വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരിക്കെതിരെ വിമുക്തിമിഷന്‍; ഒരു മാസത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 151 എക്‌സൈസ് കേസുകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഒരു മാസത്തിനിടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 151 എക്‌സൈസ് കേസുകള്‍. മെയ് 31 മുതല്‍ ജൂണ്‍ 27 വരെയുളള എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ യോഗത്തിലാണ് എക്‌സൈസ് കേസുകളുടെ കണക്കുകള്‍ പുറത്തുവിട്ടത്.

യോഗത്തില്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രതിഭ ശശി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സുരേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഒരുമാസത്തിനിടെ അ 21 അബ്കാരി കേസുകള്‍, 34എന്‍ഡിപിഎസ് കേസുകള്‍, 96 കോട്പ കേസുകള്‍ എന്നിങ്ങനെയാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഇക്കാലയളവില്‍ 222 റെയ്ഡുകളാണ് ജില്ലയില്‍ നടത്തിയത്.

Drug case

പോലിസ്, ഫോറസ്റ്റ്, റവന്യൂവകുപ്പുകളുമായി സഹകരിച്ച് മൂന്ന് റെയ്ഡുകളും, അനധികൃതമായി സൂക്ഷിച്ച 11.740 ലിറ്റര്‍ വിദേശമദ്യവും ഇക്കാലയളവില്‍ പിടിച്ചെടുത്തു. വിമുക്തി മിഷന്റെ ഭാഗമായി മെയ് 31 മുതല്‍ ജൂണ്‍ 27 വരെ എക്‌സൈസ് വകുപ്പ് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിശദീകരിച്ചു. ലഹരിവിരുദ്ധ ബോധവല്‍ക്കരണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഫ്‌ളാഷ് മോബ്, മെഡിക്കല്‍ ക്യാമ്പ്, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്താന്‍ സാധിച്ചതായി യോഗത്തെ അറിയിച്ചു.

അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി രചനാ മത്സരങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മോട്ടോര്‍ സൈക്കിള്‍ റാലി, മനുഷ്യചങ്ങല തുടങ്ങിയവയും സംഘടിപ്പിച്ച തായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ യോഗത്തെ അറിയിച്ചു. ഒരുമാസത്തിനിടെ ഇതര കേസുകളില്‍ പിടിച്ചെടുത്ത തൊണ്ടിമുതലുകള്‍: ചാരായം-10.500 ലിറ്റര്‍, വാഷ്-648 ലിറ്റര്‍, കഞ്ചാവ്- 32.526 കിലോഗ്രാം, പുകയില ഉല്‍പന്നങ്ങള്‍- 120 കിലോഗ്രാം, സ്പാസ്‌മോ പ്രോക്‌സിമന്‍ ഗുളികകള്‍- 120 എണ്ണം, മറ്റ് ലഹരി ഗുളികകള്‍ 600 എണ്ണം. 3177 വാഹനങ്ങള്‍ പരിശോധിച്ചതില്‍ ലഹരി കടത്തുമായി ബന്ധപ്പെട്ട് ഏഴെണ്ണം പിടിച്ചെടുത്തു.

ജില്ലയില്‍ 351 കള്ളുഷാപ്പുകളില്‍ പരിശോധന നടത്തി. 35 സാംപിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 7597 ഉം ബാവലിയില്‍ 2147 ഉം തോല്‍പ്പെട്ടിയില്‍ 2571 ഉം വാഹനങ്ങള്‍ പരിശോധിച്ചതായും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കൂടാതെ ആദിവാസികളെ ബോധവത്ക്കരിച്ച് അവരെ മദ്യപാനശീലത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ദീര്‍ഘകാല പദ്ധതി വേണമെന്ന് ജില്ലാകലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.

Wayanad
English summary
Wayanad Local News about drug case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X