• search
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഴക്കെടുതി: നാശനഷ്ടങ്ങളുടെ കണക്കുകള്‍ പത്ത് ദിവസത്തിനകം, ഓണാവധിക്ക് ശേഷം സ്‌കൂളുകള്‍ 29ന് തുറക്കും

 • By desk

കല്‍പ്പറ്റ: മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പത്ത് ദിവസത്തിനകം ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍. ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്‌കൂളുകളിലും 29 മുതല്‍ പഠനം ആരംഭിക്കും. ക്യാമ്പുകളില്‍ നിന്ന് വീടുകളിലെത്തിയവര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ വിറകുകള്‍ ലഭ്യമാക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. ജില്ലക്കായി ഹൃസ്വ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിതര സംവിധാനങ്ങളുടെ സഹായം തേടുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ആഗസ്റ്റ് 30ന് ശുചീകരണ യജ്ഞം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ വയനാട് കലക്‌ട്രേറ്റില്‍ നടന്ന മഴക്കെടുതി അവലോകനയോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയത്തില്‍ തകര്‍ന്ന വയനാടിനെ പുനര്‍നിര്‍മ്മിക്കാന്‍ എല്ലാവരുടെയുടെയും പിന്തുണ ആവശ്യമാണെന്ന് കടന്നപ്പള്ളി പറഞ്ഞു. ആദ്യഘട്ടത്തെ തരണം ചെയ്യാന്‍ സാധിച്ചു.

kadannappally-

എന്നാല്‍ പ്രളയം ബാക്കിവെച്ചത് വ്യാപക നഷ്ടങ്ങളാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുകയെന്നത് പ്രാഥമിക ഉത്തരവാദിത്വമാണ്. വീട് നശിച്ചവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ താല്‍ക്കാലികമായി സംവിധാനമൊരുക്കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. വായ്പകള്‍ക്ക് മോറട്ടേറിയം പ്രഖ്യാപിക്കുമ്പോള്‍ പലിശയും ഉള്‍പ്പെടുത്തണമെന്ന് എം.പി ഷാനവാസ് എം.പി പറഞ്ഞു. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ജില്ലയില്‍ നടത്തുന്ന സാഹചര്യമുണ്ടാകണമെന്നും നാശനഷ്ടങ്ങള്‍ കണക്കാ ക്കുമ്പോള്‍ കൃത്യത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

cmsvideo
  Morning News Focus | ദുരിതാശ്വാസ ഫണ്ടിൽ ഇതുവരെ കിട്ടിയത് | Kerala Floods 2018 | Chapter 38

  വളര്‍ത്തുമൃഗങ്ങളുടെ നഷ്ടം കണക്കാക്കുക, കച്ചവടക്കാര്‍ക്ക് സഹായം ലഭ്യമാക്കുക, റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങഇയ ആവശ്യങ്ങളാണ് സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉന്നയിച്ചത്. നാശനഷ്ടങ്ങള്‍ മൂന്ന് ഘട്ടങ്ങളായി തിട്ടപ്പെടുത്തണമെന്നും ജനപ്രതിനി ധികളുടേയും അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ തേടണമെന്ന് ഐ .സി ബാലകൃഷ്ണന്‍ എം.എല്‍.എയും, ക്യാമ്പുകളുടെ പ്രവര്‍ത്തനം വേഗത്തില്‍ അവസാനിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ഒ.ആര്‍ കേളു എം.എല്‍.എയും ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പോലീസ് മേധാവി കറുപ്പസാമി, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


  വയനാട് മണ്ഡലത്തിലെ യുദ്ധം
  Wayanad

  English summary
  wayanad local news calculating about natural calamity losses.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more