വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരകൈമാറ്റം തുടരുന്നു; മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് പുതിയ സാരഥികള്‍

  • By Desk
Google Oneindia Malayalam News

വടുവന്‍ചാല്‍: വയനാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരകൈമാറ്റം തുടരുന്നു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ഇനി പുതിയ ഭരണസാരഥികള്‍. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ധാരണ പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവെച്ച ഒഴിവിലേക്ക് തെരെഞ്ഞെടുപ്പ് നടന്നു. റിട്ടേണിംഗ് ഓഫീസര്‍ സുഗുണന്‍ വികെ തെരെഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

കോണ്‍ഗ്രസിലെ ആര്‍ യമുനയെ പ്രസിഡന്റായും, മുസ്ലീംലീഗിലെ കാപ്പന്‍ ഹംസയെ വൈസ് പ്രസിഡന്റായും തിരെഞ്ഞെടുത്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ സതീദേവിയ്ക്ക് അഞ്ച് വോട്ടും ആര്‍.യമുനയ്ക്ക് 11 വോട്ടുകളുമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ പി.സി ഹരിദാസന് അഞ്ച് വോട്ടും മുസ്ലീം ലീഗിലെ കാപ്പന്‍ ഹംസയ്ക്ക് 11 വോട്ടുമാണ് ലഭിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ യഹ്യാഖാന്‍ തലക്കല്‍ അധ്യക്ഷത വഹിച്ചു.

Yamuna

വി.എന്‍.ശശീന്ദ്രന്‍, പി.സി.ഹരിദാസന്‍, പി.വി.കുഞ്ഞിമുഹമ്മദ്, പ്രമോദ് കടലി, ഷഹര്‍ബാന്‍ സൈതലവി, പി.ഹരിഹരന്‍, അജിത, ജോസ്, യു.ബാലന്‍, ആര്‍.ഉണ്ണികൃഷ്ണന്‍, എ.കെ.സലീം എന്നിവര്‍ സംസാരിച്ചു. യു ഡി എഫ് ധാരണപ്രകാരം ഭരണമാറ്റം നടന്ന ഒടുവിലത്തെ ഗ്രാമപഞ്ചായത്താണ് മൂപ്പൈനാട്. ജില്ലാപഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, കല്‍പ്പറ്റ നഗരസഭ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യു ഡി എഫ് ധാരണപ്രകാരവും, കോണ്‍ഗ്രസിലെ ഗ്രൂപ്പ് ധാരണപ്രകാരവും അധികാരക്കൈമാറ്റം നടന്നിരുന്നു.

Kappan Hamsa

ജില്ലാപഞ്ചായത്തില്‍ ടി ഉഷാകുമാരിക്ക് പകരം കെ ബി നസീമയും, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ ശകുന്തള ഷണ്‍മുഖന് പകരം ഉഷാതമ്പിയും, കല്‍പ്പറ്റ നഗരസഭയില്‍ ജെ ഡി യുവിലെ ബിന്ദു ജോസിന് പകരം മുസ്ലിംലീഗിലെ ഉമൈബ മൊയ്തീന്‍കുട്ടിയും ധാരണപ്രകാരം മാറിയിരുന്നു. മാനന്തവാടി പഞ്ചായത്തില്‍ മുസ്ലിംലീഗിലെ പ്രീതാരാമന്‍ ധാരണപ്രകാരം രാജിവെച്ചിരുന്നു. അതേസമയം, കല്‍പ്പറ്റ നഗരസഭയില്‍ ജനതാദള്‍ യു യു ഡി എഫ് വിട്ടതോടെ എല്‍ ഡി എഫ് ഭരണം പിടിച്ചെടുത്തിരുന്നു. സി പി എമ്മിലെ സനിതാ ജഗദീഷാണ് നിലവിലെ അധ്യക്ഷ. എല്‍ ഡി എഫിനെ ധാരണപ്രകാരം മാനന്തവാടി നഗരസഭയില്‍ മാത്രമാണ് അധികാരകൈമാറ്റം നടന്നത്. സി പി എമ്മിന്റെ പക്കലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനം ഇവിടെ സി പി ഐക്ക് നല്‍കുകയായിരുന്നു.
Wayanad
English summary
Wayanad Local News about grama panchayath election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X