വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടവയല്‍ സിഎം കോളജിലെ സംഘര്‍ഷം: ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റടക്കം 10 പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നടവയല്‍ സി എം കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാപ്രസിഡന്റടക്കം പത്ത് പേര്‍ പൊലീസില്‍ കീഴടങ്ങി. നടവയല്‍ സി എം കോളജിലെ യു ഡി എസ് എഫ് പ്രവര്‍ത്തകരെ അക്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവിനെ കമ്പളക്കാട് സ്റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോകുകയും ചെയ്ത സംഭവത്തിലാണ് കീഴടങ്ങല്‍. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

nadavayal

ഹര്‍ത്താലില്‍ വിജനമായ നടവയല്‍ ടൗണ്‍

ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് കെ പി ഷിജു, സുനീഷ്. അനൂപ്, കബീര്‍, ഷിനാസ് എന്നിവരാണ് സ്റ്റേഷനിലെത്തി പ്രതിയെ മോചിപ്പിച്ച കേസില്‍ പൊലീസില്‍ കീഴടങ്ങിയത്. സി എം കോളജില്‍ സംഘര്‍ഷമുണ്ടാക്കിയതിന് നെല്ലിയമ്പം ചെറുവലശ്ശേരി അലി അക്ബര്‍, നടവയല്‍ ഷിജു കുറ്റിയോടത്ത് (24), നടവയല്‍ കുറ്റിയാടന്‍ നിഷാദ് (21), അമ്പികൃഷ്ണന്‍ (20) പാറപുറത്ത് സനൂപ് (31) എന്നിവരെ പനമരം പോലീസ് അറസ്റ്റ് ചെയ്തു.

നടവയല്‍ സി എം കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് യു ഡി എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ് എഫ് ഐ-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിച്ചത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കോണ്‍ഗ്രസ് നേതാവ് വെമ്പള്ളി ജോസിന്റെ വീട് തകര്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് നിര്‍ത്തിയിട്ടുന്ന ഏഴോളം വാഹനങ്ങളും ആക്രമിസംഘം അടിച്ചുതകര്‍ത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഡി വൈ എഫ് ഐ നേതാവ് നെല്ലിയമ്പം സ്വദേശി ഗഫൂറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പനമരത്ത് നിന്നും കമ്പളക്കാട് സ്റ്റേഷനിലെത്തിച്ച ഗഫൂറിനെ അവിടെ നിന്നും ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ബലമായി മോചിപ്പിച്ചുകൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് യു ഡി എഫിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സ്റ്റേഷനിലെത്തി അര്‍ധരാത്രിയില്‍ സമരം നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടവയല്‍ വില്ലേജില്‍ പൂര്‍ണമായിരുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടത്തിയ ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. അതേസമയം, യു ഡി എസ് എഫ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Wayanad
English summary
Wayanad Local News:conflict in sm college nadavayal-10 arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X