വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ക്കിടക വാവുബലി ആഗസ്റ്റ് 11ന്; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കര്‍ക്കിടക വാവുബലി ആഗസ്റ്റ് 11ന്. വാവുബലിക്കുള്ള ഒരുക്കങ്ങളിലാണ് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങള്‍. തെക്കന്‍കാശി എന്ന പേരിലറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിലെയും, പൊന്‍കുഴി സീതാദേവീ ക്ഷേത്രത്തിലും കര്‍ക്കിടക വാവുബലി സുഗമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനായോഗം നടത്തി.

ബലിതര്‍പ്പണത്തിന് ജില്ലയില്‍ ഏറ്റവവുമധികം തിരക്കനുഭവപ്പെടുന്ന രണ്ട് ക്ഷേത്രങ്ങളാണ് തിരുനെല്ലിയും പൊന്‍കുഴിയും. ഈ രണ്ട് ക്ഷേത്രങ്ങളിലെ ഒരുക്കങ്ങളുടെ ചുമതല മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍മാര്‍ക്കാണ്. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിട്ടി, ആംബുലന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ വാവുബലിക്കായി ഒരുക്കും. കാട്ടിക്കുളം, തിരുനെല്ലി, പൊന്‍കുഴി എന്നിവിടങ്ങളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ലഭ്യമാക്കും.

Vavu Bali

തകര്‍ന്ന റോഡുകള്‍ അടിയന്തരമായി ഗതാഗത യോഗ്യമാക്കാനും റോഡിനിരുവശവുമുള്ള കാടുകള്‍ വെട്ടി തളിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാനും ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. വാവബലി ദിവസം ജീവനക്കാര്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലഘുഭക്ഷണം നല്‍കും. ഡി.ടി.പി.സിയുടെ യാത്രി നിവാസ്, പി.ഡബ്ല്യു.ഡി കെട്ടിടങ്ങള്‍, സ്‌കൂളുകള്‍ എന്നിവടങ്ങളിലാണ് താമസസൗകര്യം ഒരുക്കുക.

കാട്ടാന ശല്യം രൂക്ഷമായ പൊന്‍കുഴിയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയ പട്രോളിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. തിരുനെല്ലി ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് നേരിട്ടെത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ആലോചന. വാഹന നിയന്ത്രണമടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ജൂലൈ 25ന് ഉച്ചയ്ക്ക് തിരുനെല്ലിയില്‍ ഗ്രാമപഞ്ചായത്ത്, കെ.എസ്.ആര്‍.ടി.സി, ആര്‍.ടി.ഒ, പൊലിസ്, വനംവകുപ്പ്, ദേവസ്വം ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനമായി.

തിരക്ക് നിയന്ത്രിക്കാന്‍ പൊലിസിനെ കൂടാതെ എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് എന്നിവരുടെ സേവനങ്ങള്‍ ലഭ്യമാക്കും. കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ.എം രാജു അധ്യക്ഷനായിരുന്നു. ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍, പൊലിസ്, വനംവകുപ്പ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
Wayanad Local News about Karkidaka vavubali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X