വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യവസായ പാര്‍ക്ക്: 200 ഏക്കര്‍ ഭൂമി നല്‍കാമെന്ന ഉറപ്പ് പാലിക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വ്യവസായ പാര്‍ക്കിന് വേണ്ടി വാര്യാട് എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസ് പിന്‍വലിച്ച് 200-ഏക്കര്‍ ഭൂമി നല്‍കാമെന്ന് സര്‍ക്കാറുമായുള്ള ചര്‍ച്ചയില്‍ മാനേജ്‌മെന്റ് നല്‍കിയ ഉറപ്പ് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചെറുകിടവ്യവസായ അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

<strong>ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് </strong>ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കല്‍പ്പറ്റ-സുല്‍ത്താന്‍ബത്തേരി ദേശീയപാതക്ക് സമീപം വാര്യാട് മെഗാഫുഡ് പാര്‍ക്ക് ആരംഭിക്കുന്നതിന് ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും അതിലേക്കായി 2010ല്‍ 10 കോടി രൂപ കിന്‍ഫ്രക്ക് കൈമാറുകയും 112941 രൂപ ചിലവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ എസ്റ്റേറ്റ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു. ഇതോടെ പദ്ധതി നിശ്ചലമായി.

Small Industries

എന്നാല്‍ നിലവില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോടതി കേസ് പിന്‍വലിച്ച് 200 ഏക്കര്‍ ഭൂമി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പദ്ധതി പ്രാവര്‍ത്തികമാകുന്നതിനായി സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴക്കെടുതി മൂലം ജില്ലയിലെ ചെറുകിട വ്യവസായ മേഖലക്കും നിരവധി നഷ്ടങ്ങളാണുണ്ടായത്.

തരുവണ ,പാലിയണ എന്ന സ്ഥലത്തെ സന്തോഷിന്റെ സീന വുഡ് ഇന്‍ഡസ്ട്രീസ് ശക്തമായ വെള്ളത്തിന്റെ കുത്തിയൊഴുക്കില്‍ പ്ലൈവുഡുകളും, മരഉരുപ്പടികളും, സോമില്‍ മിഷ്യനറികളും, ഷെഡും തകര്‍ന്ന് ഒലിച്ച് പോയി. ഏകദേശം ഒരു കോടിയുടെ നാശനഷ്ടമാണ് ഇവിടെയുണ്ടായത്. ഈ സ്ഥാപനം പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ സഹായം അനുവദിക്കണം.

വ്യവസായികളെ ആകര്‍ഷിക്കാനും നിലവിലുള്ളവരെ സംരക്ഷിക്കാന്‍ നിയമത്തില്‍ മാറ്റം വരുത്തണം.ത്രിതല പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ കാലാവധി അഞ്ച് വര്‍ഷമാക്കി നിയമം കൊണ്ടുവരണം. പൊലൂഷന്‍ കാലാവധി 10 വര്‍ഷമെങ്കിലും ആക്കണം. പ്രതികൂല കാലാവസ്ഥയില്‍ നഷ്ടം സംഭവിച്ച വ്യവസായങ്ങള്‍ക്ക് നഷ്ടം കണക്കിലാക്കി മുഴുവന്‍ തുകയും സൗജന്യമായി നല്‍കണം. 50-ലക്ഷം രൂപാവരെ പ്രൊജക്ട് റിപ്പോര്‍ട്ട് പ്രകാരം ഈടില്ലാതെ ലോണ്‍ അനുവദിക്കണം. ജനറല്‍ ബോഡിയില്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എസ്.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് മുണ്ടക്കല്‍ അധ്യക്ഷത വഹിച്ചു.

Wayanad
English summary
Wayanad Local News about industrial park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X