള പോരാട്ടമെന്ന് ശ്രദ്ധ നേടിയ മത്സരത്തില്‍ ഒമ്പതിനെതിരെ പത്ത് വോട്ടിനാണ് പി കെ ബാലകൃഷ്ണന്‍ വിജയിച്ചത്.

Wayanad
English summary
Wayanad Local News about muttil panchayat election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X